നമ്മൾ ഇന്നത്തെ സെക്ഷനിൽ ചർച്ച ചെയ്യുന്നത് ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അതിൻറെ അനുബന്ധ വസ്തുതകളുമാണ്. ഇക്കഴിഞ്ഞ ജൂലൈ മാസം 24 ആം തീയതി കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് വേണ്ടി നടത്തിയ ഫാം വർക്കർ പരീക്ഷയിലെ ഭരണഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അതിൻറെ അനുബന്ധ വസ്തുതകളുമാണ് നമ്മൾ ഇപ്പോൾ നോക്കുന്നത് .
2 Important Questions
1) ഇന്ത്യൻ ഭരണഘടനയുടെ സവിശേഷത കണ്ടെത്തുക എന്നുള്ളതാണ്?
- ദൃഢവും അയവുള്ളതുമായ ഭരണഘടന
- ദ്വിമണ്ഡല നിയമനിർമ്മാണ സഭകൾ
- സംസ്ഥാനങ്ങൾക്ക് പ്രത്യേക ഭരണഘടന
- മാർഗ്ഗനിർദ്ദേശക തത്വങ്ങൾ
A) 1,2,3,4, B) 2,3 C) 1,2,4, D) 1,2
നാല് പോയിന്റ് ആണ് കൊടുത്തിരിക്കുന്നത് ദൃഢവും അയവുള്ളതുമായ ഭരണഘടന, ദ്വിമണ്ഡല നിയമനിർമ്മാണ സഭകൾ, സംസ്ഥാനങ്ങൾക്ക് പ്രത്യേക ഭരണഘടന, മാർഗ്ഗനിർദ്ദേശക തത്വങ്ങൾ. ഇതാണ് ചോദ്യം
ഈ ചോദ്യം എവിടുന്നാണ് അവർ ഇട്ടത് ഏറ്റവും പുതിയ പാഠപുസ്തകം. ഒമ്പതാം ക്ലാസിലെ സോഷ്യൽ സയൻസിലെ നാലാമത്തെ ചാപ്റ്റർ. പുതിയ പാഠപുസ്തകമാണ്. ഇന്ത്യൻ ഭരണഘടനയിലെ അധികാരവിന്യാസങ്ങൾ എന്ന ചാപ്റ്ററിൽ നിന്നാണ് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. നമുക്ക് ഇതിന്റെ ഉത്തരത്തിലേക്ക് വരാം അതിനുമുമ്പ് വ്യക്തമായി പഠിച്ചെടുക്കാം.
ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ
നമ്മുടെ ഭരണഘടനയ്ക്ക് ഒരുപാട് സവിശേഷതകൾ ഉണ്ട് അത് ടെക്സ്റ്റ് ബുക്കിൽ കൊടുത്തിരിക്കുന്നത്.1950 ജനുവരി 26 നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്.ഒൻപത് സവിശേഷതകളാണ് നമുക്ക് ഓരോന്നായിട്ട് നമ്മുക്ക് നോകാം.
1) ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന. ഏകദേശം ഒന്നര ലക്ഷത്തോളം വാക്കുകൾ ഉൾപ്പെടുന്ന ഭരണഘടനയാണ് നമ്മുടെ ഭരണഘടന എന്ന് ടെക്സ്റ്റ് ബുക്കിൽ കൊടുത്തിരിക്കുന്നു. അതോടൊപ്പം ടെക്സ്റ്റ് ബുക്കിൽ നൽകിയിരിക്കുന്നു ലോകത്തിൽ എഴുതി തയ്യാറാക്കപ്പെട്ട ഏറ്റവും വലിയ ഭരണഘടന ഇന്ത്യൻ ഭരണഘടനയാണ്.
2) പാർലമെന്ററി ജനാധിപത്യം. പാർലമെന്ററി ജനാധിപത്യം പാർലമെന്ററി ജനാധിപത്യം എന്ന് പറയുമ്പോൾ സാധാരണ ചില കുട്ടികൾ വിചാരിക്കും ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ ഭരിക്കുന്നതാണ് പാർലമെന്ററി ജനാധിപത്യം എന്ന്. ടെക്സ്റ്റ് ബുക്കിൽ വളരെ കൃത്യമായി കൊടുത്തിരിക്കുന്നു എന്താണ് പാർലമെന്ററി ജനാധിപത്യം എന്ന്.
ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഉണ്ട്. നിയമനിർമ്മാണ വിഭാഗവും കാര്യനിർവഹണ വിഭാഗവും. ഉദാഹരണം നമ്മുടെ കേരളത്തിൻറെ നിയമസഭ വരുന്നത് നിയമനിർമ്മാണ വിഭാഗത്തിലാണ്. എന്നാൽ കേരളത്തിന്റെ മന്ത്രിസഭ വരുന്നത് എക്സിക്യൂട്ടീവ് എന്നറിയപ്പെടുന്ന വിഭാഗത്തിലാണ്. അപ്പൊ ഈ ലെജിസ്ലേച്ചറിന്റെ ഭാഗമായ അംഗങ്ങളിൽ നിന്നാണ് ഈ എക്സിക്യൂട്ടീവിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്. അതായത് നമ്മുടെ നാട്ടിലുള്ള മന്ത്രിമാർ. ആ മന്ത്രിമാർ എന്ന് പറയുന്നത് എക്സിക്യൂട്ടീവിന്റെ ഭാഗമാണ്(മിനിസ്റ്റേഴ്സ്). പക്ഷേ ആ മിനിസ്റ്റേഴ്സിനെ നമ്മൾ എവിടുന്നാണ് തിരഞ്ഞെടുക്കുന്നത് ജനങ്ങൾ തെരഞ്ഞെടുത്ത ലെജിസ്ലേച്ചർ ഇൽ നിന്ന് . അതായത് നിയമസഭ നിയമസഭയിൽ എംഎൽഎ ആയിരിക്കുന്ന ഒരാളെയാണ് നമ്മൾ എന്തായിട്ട് മാറ്റുന്നത് മന്ത്രിയാക്കി മാറ്റുന്നത്. പാർലമെന്റിലും അതുപോലെതന്നെയാണ് ലോക്സഭയിലെ അല്ലെങ്കിൽ രാജ്യസഭയിലെ എംപിമാരാണ് മന്ത്രിമാരായിട്ട് മാറുന്നത്. അതിനെയാണ് പാർലമെന്ററി ജനാധിപത്യം എന്ന് പറയുന്നത്.
കാര്യനിർവഹണ വിഭാഗത്തിലെ (എക്സിക്യൂട്ടീവ്) കാര്യനിർവഹണ വിഭാഗത്തിലെ അംഗങ്ങളെ നിയമനിർമ്മാണ വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കുന്നു. ഈ കാര്യനിർവഹണ വിഭാഗം മന്ത്രിമാരെ ഈ നിയമസഭ അല്ലെങ്കിൽ നിയമനിർമ്മാണ വിഭാഗമാണ് നിയന്ത്രിക്കുന്നത്. ഇതിനെ വിളിക്കുന്ന പേരാണ് പാർലമെന്ററി ജനാധിപത്യം.
3) രണ്ടാമത്തേത് ദൃഢവും അയവുള്ളതുമായ ഭരണഘടന. ഇതിനെ നമുക്ക് ഇംഗ്ലീഷിൽ റിജഡ് ആൻഡ് ഫ്ലെക്സിബിൾ കോൺസ്റ്റിട്യൂഷൻ എന്ന് പറയാം. നമ്മുടെ ഭരണഘടന ഭേദഗതി ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ പഠിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ വരുത്തുന്ന മാറ്റങ്ങളെയാണ് ഭേദഗതി എന്നതുകൊണ്ട് പറയുന്നത്. എന്നാൽ നമ്മുടെ ഭരണഘടനാ ഭേദഗതി പലതരത്തിലാണ്. ചില ഭേദഗതികൾ നമുക്ക് സാധാരണ നിയമനിർമാണം പ്രക്രിയയിലൂടെ മാറ്റം വരുത്താൻ പറ്റും. ഉദാഹരണം ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നു. അത് സാധാരണ നിയമപ്രക്രിയയിലൂടെ സിമ്പിൾ മെജോറിറ്റിയിൽ നമുക്ക് പാർലമെൻറിൽ ചെയ്യാവുന്ന ഒരു കാര്യമാണ്. എന്നാൽ ചില വിഷയങ്ങളിൽ പ്രത്യേക ഭൂരിപക്ഷം അഥവാ സ്പെഷ്യൽ മെജോറിറ്റി ആവശ്യമാണ്. ഉദാഹരണം ജി.എസ്ടി പോലെയുള്ള ഭരണഘടനാ ഭേദഗതികൾ, പഞ്ചായത്ത് രാജ് പോലെയുള്ള ഭേദഗതികൾ ഇതിനൊക്കെ സംസ്ഥാനങ്ങളുടെ കൂടെ പങ്ക് ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഇന്ത്യൻ ഭരണഘടന ഭരണഘടന ചില വിഷയങ്ങളിൽ വളരെ അയവുള്ളതായിരിക്കും അതായത് ഫ്ലെക്സിബിൾ ആയിട്ട് മാറ്റം വരുത്താൻ പറ്റുന്നതായിരിക്കും. ചില വിഷയങ്ങളിൽ പ്രത്യേക നടപടിക്രമങ്ങൾ ആവശ്യമാണ്. അപ്പൊ ഇന്ത്യൻ ഭരണഘടന ദൃഢമാണോ എന്ന് ചോദിച്ചാൽ ദൃഢമാണ് അതോടൊപ്പം അയവുള്ളതുമാണ്. ഫ്ലെക്സിബിളുമാണ് റിജിഡും ആണ്. അതിനാണ് ദൃഢവും അയവുള്ളതുമായ ഭരണഘടന എന്ന് പറയുന്നത്. ഇത് നമ്മുടെ ഭരണഘടനയുടെ ഒരു സവിശേഷതയാണ്.
4) അടുത്തത് മൗലിക അവകാശങ്ങളും മൗലിക കർത്തവ്യങ്ങളും. മൗലിക അവകാശങ്ങൾ എന്ന് പറഞ്ഞാൽ ഒരു പൗരന് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ് മൗലിക അവകാശങ്ങൾ. മൗലിക അവകാശങ്ങൾ ഭരണഘടനയിൽ ഉണ്ട്. അതുപോലെതന്നെ രാജ്യത്തിനോട് പൗരന്മാർ ചില ഉത്തരവാദിത്വങ്ങൾ കാണിക്കണം മൗലിക കർത്തവ്യങ്ങൾ എന്നവ അറിയപ്പെടുന്നു. അതും നമ്മുടെ ഭരണഘടനയിലുണ്ട്.
5) മാർഗ്ഗനിർദ്ദേശക തത്വങ്ങൾ രാഷ്ട്രത്തിന് ഭരണഘടന നൽകുന്ന ചില നിർദ്ദേശ തത്വങ്ങൾ ഉണ്ട്. അത് ഇന്ത്യൻ ഭരണഘടനയുടെ ഒരു സവിശേഷതയാണ്. പക്ഷേ മാർഗ്ഗനിർദ്ദേശക തത്വം എന്ന് പറയുന്നത് രാഷ്ട്രത്തിന്റെ താല്പര്യത്തിനനുസരിച്ച് ചെയ്താൽ മതി. അതായത് മാർഗ്ഗനിർദ്ദേശക തത്വത്തിൽ നൽകിയിരിക്കുന്ന ഒരു നിർദ്ദേശം കൃത്യമായും നിർബന്ധമായും രാഷ്ട്രം പാലിക്കണമെന്ന് ഒരിടത്തും പറയുന്നില്ല. അതുകൊണ്ടുതന്നെ നമുക്ക് കോടതി വിധിയിലൂടെ മാർഗ്ഗനിർദ്ദേശക തത്വങ്ങൾ നേടിയെടുക്കാനും കഴിയില്ല. അതും നമ്മുടെ ഭരണഘടനയുടെ ഒരു പ്രത്യേകതയാണ്. കോടതിയിലൂടെ നേടിയെടുക്കാൻ കഴിയുന്ന മൗലിക അവകാശങ്ങളും ഉണ്ട് കോടതിയിലൂടെ നേടിയെടുക്കാൻ പറ്റാത്ത മാർഗ്ഗനിർദ്ദേശ തത്വങ്ങളും ഉണ്ട്. ഇതൊക്കെ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ്.
6) ദ്വിമണ്ഡല നിയമനിർമ്മാണസഭകൾ. നിങ്ങൾക്കറിയാം ഇന്ത്യയുടെ പാർലമെൻറ് എന്ന് പറയുന്നത് തന്നെ ദ്വിമഡല നിയമനിർമ്മാണസഭയാണ്. എന്ന് പറഞ്ഞാൽ ഇന്ത്യയിലെ എല്ലാ പൗരന്മാരെയും പ്രതിനിധീകരിക്കുന്ന ലോക്സഭയും ഉണ്ട് സംസ്ഥാനങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് തന്നെ രാജ്യസഭയും പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ ഇന്ത്യയിൽ ദ്വിമണ്ഡല സമ്പ്രദായമാണ് ഉള്ളത്. നമ്മുടെ രാജ്യത്തിന്റെ ഒരു പ്രത്യേകതയാണ് ദ്വിമഡല നിയമനിർമ്മാണസഭകൾ.
7) ശക്തമായ കേന്ദ്ര ഗവൺമെൻറോട് കൂടിയ ഫെഡറലിസം. എന്താണ് ഫെഡറലിസം ഒരു കേന്ദ്രം ഉണ്ടാകും കേന്ദ്രത്തിന്റെ കീഴിൽ സംസ്ഥാനങ്ങൾ ഉണ്ടാകും. അവർക്കിടയിൽ അധികാരത്തിന്റെ വിന്യാസം ഉണ്ടാകും. അങ്ങനെ ഡിസ്ട്രിബ്യൂഷൻ ഓഫ് പവറിലൂടെ കേന്ദ്രവും സംസ്ഥാനങ്ങളും നമ്മുടെ രാജ്യത്തുണ്ട്. ഇതിനെയാണ് ഫെഡറലിസം എന്ന് പറയുന്നത്. പക്ഷേ നമ്മുടെ രാജ്യത്തിൻറെ ഫെഡറലിസത്തിന് ഒരു പ്രത്യേകതയുണ്ട്. ശക്തമായ കേന്ദ്ര ഗവൺമെൻറ് ആണ് നമ്മുടെ ഫെഡറലിസത്തിന്റെ പ്രത്യേകത. എല്ലാ ഫെഡറൽ രാജ്യങ്ങളും അങ്ങനെ ആയിരിക്കണമെന്നില്ല. ചില രാജ്യങ്ങളിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യ പ്രാധാന്യം ആയിരിക്കും. പക്ഷേ നമ്മുടെ രാജ്യത്തിൽ ശക്തമായ കേന്ദ്രത്തോടുകൂടിയ ഫെഡറലിസം ആണ് ഉള്ളത്.
8) സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥ. ഇതിനെ ഇൻഡിപെൻഡന്റ് ജുഡീഷ്യറി എന്ന് പറയും. അതായത്ന മ്മുടെ നാട്ടിൽ കോടതികൾ ഉണ്ട്. കോടതികൾ എന്ന് പറയുന്നത് മൂന്നാമത്തെ ഭാഗമാണ് ജുഡീഷ്യറി ഗവൺമെൻറിന്റെ. പക്ഷേ ഈ ജുഡീഷ്യറി എന്ന് എന്ന് പറയുന്നത് ലെജിസ്ലേച്ചറിന്റെ കീഴിലോ അല്ലെങ്കിൽ ലെജിസ്ലേച്ചറിന്റെ നിയന്ത്രണത്തിലോ അല്ല. എക്സിക്യൂട്ടീവിന്റെ കീഴിലോ എക്സിക്യൂട്ടീവിന്റെ നിയന്ത്രണത്തിലോ അല്ല. ജുഡീഷ്യറി എന്ന് പറഞ്ഞാൽ കോടതികൾ എന്ന് പറയുന്നത് നിയമനിർമ്മാണ വിഭാഗത്തിന്റെ നിയന്ത്രണത്തിലോ അല്ല കാര്യനിർവഹണ വിഭാഗത്തിന്റെ നിയന്ത്രണത്തിലും അല്ല. അത് സെപ്പറേറ്റ് സ്ഥാപനങ്ങളായി പ്രവർത്തിക്കുന്നു. അതാണ് നമ്മുടെ രാജ്യത്തിന്റെ മറ്റൊരു പ്രത്യേകത. സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥ.
9) സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങൾ നമ്മുടെ രാജ്യത്തിൽ ഒരുപാട് ഭരണഘടനാ സ്ഥാപനങ്ങളും ആ സ്ഥാപനങ്ങൾക്ക് സ്വതന്ത്ര അധികാര പദവിയും ഉണ്ട്.
ഇത്രയുമാണ് ഒമ്പതാം ക്ലാസിലെ ടെക്സ്റ്റ് ബുക്കിൽ ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ എന്ന് പറഞ്ഞു കൊടുത്തിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഒന്നും രണ്ടും നാലുമാണ് ശരി ഉത്തരം.
Answer :- C) 1,2,4
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഇന്ത്യയിലെ ഏത് ഭരണഘടനാ സ്ഥാപനത്തിന്റെ ചുമതലകളെ സൂചിപ്പിക്കുന്നു ?
- ഇമ്പീച്മെൻറ് നടപടിക്രമങ്ങളിൽ ജുഡീഷ്യൽ അധികാരിയായി പ്രവർത്തിക്കുക
- രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ പങ്കാളിയാകുന്നു
- ഭരണഘടനാ ഭേദഗതി പരിഗണിക്കലും അംഗീകരിക്കലും
1) നിയമനിർമ്മാണസഭ 2)പാർലമെൻറ് 3)സുപ്രീം കോടതി 4)തെരഞ്ഞെടുപ്പ് കമ്മീഷൻ
അതായത് താഴെ കുറച്ചു പ്രസ്താവനകൾ തന്നിട്ടുണ്ട് ആ പ്രസ്താവനകൾ ഇന്ത്യയിലെ ഏത് ഭരണഘടനാ സ്ഥാപനത്തിന്റെ ചുമതലകൾ സൂചിപ്പിക്കുന്നു എന്നാണ് ദാ ആദ്യം പറയുന്നു
ഇമ്പീച്മെന്റ് എന്ന് പറഞ്ഞാൽ ഇന്ത്യൻ പ്രസിഡൻറ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരെ നീക്കം ചെയ്യുന്ന ഒരു പ്രക്രിയയാണ് ഇമ്പീച്ച്മെന്റ്. ഭരണഘടനാ ഭേദഗതി പരിഗണിക്കുന്നതും ഭരണഘടനയെ ഭേദഗതി ചെയ്യുന്നതും ആയിട്ടുള്ള സ്ഥാപനം ഏത് എന്നാണ് ചോദിച്ചിരിക്കുന്നത്.
Answer:- പാർലമെൻറ്
പാർലമെന്റിന്റെ പ്രവർത്തനങ്ങളാണ് ഇതിനകത്ത് പ്രസ്താവനകളായി കൊടുത്തിരിക്കുന്നത്. കൃത്യമായി ഒമ്പതാം ക്ലാസിലെ ടെക്സ്റ്റ് ബുക്കിൽ പാർലമെൻറിന്റെ പ്രധാന ചുമതലകൾ എന്ന് പറഞ്ഞ് ഒരു ബോക്സ് ഉണ്ട്. വളരെ സിമ്പിൾ ആയിട്ട് നമുക്ക് ടെക്സ്റ്റ് ബുക്ക് വായിച്ചാൽ കിട്ടുന്ന ഒരു മാർക്കാണ്.
പാർലമെൻറിന്റെ ചുമതലകൾ
1) നിയമനിർമാണം നമ്മുടെ രാജ്യത്തിനുവേണ്ടി നിയമം നിർമ്മിക്കുന്നു
2) പൊതു ഖജനാവിന്റെ സംരക്ഷകനായി പ്രവർത്തിക്കുന്നു.
3) രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ പങ്കാളിയാകുന്നു
4) എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നു.
5) ഇമ്പീച്ച്മെന്റ് നടപടിക്രമങ്ങളിൽ ജുഡീഷ്യൽ അധികാരിയായി പ്രവർത്തിക്കുന്നു(അതായത് നമ്മുടെ ഇന്ത്യൻ പ്രസിഡന്റിനെ വരെ നീക്കം ചെയ്യാനുള്ള ഒരു അധികാരം പാർലമെന്റിനുണ്ട്)
6) ഭരണഘടനാ ഭേദഗതി പരിഗണിക്കലും അംഗീകരിക്കലും
ഇന്ത്യയുടെ പാർലമെൻറ് എന്ന് പറഞ്ഞാൽ ലോക്സഭയും, രാജ്യസഭയും, പ്രസിഡന്റും ചേരുന്നതാണ് ഇന്ത്യയുടെ പാർലമെൻറ്. പാർലമെന്റിന്റെ ചുമതലകളാണ് നിയമം നിർമ്മിക്കുക. പൊതുഖജനാവിന്റെ സംരക്ഷകനായി പ്രവർത്തിക്കുക. രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ പങ്കാളിയാവുക. എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുക. ഇമ്പീച്മെന്റ് നടപടിക്രമങ്ങളിൽ ജുഡീഷ്യൽ അധികാരിയായി പ്രവർത്തിക്കുക. ഭരണഘടനാ ഭേദഗതി പരിഗണിക്കലും അംഗീകരിക്കലും. അപ്പൊ ഇത്രയുമാണ് ആ ടെക്സ്റ്റ് ബുക്കിൽ പാർലമെന്റിന്റെ അധികാരം എന്ന് പറഞ്ഞ് പുതുക്കിയ ടെക്സ്റ്റ് ബുക്കിൽ കൊടുത്തിരിക്കുന്നത്.
അവിടെ കൃത്യമായി ഈ പോയിന്റുകൾ തന്നെയാണ് കൊടുത്തിരിക്കുന്നത്.