MalayalamReport
No Result
View All Result
  • Articles
  • Gadgets
  • Health
  • Articles
  • Gadgets
  • Health
No Result
View All Result
MalayalamReport
No Result
View All Result
Home Articles

ഒരേ സമയം ഒന്നിലധികം റിലേഷൻഷിപ്പുകൾ – ആധുനിക ബന്ധങ്ങളുടെ ദ്വന്ദങ്ങൾ: പോളിഗമി  റിലേഷൻഷിപ്പുകൾ മുതൽ പോളിമറി വരെ

Vijay by Vijay
August 29, 2024
Reading Time: 4 mins read
1
ഒരേ സമയം ഒന്നിലധികം റിലേഷൻഷിപ്പുകൾ - ആധുനിക ബന്ധങ്ങളുടെ ദ്വന്ദങ്ങൾ: ക്യാഷ്വൽ റിലേഷൻഷിപ്പുകൾ മുതൽ ട്രോമ ബോണ്ടിങ് വരെ

നമ്മുടെ സൊസൈറ്റിയിൽ ഇപ്പൊ ഏറ്റവും കൂടുതൽ കണ്ടുവരുന്ന പ്രത്യേകിച്ച് യങ്ങ ജനറേഷൻസിൽ കണ്ടുവരുന്ന റിലേഷൻഷിപ്പുകൾ ആണ് പോളിഗമി ,മോണോഗമി ,പോളിയാമറി ഈ ടേംസ് ഒക്കെ ചിലപ്പോൾ നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കാം ചിലപ്പോൾ കേട്ടിട്ടുണ്ടാവില്ല. അപ്പൊ ആദ്യം ഇത് എന്തൊക്കെയാണെന്ന് ജസ്റ്റ് ഒന്ന് പറയാം അത് കഴിഞ്ഞേ മുൻപോട്ട് പറയുന്നത് നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ.

RELATED POSTS

വാർദ്ധക്യകാല പെൻഷൻ 2025 – പുതിയ അപേക്ഷയും അർഹത മാനദണ്ഡങ്ങളും

ദിവസവും ഓട്സ് കഴിച്ചാൽ ഗുണങ്ങൾ നിരവധി

വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളിൽ 72760 കോടി മുതൽമുടക്കിൽ ഹരിത ഹൈഡ്രജനും അമോണിയയും ഉല്പാദിപ്പിക്കാൻ ഒരുങ്ങുന്നു

Table of Contents

  • പോളിഗമി
  • മോണോഗമി
  • പോളിമറി
  • പോളിമറസ് റിലേഷൻഷിപ്പുകളുടെ ആ ഒരു വർദ്ധനം ഉണ്ടായ കാരണം
    • 1) ഒന്നാമത്തെ കാര്യം അവൈലബിലിറ്റി ആണ്
    • 2) രണ്ടാമത്തെ റീസൺ സോഷ്യൽ അക്സെപ്റ്റൻസ് ആണ്
    • 3) മൂന്നാമത്തെ ഒരു കാര്യം എന്ന് പറയുന്നത് പല രീതിയിലുള്ള വാണ്ട്സ് ആൻഡ് നീഡ്സ് സാറ്റിസ്ഫൈ ചെയ്യാൻ വേണ്ടിയിട്ടാണ്
  • പോളിഗമി ആൻഡ് പോളി എമറി ഇത് തമ്മിലുള്ള വ്യത്യാസം

പോളിഗമി

ഒരേ സമയം ഒന്നിലധികം റിലേഷൻഷിപ്പുകൾ - ആധുനിക ബന്ധങ്ങളുടെ ദ്വന്ദങ്ങൾ: പോളിഗമി  റിലേഷൻഷിപ്പുകൾ മുതൽ പോളിമറി വരെ

അപ്പൊ പോളിഗമി എന്ന് പറയുന്നത് ഒന്നിലധികം പങ്കാളികൾ ഉണ്ടാവുക പങ്കാളികൾ എന്ന് പറയുമ്പോൾ ഭർത്താവ് ഭാര്യ അങ്ങനെ ഒരു ബന്ധമുള്ള ഒന്നിലധികം പങ്കാളികൾ ഉണ്ടാകും അതായത് ബഹുഭാര്യത്വം അല്ലെങ്കിൽ ഒന്നിലധികം ഭർത്താക്കന്മാർ ഉണ്ടാകും. ഇങ്ങനെയുള്ള കാര്യങ്ങൾക്കാണ് പോളിഗമി എന്ന് പറയുന്നത് ഇപ്പോൾ പോളിഗമിയിൽ ഏറ്റവും കൂടുതൽ മേധാവിത്വം ഉള്ളത് പുരുഷന്മാർക്കാണ്. ഒരേ സമയം ഒന്നിലധികം ഭർത്താക്കന്മാരുള്ള സ്ത്രീകളെ നമ്മൾ കാണുന്നത് വളരെ ചുരുക്കമാണ് പക്ഷേ പുരുഷന്മാരിൽ ഒന്നിലധികം ഭാര്യമാരുള്ള പുരുഷന്മാരെ നമ്മൾ ഒരുപാട് കാണുന്നുണ്ട്.

മോണോഗമി

ഒരേ സമയം ഒന്നിലധികം റിലേഷൻഷിപ്പുകൾ - ആധുനിക ബന്ധങ്ങളുടെ ദ്വന്ദങ്ങൾ: പോളിഗമി  റിലേഷൻഷിപ്പുകൾ മുതൽ പോളിമറി വരെ

മോണോഗമി എന്ന് പറയുന്നത് സിംഗിൾ പാർട്നേഴ്സ് ഉണ്ടാവുക അതായത് ഒരു പുരുഷന് ഒരു ഭാര്യ മാത്രം ഭാര്യക്ക് ഒരു ഭർത്താവ് മാത്രം നമ്മുടെ ഇന്ത്യയിൽ ഓൾമോസ്റ്റ് 90% അങ്ങനെയുള്ള റിലേഷൻഷിപ്പ്സ് ആണ് ഉള്ളത്.

പോളിമറി

ഒരേ സമയം ഒന്നിലധികം റിലേഷൻഷിപ്പുകൾ - ആധുനിക ബന്ധങ്ങളുടെ ദ്വന്ദങ്ങൾ: പോളിഗമി  റിലേഷൻഷിപ്പുകൾ മുതൽ പോളിമറി വരെ

ഇനി പോളിമറി എന്ന് പറയുന്നത് ഒരു ഭർത്താവ് ഉള്ളപ്പോൾ തന്നെ മറ്റൊരാളുമായി രഹസ്യബന്ധം ഉണ്ടാവുക അല്ലെങ്കിൽ ഭർത്താവ് ഭാര്യ ഒന്നും ആയിരിക്കണം ഒന്നിലധികം കാമുകന്മാർ ഉണ്ടാവുക അല്ലെങ്കിൽ ഒന്നിലധികം കാമുകിമാർ ഉണ്ടാവുക. ഒരേ സമയം ഒന്നിലധികം പാർട്നേഴ്സുമായിട്ട് ഇടപെടുക അതിനാണ് പോളിമറി എന്ന് പറയുന്നത്.

ഈ ലേറ്റസ്റ്റ് ആയിട്ട് നടന്ന ഒരു സർവേയിൽ കണ്ടെത്തിയത് ഏറ്റവും കൂടുതൽ പോളിമറിയിൽ ഇൻവോൾവഡ് ആയിരിക്കുന്നത് സ്ത്രീകളാണ്. അതായത് ഒരേ സമയം ഒന്നിലധികം പേരുമായിട്ട് റിലേഷൻഷിപ്പിൽ ഇരിക്കുകയാണ് ഇതൊരാളുടെ പാർട്നേഴ്സ് മുഴുവൻ അറിഞ്ഞുകൊണ്ടും ആകാം അവർ അറിയാതെയാണ്.

ഒരു പെൺകുട്ടിക്കോ ഒരു ആൺകുട്ടിക്കോ ഒന്നിലധികം റിലേഷൻഷിപ്പ്സ് ഉണ്ടാകും പക്ഷേ ഇവരുടെ പാർട്നേഴ്സിന് അറിയുന്നുണ്ടാവില്ല ഇവർക്ക് മറ്റ് റിലേഷൻഷിപ്പ് ഉണ്ടെന്നുള്ള കാര്യം. അപ്പൊ അങ്ങനെയുള്ള ഒരു കാറ്റഗറിയും വരുന്നുണ്ട് എല്ലാവരും കൂടി അറിഞ്ഞുകൊണ്ടുള്ളതും വരുന്നുണ്ട്. അപ്പൊ അറിഞ്ഞുകൊണ്ടുള്ളതിനകത്ത് ചീറ്റിംഗ് എന്ന് പറയുന്ന ഒരു സാധനം വരുന്നില്ല അറിയാത്തതിനകത്ത് ഇവര് ഇവരുടെ പങ്കാളികളെ കാരണം ഇവരുടെ പങ്കാളികൾക്ക് ഈ പോളിമറിയിൽ താല്പര്യമില്ലാത്ത ആളുകളായിരിക്കും അവരെ ചീറ്റ് ചെയ്തുകൊണ്ടായിരിക്കും ഇത് മുന്നോട്ടു കൊണ്ടുപോകുന്നത്.

അപ്പൊ രണ്ടു വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഒരു സർവേയിൽ കണ്ടെത്താൻ സാധിച്ചത് ഈ ജെൻസി അതായത് 2000 മുതൽ ഇങ്ങോട്ട് ജനിച്ച ആളുകൾ 2010 വരെ ഇങ്ങോട്ട് ജനിച്ച ആളുകളിൽ അതിനു മുമ്പത്തെ ജനറേഷനെക്കാളും ഏകദേശം 20 ശതമാനത്തോളം ഈ പോളിമറസ് മൈൻഡ് സെറ്റ് വർദ്ധിച്ചിട്ടുണ്ട്. അതായത് ജെൻസിയിൽ ഒരേ സമയം ഒന്നിലധികം ആളുകളുമായി റിലേഷൻഷിപ്പ് കൊണ്ട് നടക്കുന്ന ആളുകൾ 20 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ട് ഇതിനു മുമ്പ് ഉണ്ടായിരുന്നതിനേക്കാളും. അതിൽ ഏകദേശം 80 ശതമാനത്തോളം പെൺകുട്ടികളാണ് സ്ത്രീകളാണ്. ഇതാണ് ഏറ്റവും ലേറ്റസ്റ്റ് ആയിട്ട് നടത്തിയ പഠനത്തിൽ നിന്ന് കണ്ടെത്തിയത്.

ഒരേ സമയം ഒന്നിലധികം റിലേഷൻഷിപ്പുകൾ - ആധുനിക ബന്ധങ്ങളുടെ ദ്വന്ദങ്ങൾ: പോളിഗമി  റിലേഷൻഷിപ്പുകൾ മുതൽ പോളിമറി വരെ

ഇപ്പോൾ നമ്മൾ തന്നെ നമ്മുടെ ചുറ്റും നോക്കുകയാണെങ്കിൽ നമ്മുടെ സമൂഹത്തിലേക്ക് നോക്കുകയാണെങ്കിൽ നമുക്ക് തന്നെ അങ്ങനെയുള്ള പലരെയും പരിചയമുണ്ടായിരിക്കും. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പങ്കാളി അറിയാതെയുള്ള റിലേഷൻഷിപ്പുകളാണ് എന്തുകൊണ്ടാണ് ജെൻസിയിൽ ഇത്രയധികം പോളിമറസ് റിലേഷൻഷിപ്പുകളുടെ ആ ഒരു വർദ്ധനം ഉണ്ടായ കാരണം അതിനെപ്പറ്റി നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത്.

പോളിമറസ് റിലേഷൻഷിപ്പുകളുടെ ആ ഒരു വർദ്ധനം ഉണ്ടായ കാരണം

1) ഒന്നാമത്തെ കാര്യം അവൈലബിലിറ്റി ആണ്

അവൈലബിലിറ്റി എന്ന് പറയുമ്പോൾ ഇപ്പോൾ വളരെയധികം ചോയ്സസ് നമുക്കുണ്ട് അതായത് ഇപ്പൊ ഇൻസ്റ്റാഗ്രാം സ്നാപ്ചാറ്റ് അങ്ങനെയുള്ള ഒരുപാട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉണ്ട് ഇപ്പൊ ഈ പ്ലാറ്റ്ഫോമുകളിലൊക്കെ ഒരുപാട് ആളുകളുമായിട്ട് ഇടപഴകാൻ സാധിക്കുന്നുണ്ട്. മാത്രമല്ല വളരെയധികം പ്രൈവസി ഉണ്ട് ഇപ്പോൾ മുമ്പത്തെ കാലഘട്ടം എന്ന് പറയുന്നത് സോഷ്യൽ മീഡിയ കുറവാണ് സോഷ്യൽ മീഡിയയിലുള്ള ഇന്ററാക്ഷൻസ് ആളുകളുടെ അവൈലബിലിറ്റി കുറവാണ്. അപ്പൊ ഒരാളുമായിട്ട് റിലേഷൻഷിപ്പ് ആകണമെങ്കിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകളോ അല്ലെങ്കിൽ നേരിട്ട് കണ്ടോ ഉള്ള റിലേഷൻഷിപ്പുകൾ ഒക്കെയാണ്.

അപ്പൊ ഈ നേരിട്ട് കണ്ടിട്ടുള്ള റിലേഷൻഷിപ്പിൽ പ്രൈവസി വളരെ കുറവായിരിക്കും. ഇപ്പോൾ ഒരാളുമായിട്ട് റിലേഷൻഷിപ്പിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയോ ആൺകുട്ടിയോ മറ്റൊരാളുടെ കൂടെ അവരെ കണ്ടു കഴിഞ്ഞാൽ ഈ ആദ്യത്തെ പാർട്ണർ അറിയാനും അത് അവിടെ ഒരു പ്രശ്നം ഉണ്ടാകാനും ഒക്കെ സാധ്യതയുണ്ട്. അപ്പൊ അങ്ങനെയുള്ള സെക്യൂരിറ്റി ഇഷ്യൂസ് ഉണ്ട് അതുകൊണ്ട് മനസ്സിൽ അങ്ങനെ ഒരു റിലേഷൻഷിപ്പ് വേണമെന്ന് ആഗ്രഹിച്ചാൽ പോലും ഇങ്ങനെയുള്ള പ്രശ്നങ്ങൾ കാരണം അതിലേക്ക് പോകാതിരിക്കുന്ന ആളുകളായിരുന്നു കൂടുതലും.

പക്ഷേ ഇന്നത്തെ കാലത്ത് വളരെയധികം സെക്യൂർ ആണ് പ്രൈവസി ഉണ്ട് അതുകൊണ്ടുതന്നെ ഇവിടെ എന്ത് കാണിച്ചാലും അപ്പുറത്തുള്ള ആളുകൾ അറിയില്ല എന്നുള്ള ഒരു കോൺഫിഡൻസ് ഉണ്ട്. അതുകൊണ്ട് കൂടുതലായിട്ടും ഇങ്ങനെയുള്ള പോളിമറസ് റിലേഷൻഷിപ്പിന് ഒരുപാട് സാധ്യതകളുള്ള ഒരു കാലഘട്ടം ഒരു ജനറേഷൻ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

2) രണ്ടാമത്തെ റീസൺ സോഷ്യൽ അക്സെപ്റ്റൻസ് ആണ്

ഇനി രണ്ടാമത്തെ റീസൺ എന്ന് പറയുന്നത് സോഷ്യൽ അക്സെപ്റ്റൻസ് ആണ് ഇപ്പോൾ പോളിയോമറസ് റിലേഷൻഷിപ്പുകൾക്ക് വളരെയധികം അക്സെപ്റ്റൻസ് കിട്ടുന്നതായിട്ട് കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് ജെൻസി കിഡ്സിൽ ഇപ്പൊ അങ്ങനെ അല്ലാത്ത ഒരുപാട് ജെൻസി കിഡ്സ് ഉണ്ട് മെജോറിറ്റിയുടെ കാര്യമാണ് പറയുന്നത്.

മെജോറിറ്റിയിൽ ഇപ്പോൾ ഈ പോളിമറസ് റിലേഷൻഷിപ്പുകൾ ഒരു സോഷ്യൽ സ്റ്റാറ്റസ് ആയിട്ട് കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്. അതായത് ഇപ്പോൾ നിങ്ങൾ ഇപ്പോൾ പ്ലസ് ടുവിൽ പഠിക്കുന്ന അല്ലെങ്കിൽ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികളെയൊക്കെ അന്വേഷിച്ചാൽ നിങ്ങൾക്ക് അറിയാൻ സാധിക്കും എസ്പെഷ്യലി പെൺകുട്ടികൾ അവര് പോളിമറസ് റിലേഷൻഷിപ്പുകൾ അതായത് എനിക്ക് ഒന്നിൽ കൂടുതൽ കാമുകന്മാർ ഉണ്ട് എന്ന് പറയുന്ന ഒരു സോഷ്യൽ സ്റ്റാറ്റസ് ആയിട്ടാണ് കണ്ടുവരുന്നത്.

ഇപ്പോൾ ഈ വീഡിയോ കാണുന്ന 90 കിഡ്സിൽ പലരും അല്ലെങ്കിൽ അതിനു മുമ്പുള്ള ജനറേഷനിൽ പലരും ഇതൊക്കെ സാധ്യമാണോ ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് ചിലപ്പോൾ ചിന്തിക്കുന്നുണ്ടാവും. പക്ഷേ ഇതൊക്കെ നടക്കുന്ന കാര്യമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്. വലിയൊരു ജനറേഷൻ ഗ്യാപ്പാണ് 90 ഉം 2000 കിഡ്സും ആയിട്ട് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കാരണം ടോട്ടൽ മൈൻഡ് സെറ്റ് അത്രത്തോളം ചേഞ്ച് ആയിട്ടുണ്ട്.

ഇപ്പോൾ 80 ഉം 90സും ഒക്കെ തമ്മിൽ അങ്ങനെ ഒരു വലിയ മൈൻഡ് സെറ്റ് ചേഞ്ച് സംഭവിക്കാത്തത് സോഷ്യൽ മീഡിയയും ടെക്നോളജിയും ഒന്നും അത്രയ്ക്ക് അങ്ങോട്ട് ഇതിന്റെ ഇടയ്ക്ക് ആ ഒരു ഇൻവോൾവഡ് ആയിട്ടില്ല. പക്ഷേ ജെൻസിയും 90സും തമ്മിൽ നല്ല രീതിയിൽ ഒരു ജനറേഷൻ ഗ്യാപ്പ് വരാൻ കാരണം അവിടെ സോഷ്യൽ മീഡിയ ഇൻവോൾവഡ് ആയിട്ടുണ്ട്. 90 സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗിക്കുന്നതിനേക്കാളും കൂടുതൽ ജെൻസി കിഡ്സ് അതിന്റെ സോഷ്യൽ മീഡിയയുടെ സാധ്യതകൾ യൂട്ടിലൈസ് ചെയ്യുന്നുണ്ട്.

മാത്രമല്ല അവർക്ക് ബുദ്ധി ഉറച്ച കാലം മുതൽ അവര് സോഷ്യൽ മീഡിയയിൽ ജീവിക്കുന്ന ആളുകളാണ് അപ്പൊ അവർക്ക് ഈ പോളിയോമറസ് റിലേഷൻഷിപ്പുകൾ എന്നൊക്കെ പറയുന്ന ഒരു സോഷ്യൽ സ്റ്റാറ്റസ് പോലെ ആയിട്ടുണ്ട്.

3) മൂന്നാമത്തെ ഒരു കാര്യം എന്ന് പറയുന്നത് പല രീതിയിലുള്ള വാണ്ട്സ് ആൻഡ് നീഡ്സ് സാറ്റിസ്ഫൈ ചെയ്യാൻ വേണ്ടിയിട്ടാണ്

പിന്നെ പോളിയോമറസ് റിലേഷൻഷിപ്പിലേക്ക് പോകാനുള്ള മൂന്നാമത്തെ ഒരു കാര്യം എന്ന് പറയുന്നത് പല രീതിയിലുള്ള വാണ്ട്സ് ആൻഡ് നീഡ്സ് സാറ്റിസ്ഫൈ ചെയ്യാൻ വേണ്ടിയിട്ടാണ്. ഇമോഷണൽ സപ്പോർട്ട് സാറ്റിസ്ഫൈ ചെയ്യാൻ വേണ്ടിയിട്ട് ഒരു പാർട്ണർ അതുപോലെ തന്നെ സെക്ഷ്വൽ നീഡ്സ് സാറ്റിസ്ഫൈ ചെയ്യാൻ വേണ്ടിയിട്ട് ഒരു പാർട്ണർ ഫിനാൻഷ്യൽ നീഡ്സ് സാറ്റിസ്ഫൈ ചെയ്യാൻ വേണ്ടിയിട്ട് ഒരു പാർട്ണർ.

അങ്ങനെ പല പല ആവശ്യങ്ങൾക്കായിട്ട് പല പല പാർട്നേഴ്സിനെ സെറ്റ് ചെയ്യുന്ന ആളുകളുണ്ട് പല പല ആവശ്യങ്ങൾക്കായിട്ട് പോളിയാമറസ് റിലേഷൻഷിപ്പിൽ ഇൻവോൾവഡ് ആകുന്ന ആളുകളുണ്ട്. ഇപ്പോൾ ബെസ്റ്റി എന്നൊക്കെ പറയുന്നത് വളരെ പോപ്പുലർ ആണ് ഇപ്പോൾ ഇമോഷണൽ ആൻഡ് ഫിനാൻഷ്യൽ സപ്പോർട്ടിന് ഒരു ലവ്വർ ഉണ്ടെങ്കിൽ ഫിസിക്കൽ ആയിട്ടുള്ള ആവശ്യങ്ങൾക്ക് ചിലപ്പോൾ ഒരു ബെസ്റ്റി ഉണ്ടാകും അല്ലെങ്കിൽ ഇമോഷണൽ ആൻഡ് ഫിനാൻഷ്യൽ സപ്പോർട്ടിനാണ് ബെസ്റ്റി എങ്കിൽ ഫിസിക്കൽ നീഡ്സിനായിരിക്കും ബോയ് ഫ്രണ്ട് എന്ന് പറയുന്നത്.

അങ്ങനെ പല കാര്യങ്ങൾക്ക് വേണ്ടി പല ആവശ്യങ്ങൾ സാറ്റിസ്ഫൈ ചെയ്യാൻ വേണ്ടി മൂന്നോ നാലോ റിലേഷൻഷിപ്പുകളിൽ മറ്റ് ആളുകൾ അറിയാതെ ഇൻവോൾവഡ് ആകുന്ന അതായത് മറ്റു പാർട്നേഴ്സ് അറിയാതെ ഇൻവോൾവഡ് ആകുന്ന ആളുകളുണ്ട്.

ഇതുപോലെ തന്നെ കല്യാണം കഴിഞ്ഞ ആളുകൾ ഉണ്ട് അത് പണ്ടുകാലം തൊട്ടേ ഉള്ളതാണ് ഒരു കുടുംബം ഫാമിലി കുട്ടികൾ എന്നൊക്കെയുള്ള ചിന്തയ്ക്ക് വേണ്ടി ഒരാളെ വിവാഹം കഴിക്കുകയും സെക്ഷ്വൽ ആയിട്ടുള്ള കാര്യങ്ങൾ ഫുൾഫിൽ ചെയ്യാൻ വേണ്ടി ഒരു അവിഹിത ബന്ധം ഉണ്ടാവുകയും ചെയ്യും അപ്പൊ അതും ഈ പോളിയോറസിൽ റിലേഷൻഷിപ്പുകളിൽ പെടുന്നതാണ്.

പോളിഗമി ആൻഡ് പോളി എമറി ഇത് തമ്മിലുള്ള വ്യത്യാസം

ഒരേ സമയം ഒന്നിലധികം റിലേഷൻഷിപ്പുകൾ - ആധുനിക ബന്ധങ്ങളുടെ ദ്വന്ദങ്ങൾ: പോളിഗമി  റിലേഷൻഷിപ്പുകൾ മുതൽ പോളിമറി വരെ

ഈ പോളിഗമി ആൻഡ് പോളി എമറി ഇത് തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ പോളിഗമിയിൽ ചീറ്റിംഗ് എന്ന് പറയുന്ന ഒരു കാര്യം ഇൻവോൾവഡ് ആകുന്നില്ല കാരണം ബഹു പങ്കാളിത്തം ഉണ്ടാകുമ്പോൾ തീർച്ചയായിട്ടും അത് മറ്റു പാർട്ണറും കൂടെ അറിഞ്ഞിട്ടായിരിക്കും. അതേസമയം പോളി എമറിയിൽ ഇത് രണ്ടും സംഭവിക്കാം പാർട്നേഴ്സ് അറിഞ്ഞുകൊണ്ടും പല റിലേഷൻഷിപ്പുകളിൽ ഇൻവോൾവ്ഡ് ആകാം അപ്പൊ ചിലപ്പോൾ മറ്റു പാർട്നേഴ്സിന് അതൊരു പ്രശ്നമായിരിക്കില്ല എന്നാൽ മറ്റു പാർട്നേഴ്സ് അറിയാതെയും പോളി അമറസ് റിലേഷൻഷിപ്പിൽ ഇൻവോൾവഡ് ആകാം.

അപ്പൊ സംഭവിക്കുന്നത് അവിടെ ഒരു ചീറ്റിംഗ് ആണ് കാരണം മറ്റു പാർട്നേഴ്സ് ചിന്തിക്കുന്നത് ഇയാൾക്ക് ഞാനുമായിട്ട് മാത്രമേ റിലേഷൻഷിപ്പ് ഉള്ളൂ മറ്റാരുമായിട്ടും റിലേഷൻഷിപ്പ് ഇല്ല എന്നാണ് അപ്പൊ അവിടെ ഒരു ക്ലിയർ ചീറ്റിംഗ് ആണ് നടക്കുന്നത്. കാരണം പിന്നീട് ഒരു ദിവസം തന്റെ പാർട്ണർക്ക് താനല്ലാതെ മറ്റാളുകളുമായിട്ട് റിലേഷൻഷിപ്പ് ഉണ്ട് എന്ന് മനസ്സിലാക്കുമ്പോൾ അയാൾ ഇമോഷണലി ബ്രേക്ക് ആയി പോകും ഇമോഷണലി ഡൗൺ ആയി പോകും. ചീറ്റിംഗ് എന്ന് പറയുന്ന ഒരു കാര്യം ഈ പോളിയാമറസ് റിലേഷൻഷിപ്പുകളിൽ ഇൻവോൾവഡ് ആണ്.

പിന്നെ ഒരു കാര്യമാണ് ബെറ്റർ ഓപ്ഷൻസ് തേടിയുള്ള ഈ പോളിയാമറസ് റിലേഷൻഷിപ്പുകളിൽ ഇൻവോൾവഡ് ആവുക. അതായത് ഇപ്പോൾ ഒരു വ്യക്തി മറ്റൊരു വ്യക്തിയുമായിട്ട് റിലേഷൻഷിപ്പിൽ ആകുന്നു ഈ റിലേഷൻഷിപ്പിലായി അവർ ആ റിലേഷൻഷിപ്പ് നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കെ തന്നെ ഇയാൾ പുതിയ ഒരാളെ പരിചയപ്പെടുന്നു സോ പുതിയ ഒരാളെ പരിചയപ്പെടുമ്പോൾ ഇയാൾക്ക് അയാളോടും ഒരു പ്രണയം തോന്നും അത് ചിലപ്പോൾ ഫിസിക്കൽ അട്രാക്ഷൻ ആകാം അല്ലെങ്കിൽ അയാളോടുള്ള ഇമോഷണൽ അറ്റാച്ച്മെന്റ് ആകാം എന്തുകൊണ്ടോ അങ്ങനെയുള്ള എന്തോ റീസൺ കൊണ്ടും പുതിയ ആളോടും ഇയാൾക്ക് ഇഷ്ടം തോന്നും.

പക്ഷേ ഇയാൾക്ക് ഈ ആദ്യം റിലേഷൻഷിപ്പിൽ ഉണ്ടായിരുന്ന ആളെ ഉപേക്ഷിക്കാനും സാധിക്കില്ല അയാളുമായിട്ട് അത്രത്തോളം ഇമോഷണലി അയാൾ അടുത്തു പോയി അപ്പൊ അയാളെയും ഒരിക്കലും ഇയാൾക്ക് നഷ്ടപ്പെടണം എന്ത് താല്പര്യം ഉണ്ടാവില്ല എന്നാൽ ഈ പുതിയ ആളെ ഉപേക്ഷിക്കാനും സാധിക്കാത്ത ഒരു അവസ്ഥ.അതും ഒരു പോളിമറസ് റിലേഷൻഷിപ്പിന്റെ ഒരു ടൈപ്പ് ആണ്.

ഒരേ സമയം ഒന്നിലധികം റിലേഷൻഷിപ്പുകൾ - ആധുനിക ബന്ധങ്ങളുടെ ദ്വന്ദങ്ങൾ: പോളിഗമി  റിലേഷൻഷിപ്പുകൾ മുതൽ പോളിമറി വരെ

പിന്നെ ഒരു കാര്യമാണ് അവരുടെ പാസ്റ്റിൽ ചൈൽഡ് ഹുഡിലോ മറ്റോ ഉണ്ടാകുന്ന ഏതെങ്കിലും ഒരു തരത്തിലുള്ള ഇമോഷണൽ ബ്രേക്ക് ഡൗൺ മൂലം ഉണ്ടാകുന്ന ഈ പോളിയോമറസ് റിലേഷൻഷിപ്പുകളോടുള്ള ഒരു താല്പര്യം അതായത് ആരെയും പൂർണമായിട്ട് ട്രസ്റ്റ് ഇല്ലാത്ത അവസ്ഥ.

ഇപ്പോൾ ഇയാൾ പോയി കഴിഞ്ഞാൽ എനിക്ക് ബാക്കപ്പിന് മറ്റൊരാൾ വേണം എന്നുള്ള ഒരു അവസ്ഥയിൽ നിന്ന് പോളിയോമറസ് റിലേഷൻഷിപ്പുകളോട് ഉണ്ടാകുന്ന ഒരു താല്പര്യം. ഒരാളെ ഇഷ്ടമാണ് എന്നാൽ നാളെ ഇയാൾ നഷ്ടപ്പെട്ടു പോയി കഴിഞ്ഞാൽ ഞാൻ എന്ത് ചെയ്യും എന്നുള്ള ആലോചന ഉണ്ട് ബാക്കപ്പ് പ്ലാൻ ആയിട്ട് രണ്ടോ മൂന്നോ പേരെ സെറ്റ് ചെയ്തു വെക്കുന്ന അങ്ങനെയുള്ള ആളുകളുണ്ട് അത് പക്ഷെ ഏറെക്കുറെ ഒരു മാനസിക രോഗമാണ്. നല്ല രീതിയിലുള്ള ട്രീറ്റ്മെൻറ് എടുത്തു കഴിഞ്ഞാൽ മാറ്റിയെടുക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു മാനസിക രോഗമാണ് ആ തരത്തിലുള്ള ചിന്താഗതി എന്ന് പറയുന്നത്. ഈ ബാക്കപ്പ് പ്ലാൻ വെക്കുക ആരെയും വിശ്വാസമില്ലാത്ത അവസ്ഥ അതൊക്കെ നല്ലൊരു സൈക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്ത് കൗൺസിലിങ്ങിലൂടെ നമുക്ക് ഏറെക്കുറെ കൺട്രോൾ ചെയ്ത് നിർത്താൻ പറ്റുന്ന ഒരു കാര്യമാണ്

പിന്നെ പോളിയോമറസ് റിലേഷൻഷിപ്പുകളിൽ ബന്ധപ്പെടുന്ന ഒരാളാണ് നിൻഫോ മാനിയാക്സ്. നിൻഫോ മാനിയാക്സ് എന്ന് പറയുന്നത് ഈ എക്സസീവ് ആയിട്ടുള്ള സെക്ഷ്വൽ ഡിസൈസ് ഉള്ള ആളുകളാണ് അവർക്ക് ഒരുപക്ഷേ ഒരു പാർട്ണറെ കൊണ്ട് അവരുടെ സെക്ഷ്വൽ ഡിസൈർസ് സാറ്റിസ്ഫൈ ചെയ്യാൻ പറ്റി എന്ന് വരില്ല. അങ്ങനെയുള്ള സമയത്ത് അവര് ഒന്നോ രണ്ടോ അല്ലെങ്കിൽ രണ്ടിൽ കൂടുതലോ പാർട്നേഴ്സുമായിട്ട് ഇൻവോൾവഡ് ആയിട്ട് അവരുടെ ആ ഒരു ഡിസേഴ്സ് സാറ്റിസ്ഫൈ ചെയ്യാൻ വേണ്ടി പോളിമറസ് റിലേഷൻഷിപ്പുകളിൽ ഇൻവോൾവഡ് ആകുന്ന ആളുകളുണ്ട്. അതിനും അത്യാവശ്യമായി ട്രീറ്റ്മെൻറ് എടുക്കേണ്ട ഒരു സിറ്റുവേഷൻ ആണ്.

എസ്പെഷ്യലി ജെൻസി കിഡ്സിലേക്ക് വരുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ കാണുന്നത് ഈ സോഷ്യൽ അക്സെപ്റ്റൻസിന് വേണ്ടിയും പിന്നെ അവര് കണ്ടു വളർന്നു വന്ന ആ ഒരു സാഹചര്യം. ഇവര് വളർന്നു വരുന്നത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് അവൈലബിലിറ്റിയുടെയും ഈ വെബ് സീരീസിന്റെയും ഒക്കെ കാലത്താണ് ഇവരുടെ ആ ഒരു ഇവരുടെ ആ ഒരു അഡോളസെന്റ് ഏജ് എന്ന് പറയുന്നതാണ് ആ സമയത്ത് ഇവര് കാണുന്ന പലതരത്തിലുള്ള സിനിമകളും വെബ് സീരീസുകളും ഒക്കെ ഇവരുടെ ക്യാരക്ടർ ഫോർമേഷനെ നല്ല രീതിയിൽ ഇൻഫ്ലുവൻസ് ചെയ്യും.

പണ്ട് നിങ്ങളൊന്ന് ആലോചിച്ച് നോക്കിയേ ഈ 90 കിഡ്സിന്റെ ഒക്കെ കാര്യം ആലോചിച്ച് നോക്കുക അവര് ഈ ശക്തിമാൻ എന്ന് പറയുന്ന ഒരു സാധനം കണ്ട് ശക്തിമാനെ അനുകരിക്കുകയും വലുതായിട്ട് ശക്തിമാനെ ആരാധിച്ചു നടന്നുകൊണ്ടിരുന്ന ഒരു കാലമുണ്ടായി ഇപ്പോഴും അവര് 90 കിഡ്സിനെ ശക്തിമാൻ ശക്തിമാൻ എന്ന് പറഞ്ഞുകൊണ്ട് കിടക്കുന്നത് .അവരുടെ ആ ഒരു അഡോളസെന്റ് ഏജിൽ അല്ലെങ്കിൽ അവരുടെ ആ ഒരു ചൈൽഡ് ഹുഡിൽ അവരെ ഏറ്റവും കൂടുതൽ ഇൻഫ്ലുവൻസ് ചെയ്ത ഒരു ക്യാരക്ടർ ആണ് ഈ ശക്തിമാൻ എന്ന് പറയുന്നത് അതുകൊണ്ടാണ് ഒന്ന് രണ്ടാമത്തെ ഇപ്പോഴും അവരെ ശക്തിമാന്റെ കാര്യം പറഞ്ഞ് കളിയാക്കുന്നത്.

അതുപോലെതന്നെ ഈ ജെൻസി കിഡ്സിന്റെ കാര്യം വരുമ്പോൾ അവർ അവരുടെ അഡോളസെന്റ് ഏജിൽ അവരുടെ ആ ഒരു യങ്ങ് ഏജിൽ അവർ ഏറ്റവും കൂടുതൽ കണ്ടുവളരുന്നത് പലതരത്തിലുള്ള വെബ് സീരീസുകളാണ്. ഏറ്റവും കൂടുതൽ 99% ആളുകളെയും കണ്ടിട്ടുള്ള ഒരു വെബ് സീരീസ് ആയിരിക്കും ഗെയിം ഓഫ് ത്രോൺസ് എന്ന് പറയുന്നത് അപ്പൊ അതിനകത്ത് തന്നെ എത്രത്തോളം പോളിമറസ് റിലേഷൻഷിപ്പ് ഇപ്പോൾ ഉണ്ടെന്ന് നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ.

ഒരേ സമയം ഒന്നിലധികം റിലേഷൻഷിപ്പുകൾ - ആധുനിക ബന്ധങ്ങളുടെ ദ്വന്ദങ്ങൾ: പോളിഗമി  റിലേഷൻഷിപ്പുകൾ മുതൽ പോളിമറി വരെ

അതുപോലെ പലതരത്തിലുള്ള കൊറിയൻ വെബ് സീരീസുകളും ഈ ലവ് റിലേറ്റഡ് ആയിട്ടുള്ള അല്ലെങ്കിൽ ട്രയാങ്കിൾ ലവ് സ്റ്റോറി അല്ലെങ്കിൽ കൺഫ്യൂസ്ഡ് ലവ് സ്റ്റോറി പോളിയോമറസ് റിലേഷൻഷിപ്പുകളുടെ ലവ് സ്റ്റോറി ഇതൊക്കെ ഇൻവോൾവഡ് ആയിട്ടുള്ള ഒരുപാട് വെബ് സീരീസുകൾ കൊറിയൻ വെബ് സീരീസുകൾ കാണുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട്. ഇപ്പൊ ജെൻസി കിഡ്സിലെ പെൺകുട്ടികൾ ഭൂരിഭാഗം ഈ കൊറിയൻ വെബ് സീരീസുകളുടെ ഒക്കെ വളരെയധികം ആരാധന ആണ്. അപ്പൊ അതൊക്കെ ഇവരുടെ ക്യാരക്ടർ ഫോർമേഷൻ വളരെയധികം ഇൻഫ്ലുവൻസ് ചെയ്യുകയും. എനിക്കും ഇതുപോലെ ഒന്നിലധികം പാർട്നേഴ്സ് വേണം. ഇങ്ങനെയുള്ള സിറ്റുവേഷൻസ് ഒക്കെ ഈ ഫാന്റസി ലൈഫ് എനിക്കും വേണമെന്ന് ആഗ്രഹിച്ച് ആ ഒരു ക്യാരക്ടർ ഫോം ആയി അങ്ങനെയുള്ള പോളിയാമറസ് റിലേഷൻഷിപ്പുകളിൽ ഇൻവോൾവഡ് ആകുന്നുണ്ട്.

അതുകൊണ്ടാണ് ഈ ജെൻസിയിൽ മാത്രം ഏകദേശം ഇത്രത്തോളം ഒരു 20 ടു 30% ഓളം വർദ്ധനം ഉണ്ടാകാൻ കാരണം ഈ 70% ഓളം സ്ത്രീകൾ ഉണ്ടാകാൻ കാരണം. ആൺകുട്ടികളിൽ ഇങ്ങനെയുള്ള കൊറിയൻ ലവ് ബേസ്ഡ് പോളിയാമറസ് റിലേഷൻഷിപ്പുകളുടെ വെബ് സീരീസ് ഒക്കെ കാണുന്നവർ വളരെ കുറവാണ്. അവർ കുറച്ചുകൂടെ ആക്ഷൻ ഓറിയന്റഡ് ആയിട്ടുള്ള വെബ് സീരീസുകൾ അല്ലെങ്കിൽ അങ്ങനെയുള്ള വെബ് സീരീസുകൾ ഒക്കെ ആയിരിക്കും അവർ കൂടുതൽ കാണുന്നത്.

മാത്രമല്ല പെൺകുട്ടികൾ അവരുടെ ജനറ്റിക്കലി അവരുടെ ഹോർമോൺസിന്റെ എല്ലാം ബേസ് ചെയ്തിട്ട് അവര് ഇമോഷണലി കുറച്ചുകൂടി വൾറബിൾ ആണ്. അവർ ഇമോഷണലി കുറച്ചുകൂടി കാര്യങ്ങളെ നോക്കി കാണുന്ന ആളുകളാണ് അതുകൊണ്ട് തന്നെയാണ് അവരുടെ ഇമോഷണൽ ആയിട്ടുള്ള വാണ്ട്സ് സാറ്റിസ്ഫൈ ചെയ്യാൻ വേണ്ടി ഇങ്ങനെയുള്ള പോളിമറസ് റിലേഷൻഷിപ്പുകളിലേക്ക് കൂടുതൽ അവര് എക്സ്പോസ്ഡ് ആകുന്നത്.

ഇതിന്റെയൊക്കെ ഒരു ആഫ്റ്റർ എഫക്ട് ആയിട്ട് ഇനി വരുന്ന കാലത്ത് ചിലപ്പോൾ ഈ മോണോഗമി എന്ന് പറയുന്ന ഒരു കൺസെപ്റ്റ് തന്നെ ചിലപ്പോൾ ഇല്ലാതെയാകാം. ഏക ഭർത്താവ്, ഏക ഭാര്യ എന്ന് പറയുന്ന ഒരു കൺസെപ്റ്റ് ഒക്കെ ചിലപ്പോൾ ഇല്ലാതെയാകാം ഒരാൾക്ക് ഒന്നിലധികം ഭാര്യമാരും ഒരാൾക്ക് ഒന്നിലധികം ഭർത്താക്കന്മാരും ഒക്കെ ഉണ്ടാകുന്ന ഒരു കാലഘട്ടത്തിലേക്കായിരിക്കും ചിലപ്പോൾ നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്.

സോഷ്യൽ അക്സെപ്റ്റൻസിന്റെ കാര്യം പറഞ്ഞപോലെ ഇപ്പോൾ ഒരു കൂട്ടത്തിൽ ഇരുന്ന് ഒരു 10 പേരുടെ കൂട്ടത്തിൽ ഇരുന്ന് ഒരാൾ ഒരാളുടെ ആശയം പറയുന്ന പോലെ അല്ല ഒരു സോഷ്യൽ മീഡിയയിൽ ഒരാൾ ഇരുന്നിട്ട് അയാളുടെ ആശയം പറയുന്നത്. ഒരു കൂട്ടം നേരത്തെ ഒക്കെ ഉള്ള പോലെ ഒരു 10 പേരുടെ കൂട്ടത്തിൽ ഒക്കെ ഇരുന്ന് ഒരാളുടെ ആശയം പറഞ്ഞ് അയാളുടെ ആശയത്തോട് മറ്റ് ഒൻപത് പേർക്ക് എതിർപ്പുണ്ടെങ്കിൽ അവർ അവിടെ വച്ച് പറയും അവിടെ വച്ച് കളിയാക്കും അല്ലെങ്കിൽ അവിടെ വച്ച് അതിനെ എതിർത്ത് ആ ഒരു കാര്യം കഴിഞ്ഞു.

പക്ഷേ ഒരു സോഷ്യൽ മീഡിയയിൽ ഒക്കെ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞ് അതിനോട് മറ്റുള്ളവർക്ക് എതിർപ്പുണ്ടെങ്കിൽ ബുള്ളി ചെയ്ത് അയാളെ ട്രോൾ ചെയ്ത് അയാളെ നശിപ്പിച്ചു കളയുന്ന ഒരു അവസ്ഥയാണ് ഉണ്ടാകുന്നത്. അതുകൊണ്ട് സ്വന്തം താല്പര്യവും സ്വന്തം അഭിപ്രായവും മറ്റൊന്നാണെങ്കിൽ പോലും ഭൂരിപക്ഷം അക്സെപ്റ്റ് ചെയ്യുന്ന അല്ലെങ്കിൽ സോഷ്യൽ അക്സെപ്റ്റൻസ് കിട്ടുന്ന അഭിപ്രായങ്ങൾ പറയാനാണ് പലരും ശ്രമിക്കുന്നത്.

സോഷ്യൽ അക്സെപ്റ്റൻസ് എന്ന് പറയുന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അതുകൊണ്ട് അങ്ങനെ ചിന്തിച്ചിരുന്നവൻ പോലും സോഷ്യൽ അക്സെപ്റ്റൻസിന് വേണ്ടി അവന്റെ പേഴ്സണൽ ആയിട്ടുള്ള അഭിപ്രായം സ്വന്തം അഭിപ്രായങ്ങൾ വരെ മറച്ചുവെയ്യ്ക്കയേണ്ടതായി വരും ചില സന്ദർഭങ്ങളിൽ. ഇതുപോലുള്ള ഒരുപാട് ആളുകളെ നമുക്ക് കാണാൻ സാധിക്കും. സോഷ്യൽ അക്സെപ്റ്റൻസ് എന്ന് പറയുന്ന ഒരു കാര്യം ഇതിനകത്ത് വലിയൊരു കീ റോൾ വഹിക്കുന്നുണ്ട്.

Tags: monogamy in malayalammonogamy meaning in malayalampolyamory in malayalampolyamory meaning in malayalampolyamory relationshippolygamy in malayalampolygamy meaning in malayalamrelationship in malayalamrelationship in malayalam languagetypes of relationship in malayalam languageഎല്ലാം ക്യാഷ്വൽ ആണ്ഒന്നിലധികം റിലേഷൻഷിപ്പുകൾഒരേ സമയം ഒന്നിലധികം റിലേഷൻഷിപ്പുകൾട്രൗമ ബോണ്ടിങ്നത്തിങ് സീരിയസ് ഒൺലി ക്യാഷ്വൽപലതരം റിലേഷൻഷിപ്പുകൾപോളിഗമിപോളിമറിപ്ലട്ടോണിക് റിലേഷൻഷിപ്പ്മോണോഗമിസിറ്റുവേഷൻഷിപ്റിലേഷന്ഷിപ്റീബൗണ്ട് റിലേഷൻഷിപ്പുകൾ
ShareTweetPin
Vijay

Vijay

Related Posts

വാർദ്ധക്യകാല പെൻഷൻ 2025 - പുതിയ അപേക്ഷയും അർഹത മാനദണ്ഡങ്ങളും

വാർദ്ധക്യകാല പെൻഷൻ 2025 – പുതിയ അപേക്ഷയും അർഹത മാനദണ്ഡങ്ങളും

by Vijay
January 21, 2025
0

ക്ഷേമ പെന്‍ഷന്‍ - വാർദ്ധക്യകാല പെൻഷൻ 2025

ദിവസവും ഓട്സ് കഴിച്ചാൽ ഗുണങ്ങൾ നിരവധി

ദിവസവും ഓട്സ് കഴിച്ചാൽ ഗുണങ്ങൾ നിരവധി

by anjitha
January 3, 2025
0

ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തുന്ന എല്ലാവരുടെയും ഇഷ്ട ഭഷണം ആണ് ഓട്സ് . ഏതു പ്രായത്തിൽ ഉള്ളവർക്കും ഏതു രോഗാവസ്ഥയിൽ ഉള്ളവർക്കും അതുപോലെ ആരോഗ്യമുള്ള ജീവിതശൈലി ആഗ്രഹിക്കുന്നവർക്കും ദിവസവും...

വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളിൽ 72760 കോടി മുതൽമുടക്കിൽ ഹരിത ഹൈഡ്രജനും അമോണിയയും ഉൽപാദനം

വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളിൽ 72760 കോടി മുതൽമുടക്കിൽ ഹരിത ഹൈഡ്രജനും അമോണിയയും ഉല്പാദിപ്പിക്കാൻ ഒരുങ്ങുന്നു

by Vijay
September 3, 2024
0

കേരളം ഹരിത ഊർജ്ജത്തിലെ നൂതന നേട്ടത്തിലേക്ക്: വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളിൽ 72760 കോടി മുതൽമുടക്കിൽ ഹരിത ഹൈഡ്രജനും അമോണിയയും ഉൽപാദനം Contentsകേരളം ഹരിത ഊർജ്ജത്തിലെ നൂതന നേട്ടത്തിലേക്ക്: വിഴിഞ്ഞം-കൊച്ചി...

വീരപ്പൻ്റെ പറയാത്ത കഥ - Untold Story of Veerappan

വീരപ്പൻ്റെ പറയാത്ത കഥ – Untold Story of Veerappan

by Vijay
August 28, 2024
1

വീരപ്പൻ്റെ പറയാത്ത കഥ - 184 മനുഷ്യരുടെ കൊലപാതകം അതിൽ പകുതിയും പോലീസുകാരോ ഫോറസ്റ്റുകാരോ അങ്ങനെ യൂണിഫോം ഇട്ട ഏതെങ്കിലും ഫോഴ്സിൽ ഉദ്യോഗസ്ഥരാണ്. 2000 ആനകൾ അവയിൽ...

Next Post
ഐക്കൂ സീൻ എസ് പ്രൊ(iQOO Z9s Pro)25000 രൂപയിൽ താഴെയുള്ള മികച്ച ബജറ്റ് സ്‌മാർട്ട്‌ ഫോൺ

ഐക്കൂ സീൻ എസ് പ്രൊ(iQOO Z9s Pro)25000 രൂപയിൽ താഴെയുള്ള മികച്ച ബജറ്റ് സ്‌മാർട്ട്‌ ഫോൺ

15000 രൂപയ്ക്ക് താഴെ ഉള്ള 6 മികച്ച സ്മാർട്ഫോണുകൾ

15000 രൂപയ്ക്ക് താഴെ ഉള്ള 6 മികച്ച സ്മാർട്ഫോണുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Popular Stories

  • ഭരണഘടന - Secretariat Office Attendant PSC (Secretariat OA) 2 Important Questions and Answers In Malayalam - PART-1

    ഭരണഘടന – Secretariat Office Attendant PSC (Secretariat OA) 2 Important Questions and Answers In Malayalam – PART-1

    0 shares
    Share 0 Tweet 0
  • ₹20000 രൂപയ്ക്ക് താഴെയുള്ള 4 ബെസ്റ്റ് ബഡ്ജറ്റ് ഫോൺ

    0 shares
    Share 0 Tweet 0
  • POCO M7 Pro – 15000 ബഡ്ജറ്റ് റേഞ്ചിൽ നല്ല കിടിലൻ ഡിസ്പ്ലേ ഫോൺ

    0 shares
    Share 0 Tweet 0
  • പഞ്ചസാരയും കാർബോഹൈഡ്രേറ്റും കുറവുള്ള ഭക്ഷണങ്ങൾ

    0 shares
    Share 0 Tweet 0
  • തിരുവനന്തപുരം കളക്‌ടറേറ്റിൽ ഇന്ന് വീണ്ടും തേനീച്ചയുടെ ആക്രമണം

    0 shares
    Share 0 Tweet 0
  • Privacy Policy – സ്വകാര്യതാ നയം
  • About us
  • Contact Us – ഞങ്ങളെ ബന്ധപ്പെടുക
  • Disclaimer Policy- നിരാകരണം
  • DMCA Policy – DMCA നിയമം

© 2024 MalayalamReport

No Result
View All Result
  • Articles
  • Gadgets
  • Health

© 2024 MalayalamReport

Go to mobile version