നമ്മുടെ സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ സർക്കാർ ധനസഹായ പദ്ധതിയാണ് വാർദ്ധക്യകാല പെൻഷൻ. ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ നിലവിൽ മാസം ₹1600 വീതമാണ് നൽകി വരുന്നത്. ഈ സാമ്യ സുരക്ഷാ പെൻഷൻ അപേക്ഷിക്കേണ്ടത് എങ്ങനെ, അതുപോലെ ഇത് ലഭിക്കുവാൻ അർഹതയുള്ളത് ആർക്കെല്ലാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്
വാർദ്ധക്യകാല പെൻഷൻ 2025
പെൻഷൻ റദ്ദാക്കൽ നടപടികൾ
2025 മുതൽ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നവർ യഥാർത്ഥത്തിൽ അർഹരാണോ എന്നുള്ള പരിശോധനകൾക്കും നടപടികൾ സർക്കാർ തലത്തിൽ തുടങ്ങിയിട്ടുണ്ട്. അനർഹരാണെന്ന് കണ്ടെത്തിയാൽ വാങ്ങിയ പെൻഷൻ തുകകൾ തിരികെ 18% പലിശ ഉൾപ്പെടെ തിരിച്ചടക്കേണ്ടി വരും. സർക്കാർ ജീവനക്കാരോ മറ്റോ ആണെങ്കിൽ വകുപ്പ് തല നടപടികളും നേരിടേണ്ടി വരും.
വർഷങ്ങളായി പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവർ വീട്ടിലെ സാഹചര്യങ്ങളെല്ലാം മെച്ചപ്പെട്ട് അനർഹരായാൽ, ഉദാഹരണത്തിന് വീട്ടിൽ കാർ വാങ്ങുക, റൂമുകളിൽ എസി വെക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ, പെൻഷൻ റദ്ദാക്കുവാൻ അപേക്ഷ നൽകി, പെൻഷൻ പട്ടികയിൽ നിന്നും പുറത്തു പോകുക വേണ്ടതാണ്. അതിനാൽ വാർദ്ധക്യക്കാല പെൻഷന് പുതിയതായി അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നവരും നിലവിൽ വാങ്ങുന്നവരും 2025 ലെ വാർദ്ധക്യക്കാല പെൻഷൻ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.
അപേക്ഷാ നടപടികൾ
സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യക്കാല പെൻഷന്റെ നടത്തിപ്പ് 1993 ലെ ഭരണഘടന ഭേദഗതിയിലൂടെ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്, അതായത് പഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും കൈമാറിയിരുന്നു. അതിനാൽ ഗ്രാമപഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും കോർപ്പറേഷനുകളും ആണ് ഇപ്പോൾ വാർദ്ധക്യകാല പെൻഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും ചെയ്യുന്നത്.
60 വയസ്സ് കഴിഞ്ഞവർ ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. സ്വന്തമായോ അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ അപേക്ഷ നൽകാവുന്നതാണ്. ഓൺലൈനായി നൽകിയ അപേക്ഷയുടെ പ്രിൻറ് എടുത്ത്, ഒപ്പ് രേഖപ്പെടുത്തി നിങ്ങളുടെ പഞ്ചായത്ത് അല്ലെങ്കിൽ മുൻസിപ്പാലിറ്റി ഏതെന്ന് വെച്ചാൽ അവിടെ സമർപ്പിക്കണം.
ഈ അപേക്ഷയിന്മേൽ ഉദ്യോഗസ്ഥർ അന്വേഷണം നടത്തി പഞ്ചായത്ത് അല്ലെങ്കിൽ മുൻസിപ്പാലിറ്റിയിലേക്ക് തിരികെ നൽകും. ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയും പഞ്ചായത്ത് കമ്മിറ്റിയും പെൻഷനുള്ള അപേക്ഷ അനുവദിക്കുകയോ അല്ലെങ്കിൽ നിരസിക്കുകയോ ചെയ്യുന്നതാണ്.
പെൻഷൻ അപേക്ഷ ലഭിച്ച് 45 ദിവസത്തിനുള്ളിൽ അതിൽ സാധാരണ തീർപ്പ് കൽപ്പിക്കുന്നതാണ്. നിങ്ങളുടെ പെൻഷൻ അപേക്ഷ നിരസിച്ചതായി അറിയിപ്പ് ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ജില്ലാ കളക്ടർക്ക് അതിന്മേൽ അപ്പീൽ സമർപ്പിക്കാവുന്നതുമാണ്.
അർഹതാ മാനദണ്ഡങ്ങൾ
വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങൾ ഓരോന്നായി ഇനി പറയാം. ഏറ്റവും പ്രധാനപ്പെട്ടത് അപേക്ഷകൻറെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത് എന്നതാണ്. വിവാഹിതരായ പെൺമക്കളുടെ വരുമാനം ഇതിനായി കണക്കിലെടുക്കേണ്ടതില്ല.
അപേക്ഷകൻ കേന്ദ്രസർക്കാർ ഏതെങ്കിലും സംസ്ഥാന സർക്കാരിന്റെയോ ശമ്പളം അല്ലെങ്കിൽ പെൻഷൻ അതുമല്ലെങ്കിൽ കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തി ആകരുത്. അതുപോലെ, അപേക്ഷകൾ കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുകയും ആ സ്ഥാപനത്തിലെ സ്കീം പ്രകാരം പെൻഷനോ കുടുംബ പെൻഷനോ ലഭിക്കുന്ന ആൾ ആയിരിക്കരുത്.
അപേക്ഷകൻ കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ട് കുറഞ്ഞത് മൂന്നു വർഷമെങ്കിലും കഴിഞ്ഞിരിക്കണം. 60 വയസ്സും അതിനു മുകളിലോ പ്രായമുള്ളവർക്കാണ് വാർദ്ധക്യകാല പെൻഷൻ അനുവദിക്കുക.
അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ട് ഏക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത്. എന്നാൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഈ നിബന്ധന ബാധകമല്ല.
മറ്റൊരു നിബന്ധന, 1000 സിസി യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റി ഉള്ള, ടാക്സി അല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങൾ ഉള്ള വാഹനങ്ങൾ, സ്വന്തമായി അല്ലെങ്കിൽ കുടുംബത്തിലുള്ള വ്യക്തി ആകരുത്.
അപേക്ഷകൻ 2000 ചതുരസ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ളതും, ആധുനിക രീതിയിൽ ഫ്ലോറിങ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉള്ളവരോ, താമസിക്കുന്നവരോ ആകരുത്.
അപേക്ഷകൻ ആദായനികുതി നൽകുന്ന ആൾ ആയിരിക്കരുത്. അതുപോലെ, മറ്റു സാമ്യക്ഷേമ പെൻഷനുകൾ ഒന്നും തന്നെ ലഭിക്കുന്നവർ അർഹരല്ല. അതായത്, വിധവാ പെൻഷൻ പോലുള്ളവ ലഭിക്കുന്നവർ ഒന്നും വാർദ്ധക്യകാല പെൻഷന് അർഹരല്ല.
ഒരു സാമ്യ പെൻഷൻ ലഭിക്കുവാനാണ് ഒരു വ്യക്തിക്ക് അർഹതയുള്ളത്. എന്നാൽ വികലാംഗരാണെങ്കിൽ ഇത് ബാധകമല്ല.
ഇപിഎഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷന് മാത്രമേ അർഹതയുള്ളൂ.അപേക്ഷകൻ സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത് അല്ലെങ്കിൽ മുൻസിപ്പാലിറ്റി ഏതാണെന്ന് വെച്ചാൽ അങ്ങോട്ടാണ് അപേക്ഷിക്കേണ്ടത്. ഒന്നിലധികം പഞ്ചായത്ത് നിന്നും പെൻഷൻ കൈപ്പറ്റുവാൻ ശ്രമിക്കുവാൻ പാടുള്ളതല്ല.
പ്രതിമാസം ₹4000 വരെ ഇപിഎഫ് പെൻഷൻ ലഭിക്കുന്നവർക്ക്, ഇപിഎഫ് പെൻഷന് പുറമേ അർഹതയുണ്ടെങ്കിൽ പുതുക്കിയ നിരക്കിൽ സാമ്യ സുരക്ഷാ പെൻഷനോ വെൽഫെയർ പെൻഷനോ ലഭിക്കുന്നതാണ്.എന്നാൽ ₹2000 രൂപക്ക് മുകളിൽ ഇപിഎഫ് പെൻഷൻ ലഭിക്കുന്നവർക്ക്, സാമ്യ സുരക്ഷാ പെൻഷനോ വെൽഫെയർ പെൻഷനോ പ്രതിമാസം ₹600 നിരക്ക് ലഭിക്കുന്നതിന് മാത്രമേ അർഹത ഉണ്ടായിരിക്കുകയുള്ളൂ.
എല്ലാ അപേക്ഷകളും പഞ്ചായത്ത് സെക്രട്ടറി അല്ലെങ്കിൽ മുൻസിപ്പാലിറ്റി സെക്രട്ടറി അല്ലെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്. സാമ്യ സുരക്ഷ പെൻഷനുകളുടെ ചുമതല തദ്ദേശ സ്ഥാപനങ്ങളിലെ ക്ഷേമകാര്യ സമിതിക്കായിരിക്കും.എല്ലാ അപേക്ഷകളോടൊപ്പവും വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയ ആധികാരിക രേഖകൾ, വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതിനുള്ള പ്രായം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി ഉപയോഗിക്കാം.
ഇങ്ങനെയുള്ള രേഖകൾ ഒന്നുമില്ലെങ്കിൽ മാത്രം, മറ്റു രേഖകൾ ഒന്നുമില്ലെന്ന് സ്വന്തം സാക്ഷ്യപത്രത്തിന്മേൽ പ്രായം തെളിയിക്കുന്നതിനായി ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.ഈ വ്യവസ്ഥ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിൽ, വാങ്ങിയ പെൻഷൻ തുക തിരികെ ഈടാക്കുന്നതോടൊപ്പം, അവർക്ക് സർക്കാരിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ഉൾപ്പെടെ മറ്റു ധനസഹായങ്ങൾക്കൊന്നും അർഹത ഉണ്ടായിരിക്കുന്നതുമല്ല.
പെൻഷൻ പുതിയതായി അനുവദിച്ചവരുടെയും നിരസിച്ചവരുടെയും വാർഡ് തല ലിസ്റ്റ് ഗ്രാമസഭ അല്ലെങ്കിൽ വാർഡ്സഭയുടെ അംഗീകാരം വാങ്ങേണ്ടതാണ്.പെൻഷൻ ഗുണഭോക്താവ് മരണപ്പെട്ടതായി തദ്ദേശ സ്ഥാപനത്തിൽ അറിയുന്ന അവസരത്തിൽ തന്നെ പെൻഷൻ റദ്ദ് ചെയ്യണം.പ്രഥമ ദൃഷ്ട്യ, അപേക്ഷകൻ അർഹനല്ലെന്ന് കണ്ടാലും, 15 ദിവസത്തെ സമയം അനുവദിച്ച് നോട്ടീസ് നൽകി വരും. നോട്ടീസ് നൽകി, വാദം കേട്ട ശേഷമേ തീർപ്പ് കൽപ്പിക്കാവൂ.
വളക്കിക്കാല പെൻഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ ഉദ്യോഗസ്ഥൻറെ അന്വേഷണത്തിന് ശേഷം അർഹനാണെന്ന് ബോധ്യപ്പെട്ടാൽ പെൻഷൻ അപേക്ഷ ഗ്രാമപഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച് അപേക്ഷകന്റെ വിവരങ്ങൾ സർക്കാരിൻറെ ക്ഷേമ പെൻഷൻ വെബ്സൈറ്റ് ആയ സേവന വെബ്സൈറ്റിൽ ഡാറ്റ എൻട്രിയിലൂടെ ചേർത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അല്ലെങ്കിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഡിജിറ്റൽ സൈൻ ഇടുന്ന തീയതി മുതലാണ് ആദ്യ പെൻഷൻ ലഭിക്കുന്നതിന് അർഹത ഉണ്ടാവുകയുള്ളൂ.
വാർദ്ധക്യ പെൻഷൻ അപേക്ഷയിൽ ഉദ്യോഗസ്ഥൻ നടത്തിയ അന്വേഷണ റിപ്പോർട്ടിനോട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി വിയോജിക്കുന്ന സാഹചര്യം ഉണ്ടായാൽ അപേക്ഷയിൽ ഒരു പുനരന്വേഷണം ഉണ്ടാകാവുന്നതാണ്. പുനരന്വേഷണത്തിനായി ഗ്രാമപഞ്ചായത്ത് വികസന കാര്യസമിതി ചെയർമാൻ പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്തിലെ മറ്റു ഗസറ്റഡ് ഓഫീസർമാർ എന്നിവരടങ്ങിയ മൂന്നംഗ സമിതി രൂപീകരിക്കുന്നതാണ്. ക്ഷേമ പെൻഷൻ വാങ്ങുവാൻ ഗുണഭോക്താവിന് മാത്രമാണ് അർഹതയുള്ളത്. പെൻഷനർ മരണപ്പെട്ടാൽ പെൻഷൻ കുടിശിക വാങ്ങുവാൻ അനന്തരാവകാശികൾക്ക് അർഹതയില്ല.
ഒരു കുടുംബത്തിലെ ഒന്നിലധികം വ്യക്തികൾക്കും വാർദ്ധക്യകാല പെൻഷൻ അനുവദിക്കുന്നതാണ്. ആധാർ കാർഡ് ഉണ്ടെങ്കിൽ മറ്റു തിരിച്ചറിയൽ രേഖകൾ ആവശ്യമില്ല. 85 വയസ്സിനു മുകളിൽ പ്രായമുള്ളവർ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവരെ ആധാർ ഹാജരാക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നവർ സർക്കാർ വർഷംതോറും നടത്തുന്ന മാസ്റ്ററിങ് പോലുള്ള നടപടികൾ കൃത്യമായി ചെയ്യേണ്ടതുണ്ട്. വാർദ്ധക്യക്കാല പെൻഷനെ കുറിച്ചുള്ള ഈ ഇൻഫർമേഷൻ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു നൽകുക.