നിങ്ങൾ നോക്കുന്നത് ₹20000 രൂപയിൽ താഴെയുള്ള ഫോൺ ആണ് എങ്കിൽ അത് ശരിക്കും ഒരു കൺഫ്യൂസിക് ആയിട്ടുള്ള ഒരു കാര്യമാണ്. കാരണം, നമ്മൾ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് റിസേർച്ച് ചെയ്ത് പണിയെടുത്ത് ഒരു ഫോൺ ഫിക്സ് ചെയ്യുമ്പോഴേക്കും കമ്പനികൾ ഒരു ലോഡ് പുതിയ ഫോണുകളും കൂടി ഇറക്കും. ഈ കൺഫ്യൂഷൻ കാരണം തെറ്റായ ഒരു ഫോൺ വാങ്ങി ക്യാഷ് കളയാതിരിക്കാൻ ഈ ആർട്ടിക്കിൾ അവസാനം വരെ വായിക്കുക.
Moto G85
![₹20000 രൂപയ്ക്ക് താഴെയുള്ള 4 ബെസ്റ്റ് ബഡ്ജറ്റ് ഫോൺ](https://malayalamreport.com/wp-content/uploads/2025/01/Add-a-subheading-28-1024x630.jpg)
നിങ്ങൾക്ക് നല്ല ഇൻഹാൻഡ് ഫീൽ ഉം, ബാക്കിൽ വീഗൺ ലെതർ ലൈറ്റ് വെയിറ്റും സ്ലിം ഫോണും നോക്കുന്നുണ്ടെങ്കിൽ, Moto G85 നല്ല ഓപ്ഷൻ ആയിരിക്കും. 120Hz റിഫ്രഷ് റേറ്റുള്ള നല്ല ബ്രൈറ്റ് ആമോലെഡ് ഡിസ്പ്ലേയാണ്. പിന്നെ ഇന്നത്തെ ലിസ്റ്റിൽ കേർവ്ഡ് ഡിസ്പ്ലേയുമായുള്ള ഏക ഫോണും ഈ ഫോണാണ്. ഡ്യൂവൽ സ്റ്റീരിയോ സ്പീക്കേഴ്സും ഇന്-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും എസ്ഡി കാർഡിന് വേണ്ടിയുള്ള സ്ലോട്ടും ഉണ്ട്.
50MP ക്യാമറ വെച്ച് നിങ്ങൾക്ക് നല്ല ഫോട്ടോസ് എടുക്കാൻ പറ്റും, അതായത് സോഷ്യൽ മീഡിയ റെഡി വൈബ്രന്റ് ഫോട്ടോസ് ആണ് കിട്ടുന്നത്. 8MP അൾട്രാ വൈഡും ഉണ്ട്, ഇതിലൂടെ അൾട്രാ വൈഡ് ഫോട്ടോസും മാക്രോ ഫോട്ടോസും എടുക്കാം. ഗെയിമിംഗാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ ഈ ഫോൺ ഒഴിവാക്കുന്നതാകും ബെസ്റ്റ് ഓപ്ഷൻ. സ്നാപ്ഡ്രാഗൺ 6S ജെൻ 3 ചിപ്സെറ്റും ബേസിക്കലായി സ്നാപ്ഡ്രാഗൺ 695ന്റെ മോഡിഫൈഡ് വേർഷനും ഉള്ളത് കൊണ്ട്, നോർമൽ യൂസിന്, ലൈറ്റ് കാഷ്വൽ ഗെയിമിങ്ങിന് ഒക്കെ ഒക്കെയായിരിക്കും. ഹെവി പെർഫോർമൻസിന് വേണ്ടിയുള്ള ഫോൺ അല്ല.
എസ് ജെൻ ത്രീ ചിപ്സെറ്റ് ഉള്ളതുകൊണ്ട് ക്യാമറ വെച്ചുള്ള 4k റെക്കോർഡിങ് പോസിബിൾ അല്ല. അതുപോലെതന്നെ 4k വീഡിയോ പ്ലേ ബാക്കും ഇല്ല .മോട്ടോറോള ഫോൺ ആയതുകൊണ്ട് ആഡ്സും ബ്ലോട്ട് വെയർ ഒന്നും ഇല്ല. മോട്ടോ സെക്യൂർ ഫീച്ചറുകളും, സെക്യൂർ ഫോൾഡറും, മോട്ടോറോളയുടെ ഫാമിലി സ്പേസും, മോട്ടോ ജെസ്റ്ററും, മോട്ടോറോളയുടെ സ്മാർട്ട് കണക്ട് ഫീച്ചറുകളും ഉണ്ട്.
5000 mAh ബാറ്ററി 33W ചാർജിങ് സപ്പോർട്ട് ഉള്ളത്. NFC സപ്പോർട്ട് ഉണ്ട്, ടാപ്പ് ആൻഡ് പേ സൗകര്യം ലഭ്യമാണ്. Google ഡയലർ ഉള്ളത് കൊണ്ട് ഓട്ടോ കോൾ റെക്കോർഡിങ് അല്ലെങ്കിൽ ബീപ്പ് ഇല്ലാതെ കോൾ റെക്കോർഡിങ് ഇല്ല.
ഈ ഫോണിന്റെ 256GB വേരിയന്റ് ₹20000 ന്റെ താഴെ വാങ്ങാം. 8GB 128GB യുടെ പ്രൈസ് ₹17999.
C.M.F Phone 1
![₹20000 രൂപയ്ക്ക് താഴെയുള്ള 4 ബെസ്റ്റ് ബഡ്ജറ്റ് ഫോൺ](https://malayalamreport.com/wp-content/uploads/2025/01/Add-a-subheading-27-1024x630.jpg)
വെറൈറ്റി, ഫണ് ആണ് നിങ്ങളുടെ മെയിൻ എങ്കിൽ നത്തിങ് എന്ന ബ്രാൻഡിന്റെ ബഡ്ജറ്റ് സബ് ബ്രാൻഡ് ആയ C.M.F Phone 1 നോക്കാം. അറിയാലോ ഈ ഫോണിന്റെ മെയിൻ എന്താണെന്ന് വെച്ചാൽ ഇതിന്റെ ബാക്ക് നമുക്ക് ഊരിയിട്ട് പുതിയ കളറും പുതിയ ഫിനിഷ് ഉള്ള ബാക്ക് ഒക്കെ ഫിക്സ് ചെയ്യാൻ പറ്റും അതിനോടൊപ്പം ഒരു സ്റ്റാൻഡും, കയറിൽ കെട്ടി വയ്ക്കാനുള്ള സൗകര്യവുമുണ്ട്. പക്ഷേ, ഈ ആക്സസറീസ് എല്ലാ എക്സ്ട്രാ ക്യാഷ് കൊണ്ട് വാങ്ങണം. എക്സ്ട്രാ ക്യാഷ് കൊടുത്ത് വാങ്ങേണ്ട മറ്റൊരു സംഭവമാണ് ചാർജർ കാരണം ഇതിന്റെ ബോക്സിൽ ചാർജർ ഇല്ല.
ഇതിന് 5000 mAh ബാറ്ററിയും 120 Hz ന്റെ ആംലറ്റ് ഡിസ്പ്ലേ ഉണ്ട്. മോണോ സ്പീക്കർ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയെല്ലാമുണ്ട്. എസ്ഡി കാർഡ് സ്ലോട്ട് ഇല്ല. 50 MP ക്യാമറ ഉപയോഗിച്ച് ഡീസെന്റ് ഫോട്ടോസ് എടുക്കാം, പക്ഷേ അൾട്രാ വൈഡ് ക്യാമറ ഇല്ല.
ഇതിന് 5000 mAh ന്റെ ബാറ്ററിയും 120 Hz ന്റെ ആംലറ്റ് ഡിസ്പ്ലേ ഉണ്ട്. മോണോ സ്പീക്കർ ആണ് തന്നിരിക്കുന്നത് ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനർ ഉണ്ട് എസ്ഡി കാർഡ് ഇടാനുള്ള സ്ലോട്ട് ഒന്നും കൊടുത്തിട്ടില്ല 50 mp പിക്സലിന്റെ ക്യാമറ വച്ച് നിങ്ങൾക്ക് ഓക്കെ ഡീസെന്റ് ഫോട്ടോസ് എടുക്കാൻ പറ്റും ക്യാമറയല്ല ഈ ഒരു ഫോണിന്റെ മെയിൻ ഒക്കെ അൾട്രാ വൈഡ് ക്യാമറയും കൊടുത്തിട്ടില്ല
ഈ ഫോൺ വരുന്ന പ്രൈസിൽ ഇതിലുള്ള ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് അത്യാവശ്യം നല്ല ചിസെറ്റ് തന്നെയാണ് അതായത് നമ്മുടെ ഈ ഒരു ലിസ്റ്റിലുള്ള ഏറ്റവും പവർഫുൾ ചിപ്സെറ്റ് അല്ല ഇത് പക്ഷെ നിങ്ങൾക്ക് ഗെയിമിംഗ് ഒക്കെ ചെയ്യാൻ പറ്റും. അതായത് ബിജിഎംഐ യിൽ 60 FPS അത്യാവശ്യം സ്മൂത്ത് ആയിട്ട് കളിക്കാൻ പറ്റും. എന്നാൽ ഈ ഫോണിന്റെ മെയിൻ എലമെന്റ് ആണ് സോഫ്റ്റ്വെയർ പെർഫോമൻസ്. നത്തിങ്ങിന്റെ ഫോൺ ആയതുകൊണ്ട് സോഫ്റ്റ്വെയർ പെർഫോമൻസ് വളരെ വളരെ നല്ലതാണ്. ആഡ് ഇല്ല, ബ്ലോട്ട് വെയർ ഇല്ല അങ്ങനത്തെ ഒരു ശല്യം നിങ്ങൾ ഫേസ് ചെയ്യേണ്ട വരില്ല.
പിന്നെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ അപ്ഡേറ്റ്സ് വന്നുകൊണ്ടിരിക്കും എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ നത്തിങ് അത് പെട്ടെന്ന് തന്നെ കറക്റ്റ് ചെയ്യാൻ വേണ്ടിയുള്ള അപ്ഡേറ്റ്സ് ഒക്കെ ഇടയ്ക്കിടയ്ക്ക് വരും.
ഈ പ്രൈസിൽ ഈ ഫോണിലാണ് ദി ബെസ്റ്റ് സോഫ്റ്റ്വെയർ പെർഫോമൻസ് കിട്ടുന്നത് ഗൂഗിൾ ഡയലർ ഉള്ളതുകൊണ്ട് നിങ്ങൾക്ക് ഇത് വെച്ച് ഓട്ടോ കോൾ റെക്കോർഡിങ് ചെയ്യാൻ പറ്റില്ല. അതിനോടൊപ്പം തന്നെ സർവീസ് സെന്റേഴ്സ് വളരെ കുറവാണ് അതായത് നിങ്ങളുടെ വീടിനടുത്ത് നത്തിങ്ങിന്റെ സർവീസ് സെന്റർ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമേ ഈ ഫോൺ വാങ്ങാവൂ 6 Gb 128 GB യുടെ പ്രൈസ് ആണ് ₹1599.
Realme Narzo 70 Pro
![₹20000 രൂപയ്ക്ക് താഴെയുള്ള 4 ബെസ്റ്റ് ബഡ്ജറ്റ് ഫോൺ](https://malayalamreport.com/wp-content/uploads/2025/01/Add-a-subheading-30-1024x630.jpg)
ലോഞ്ചിനുശേഷം അധികം ശ്രദ്ധ നേടിയിട്ടില്ലെങ്കിലും, പ്രൈസ് കുറഞ്ഞതും, ഡിസ്കൗണ്ടുകളും ലഭിച്ചതോടെ ഏറെ ജനപ്രീതി നേടി. Amazon-ൽ എക്സ്ട്രാ കൂപ്പൺ ഡിസ്കൗണ്ടും ലഭ്യമാണ്.
ഫോൺ ക്ലാസി ബ്യൂട്ടിഫുൾ ഡിസൈനിൽ ആണ്, റൗണ്ട് ക്യാമറ മോഡ്യുലും ഗ്ലാസ്സ് ബാക്കും, കയ്യിൽ പ്രീമിയം ഫീൽ നൽകുന്നു. 120 Hz ആമുലേറ്റ് ഡിസ്പ്ലേ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ഡ്യൂവൽ സ്ടീരിയോ സ്പീക്കർ എന്നിവയുണ്ട്. എസ്ഡി കാർഡ് സ്ലോട്ട് ഇല്ല. 50 MP ഡ്യൂവൽ ക്യാമറ മികച്ച പെർഫോമൻസ് നൽകുന്നു. റിയൽമി അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.Realme അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിലുള്ള മീഡിയ ടെക്കിന്റെ ഡയമണ്ട് സിറ്റി 7050 ചിപ്സെറ്റ് ഓക്കേ ചിപ്സെറ്റ് ആണ്.അത്യാവശ്യം നല്ല പെർഫോമൻസ് ഒക്കെ തരുന്നുണ്ട്. ഇതൊരു ഗെയിമിംഗ് ഫോൺ എന്ന് പറയാൻ പറ്റില്ല പക്ഷെ ഗെയിമിംഗിനായി അനുയോജ്യമാണ്. 5000 mAh ബാറ്ററി, 67 W ചാർജിംഗ് എന്നിവ സപ്പോർട്ട് ചെയ്യുന്നു.
ഫോണിന്റെ സ്റ്റാർട്ടിംഗ് പ്രൈസ് ₹17,999 ആണ്. ആമസോൺ-ൽ ₹2,000 കൂപ്പൺ ഡിസ്കൗണ്ട്, കൂടാതെ ബാങ്ക് ഓഫറുകൾ ലഭ്യമാണ്. എല്ലാം കൂടെ ചേർത്ത്, നിങ്ങൾക്ക് ഏറ്റവും മികച്ച വിലയിൽ ഈ ഫോൺ വാങ്ങാനാകും.
Samsung Galaxy M35 5G
![₹20000 രൂപയ്ക്ക് താഴെയുള്ള 4 ബെസ്റ്റ് ബഡ്ജറ്റ് ഫോൺ](https://malayalamreport.com/wp-content/uploads/2025/01/Add-a-subheading-29-1024x630.jpg)
നോർമലി, ഞാൻ ഈ ഒരു പ്രൈസ് സെഗ്മെന്റിൽ ഇനി മെൻഷൻ ചെയ്യാൻ പോകുന്ന ബ്രാൻഡിന്റെ ഫോൺ ഫാൻസിന് മാത്രമാണ് റെക്കമെൻറ് ചെയ്യാറുള്ളത്.സാംസങ് ഗാലക്സി M35 യുടെ കാര്യത്തിൽ ഇത് പെർഫെക്റ്റ് എന്ന് പറയാൻ പറ്റൂല്ല കാരണം ഫോൺ അത്യാവശ്യം ഹെവിയാണ്. 120-Hz ന്റെ സാംസങ് ന്റെ സൂപ്പർ ആംലെറ്റ് ഡിസ്പ്ലേ ഉണ്ട് എന്നാൽ ഡിസ്പ്ലേയ്ക്ക് ചുറ്റുമുള്ള ബെസൽസ് അത്യാവശ്യം കനമുള്ള ബെസൽസ് ആണ് തന്നിരിക്കുന്നത്.
ഈ പ്രൈസ് റേഞ്ചിൽ ഒരു ഫോണിലും ഇല്ലാത്ത ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസിന്റെ പ്രൊട്ടക്ഷൻ ഈ ഫോണിന് തന്നിട്ടുണ്ട്. ഒരു ആംലെറ്റ് ഡിസ്പ്ലേ ഉണ്ടായിട്ടും ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനർ വരുന്നില്ല. സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സ്കാനർ ആണ് കൊടുത്തിരിക്കുന്നത്. എസ്ഡി കാർഡിന് വേണ്ടിയുള്ള സപ്പോർട്ട് ഇവിടെ വരുന്നുണ്ട്. സാംസങ് ന്റെ ഫോൺ ആയതുകൊണ്ട് ഞാൻ എടുത്ത് പറയേണ്ട ആവശ്യമില്ല അത്യാവശ്യം നല്ല ക്യാമറ പെർഫോമൻസ് കിട്ടുന്നുണ്ട്. മെയിൻ ക്യാമറ അൾട്രാ വൈഡ് ക്യാമറ എല്ലാം തന്നിട്ടുണ്ട്. നിങ്ങൾക്ക് ഈ ഫോണിന്റെ ബാക്ക് ക്യാമറ ആൻഡ് സെൽഫി ക്യാമറ രണ്ടും വെച്ച് സ്റ്റേബിൾ 4K വീഡിയോസ് റെക്കോർഡ് ചെയ്യാൻ പറ്റും. നിങ്ങൾ വ്ലോഗിങ്ങിന് വേണ്ടി അതായത് ചെറിയ ചെറിയ വീഡിയോസ് ഒക്കെ എടുക്കാൻ വേണ്ടി ഒരു ഫോൺ നോക്കുന്നുണ്ടെങ്കിൽ ഈ ഫോൺ നല്ലൊരു ഓപ്ഷൻ ആയിരിക്കും.
എക്സിനോസിന്റെ 30 80 ചിപ്സെറ്റ് ആണ് വരുന്നത്. അൺടു സ്കോർ എടുത്തു നോക്കിയപ്പോൾ 600000 ന്റെ മുകളിലുള്ള അൺടു സ്കോർ തരുന്നുണ്ട്. ഈ ഒരു ഫോൺ ഗെയിമിങ്ങിന് വേണ്ടി റെക്കമെൻഡ് ചെയ്യില്ല. ഈ ഫോണിൽ കൊടുത്തിരിക്കുന്ന ഫീച്ചേഴ്സും കാര്യങ്ങളും ഒക്കെ ഹാൻഡിൽ ചെയ്യാൻ വേണ്ടി ഇതിന്റെ ഈ ഒരു എക്സിനോ ചിപ്സെറ്റ് ഇനഫ് ആണ്. ഈ പ്രൈസ് റേഞ്ചിൽ ഒരു ബ്രാൻഡും തരാത്ത ഫോർ ഇയേഴ്സ് നാല് വർഷത്തെ ഒഎസ് അപ്ഗ്രേഡ് സാംസങ് ഇവിടെ പ്രോമിസ് ചെയ്തിട്ടുണ്ട്.
NFC യുടെ സപ്പോർട്ട് ഉണ്ട് നിങ്ങൾക്ക് ടാപ്പ് ആൻഡ് പേ ഒക്കെ ചെയ്യാൻ പറ്റും. ഈ ലിസ്റ്റിൽ ഏറ്റവും മികച്ച ബാറ്ററി ബാക്കപ്പ് അല്ലെങ്കിൽ ഏറ്റവും മികച്ച ബാറ്ററി കപ്പാസിറ്റി ഉള്ള ഫോൺ M35 ആണ്. 6000 mAh ന്റെ ഒരു എമണ്ടൻ ബാറ്ററി ആണ് കൊടുത്തിരിക്കുന്നത്. 25 W ചാർജിങ് സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നാൽ ഈ ഫോണിന്റെ ബോക്സിലും ചാർജർ ഇല്ല . നിങ്ങൾ അത് എക്സ്ട്രാ വാങ്ങിക്കേണ്ടി വരും ഈ ഫോണിന്റെ സ്റ്റാർട്ടിങ് പ്രൈസ് ആണ് ₹19999. ₹1000 യുടെ കൂപ്പൺ ഡിസ്കൗണ്ട് കാര്യങ്ങളൊക്കെ ഉണ്ട്. അതിന്റെ മുകളിൽ അഡീഷണൽ ബാങ്ക് ഓഫറും ഇപ്പോൾ ആമസോൺൽ അവൈലബിൾ ആണ്.