രാത്രി കിടക്കാൻ പോലും പറ്റാത്ത ചുമ ആണോ ? എങ്കിൽ ഈ ചുമ മാറാൻ എന്ത് ചെയ്യണം ? ഒറ്റമൂലികൾ എന്തെല്ലാം ?

0
30
രാത്രി കിടക്കാൻ പോലും പറ്റാത്ത ചുമ ആണോ ? എങ്കിൽ ഈ ചുമ മാറാൻ എന്ത് ചെയ്യണം ? ഒറ്റമൂലികൾ എന്തെല്ലാം ?

ഇപ്പ്പോൾ നമ്മൾ ഫേസ് ചെയ്യുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് നമ്മൾക്ക് വരുന്ന ചുമയാണ്. ഇത് തുടങ്ങുന്നത് സാധാരണ ഒരു ചെറിയൊരു ജലദോഷം പോലെ ഒരു ചെറിയ പനി പോലെ വരും ആദ്യത്തെ രണ്ടു ദിവസം ഈ ലക്ഷണം മാത്രം മൂക്കടപ്പ് മാത്രമേ കാണത്തുള്ളൂ. മൂന്നാം ദിവസം മുതൽ പിന്നെ വരണ്ട ചുമയാണ്.

ഈ വരണ്ട ചുമന്ന എന്നൊക്കെ പറഞ്ഞാൽ ആൾക്കാർക്ക് കിടക്കാൻ പറ്റില്ല. ഇരുന്നിരുന്നാൽ പോലും കണ്ടിന്യൂസ് ഇങ്ങനെ കുത്തി കുത്തി കുത്തി ചുമച്ചു കൊണ്ടിരിക്കും. ഡോക്ടർമാര് കഫ് സിറപ്പ് കൊടുക്കുന്നു ആന്റിബയോട്ടിക് കൊടുക്കുന്നു ഈ ചുമയ്ക്ക് വേണ്ടി ഇറങ്ങുന്ന പകല മരുന്നും കൊടുക്കുന്ന ഒരു രക്ഷയുമില്ല. പിന്നെ ഒടുവിൽ ശ്വാസമുട്ടലിന് ആസ്മ രോഗത്തിന് കൊടുക്കുന്ന ആന്റി അലർജിക് മരുന്നുകൾ, ശ്വാസമുട്ടലിന് ഉപയോഗിക്കുന്ന സ്റ്റിറോയിഡ് മരുന്നുകൾ സ്പ്രേ ഇതെല്ലാം കൊടുക്കുന്ന സമയത്താണ് ഒരല്പം ആശ്വാസം ഇവർക്ക് കിട്ടുന്നത്.

എന്നിരുന്നാലും ഈ സ്പ്രേയും ശ്വാസമുട്ടലിന്റെ മരുന്നും എന്ന് പറയുമ്പോൾ ഈ ചുമ ഉള്ളവർക്കും പേടിയാണ് കാരണം ഇത് ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ ജീവിതകാലം ഉപയോഗിക്കേണ്ടി വരുമോ. ഈ ചുമ മാറത്തില്ലേ എന്നുള്ള ഭയമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഈ ചുമ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും ഇത് മാറ്റാനായിട്ട് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നും വിശദീകരിക്കാം. ഇത് എല്ലാ കുടുംബ അറിവിലേക്കായിട്ട് നിങ്ങളൊന്ന് ഷെയർ ചെയ്യുക കാരണം എല്ലാ വീടുകളിലും ഇപ്പോൾ ചുമ അത്രയധികം വ്യാപിക്കുന്നുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇപ്പോഴത്തെ സീസണിൽ വരുന്ന ഈ ചുമ ബാക്ടീരിയലോ അല്ലെങ്കിൽ കവക്കെട്ടോ ഉള്ള ചുമയല്ല. ഇത് വൈറൽ കഫ് ആണ്. പ്രധാനമായിട്ടും ഇപ്പോഴത്തെ സീസണിലെ ഒട്ടുമിക്ക വൈറസുകളും പ്രത്യേകിച്ച് എച്ച് വൺ എൻ വൺ വൈറസ്, കോവിഡ് വൈറസ്, അഡിനോ വൈറസ്, റൈനോ വൈറസ് ഇതെല്ലാം തന്നെ ഈ ആദ്യത്തെ ഇറിറ്റേഷൻ കഴിയുമ്പോൾ ഇത് ബ്രോങ്കൈറ്റിസ് ഉണ്ടാക്കുന്നുണ്ട്. ഇതിനു പറയുന്ന പേര് പോസ്റ്റ് വൈറൽ ബ്രോങ്കൈറ്റിസ് എന്നാണ്.

രാത്രി കിടക്കാൻ പോലും പറ്റാത്ത ചുമ ആണോ ? എങ്കിൽ ഈ ചുമ മാറാൻ എന്ത് ചെയ്യണം ? ഒറ്റമൂലികൾ എന്തെല്ലാം ?

കൊറോണ കാലത്ത് കോവിഡ് സമയത്ത് ഈ കോവിഡ് രോഗം വന്നു മാറിയിട്ട് ചുമ മാറാതെ നിൽക്കത്തില്ലേ പോസ്റ്റ് കോവിഡ് ഇൻഫെക്ഷൻ എന്നൊക്കെ നമ്മൾ പറയുമായിരുന്നു അതേ സിറ്റുവേഷൻ തന്നെ ഇപ്പോൾ ഈ വൈറസ് ഇൻഫെക്ഷൻ വന്നു മാറുന്ന സമയത്ത് ഉണ്ടാകുന്ന പോസ്റ്റ് വൈറൽ ബ്രോങ്കൈറ്റിസ് അതാണ് ഇത്രയും പ്രശ്നം ഉണ്ടാകുന്നത്.

എന്തുകൊണ്ടാണ് ഈ ചുമ ഇത്രയും ഗുരുതരമാകുന്നത് എന്ന് അറിയാമോ ? ഒന്നാമത്തെ കാരണം വെളുപ്പിനുള്ള അസാധാരണമായിട്ടുള്ള മഞ്ഞ് പകലുള്ള ഭയങ്കരമായിട്ടുള്ള ചൂട് ഇങ്ങനെ ഈ ക്ലൈമറ്റിൽ വരുന്ന അസാധാരണമായ വ്യത്യാസം ജനങ്ങൾക്കുണ്ടാക്കുന്ന ഒരു അലർജിക് റിയാക്ഷൻ ആണ് ഇത്രയും ചുമ ഉണ്ടാക്കുന്നത്. പ്രധാനമായും അതിരാവിലെ മഞ്ഞു കൊള്ളുന്ന ആൾക്കാര്, പകലുള്ള വെയിൽ ആൾക്കാര്, ചിലർക്ക് ഈ പകൽ വെയിലേർക്കുകയും പിന്നെ എസിക്കകത്തിരുന്ന ജോലിയും ഇതെല്ലാം തന്നെ അവരുടെ ഉള്ളിലുള്ള ഇമ്മ്യൂൺ മെക്കാനിസത്തിനെ ട്രിഗർ ചെയ്തുകൊണ്ടേയിരിക്കുന്നു.

ഏറ്റവും പ്രധാനമായിട്ട് നിങ്ങളുടെ ശരീരത്തിൽ ഏതെങ്കിലും ഒരു ഓട്ടോ ഇമ്മ്യൂൺ രോഗം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ ചുമ പിടിക്കാനുള്ള സാധ്യത ഏറെയാണ്. ഓട്ടോ ഇമ്മ്യൂൺ രോഗം എന്ന് പറഞ്ഞാൽ നമ്മുടെ പ്രതിരോധകോശങ്ങൾ തന്നെ നമ്മുടെ ഏതെങ്കിലും അവയവങ്ങൾക്കെതിരെ ശക്തമായി പ്രവർത്തിക്കുന്ന ഒരു അവസ്ഥ. ഈ ഓട്ടോ ഇമ്മ്യൂൺ അലർജി രോഗം എന്ന് പറഞ്ഞാൽ ഇടയ്ക്കിടയ്ക്ക് മൂക്കൊരിലിപ്പ് വരുക ഇല്ലെങ്കിൽ തുമ്മൽ സ്ഥിരമായിട്ടുള്ള ആൾക്കാര്, ഇല്ലെങ്കിൽ ചുമ ഇടയ്ക്ക് പെട്ടെന്ന് വരുന്ന ആൾക്കാർ, ഇല്ലെങ്കിൽ ശ്വാസമുട്ടൽ ടെൻഡൻസി ഉള്ള ആൾക്കാർ ,ആസ്മ രോഗികൾ ഇത്തരക്കാർക്ക് ഈ ചുമ പിടിച്ചു കഴിഞ്ഞാൽ ഇത് വല്ലാണ്ട് അവരെ അങ്ങ് ട്രിഗർ ചെയ്യിച്ച് അവർക്ക് ബുദ്ധിമുട്ട് ഉണ്ടായിക്കൊണ്ടേയിരിക്കും.

പ്രത്യേകത എന്തെന്ന് പറഞ്ഞാൽ ഈ ചുമെല്ലാം തന്നെ ഗ്രാജ്വലി ഈ ആൾക്കാരെ ഒരു ആസ്മ രോഗത്തിലേക്ക് ശ്വാസമുട്ടൽ രോഗത്തിലേക്ക് ചെന്നെത്തിച്ചു എന്ന് വരാം. ശ്വാസമുട്ടൽ എന്ന് പറഞ്ഞാൽ ശക്തമായി ശ്വാസം എടുത്ത് വലിക്കുന്ന ലക്ഷണം തന്നെ വേണമെന്നില്ല വിട്ടുമാറാത്ത മൂക്കടപ്പും വിട്ടുമാറാത്ത ഇത്തരം ചുമയും ഇത്തരത്തിൽ ശ്വാസമുട്ടൽ ആസ്മ രോഗത്തിന്റെ ലക്ഷണമായിട്ട് തന്നെ കാണിച്ചു എന്ന് വരാം.

നിങ്ങൾക്കോ നിങ്ങളുടെ കുട്ടികൾ ഇത്തരത്തിൽ ഒരു അലർജിക് ചുമ പിടിച്ചു കഴിഞ്ഞാൽ നിങ്ങൾ ഒരിക്കലും സ്വയം മെഡിക്കൽ സ്റ്റോറിൽ പോയി കപ്പ് സിറപ്പുകൾ വാങ്ങി കുടിക്കാനോ ഇല്ലെങ്കിൽ സ്വയം മെഡിക്കൽ സ്റ്റോറിൽ നിന്നും ആന്റിബയോട്ടിക്കുകൾ വാങ്ങി പരീക്ഷിക്കുകയോ ചെയ്യരുത്. പകരം നിങ്ങൾ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം എന്ന് വിശദീകരിക്കാം.

നിങ്ങൾ ചെയ്യേണ്ട 6 കാര്യങ്ങൾ

1) ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങൾ ഈ ചുമ മാറുന്നതിനു വേണ്ടി ഒരു മോയിസ്റ്റ് ഹീറ്റ് പിടിക്കുക. അതെ ഏറ്റവും പ്രധാനപ്പെട്ടത് ആവി പിടിക്കുക. ആവി എടുക്കുന്ന സമയത്ത് ഇത് നമ്മുടെ ആ ഒരു ഡിസ്ക് കംഫർട്ട് കുറയ്ക്കാനായിട്ട് സഹായിക്കുന്നു. മാത്രമല്ല നിങ്ങൾ ഇത്തിരി വെള്ളം ചൂടാക്കി തുണി മുക്കി പിഴിഞ്ഞിട്ട് മൂക്കിന്റെ മുകളിലും തൊണ്ടയിലും ഒക്കെ ഒന്ന് ചൂട് പിടിക്കുന്നത് പ്രത്യേകിച്ച് കൊച്ചു കുട്ടികൾക്കെല്ലാം ഈ ചുമ വന്നാൽ ചൂട് പിടിക്കുന്നത് ഈ ഇറിറ്റേഷൻ മാറാനായിട്ട് സഹായിക്കും.

2 ) ഇനി രണ്ടാമത്തെ കാര്യം ഈ ചുമ മാറുന്നതുവരെ കഴിയുന്നത്ര പൊടിയുടെ ഇടയിൽ അമിതമായിട്ട് പൊടി, പുക ഇവയുടെ ഇടയിൽ പോകാതിരിക്കുക. ഇനി നിങ്ങൾ പുറത്തേക്ക് പോകുന്ന സമയത്ത് നിങ്ങൾ ഒരു മാസ്ക് വെക്കുക പൊടി അടിച്ചു കയറാതിരിക്കാൻ നോക്കുക. കാരണം പൊടി കേറി കഴിഞ്ഞാൽ അന്ന് രാത്രി ആകുമ്പോൾ നിങ്ങൾക്ക് വല്ലാണ്ട് ചുമയും കിടക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥ വന്നു എന്ന് വരാം.

3) ഇനി മൂന്നാമത്തേത് രാത്രി കിടക്കുന്ന സമയത്ത് ഫാനിന്റെ തൊട്ടു താഴെ കിടക്കരുത് കാരണം ഡയറക്റ്റ് ആയിട്ട് നിങ്ങളുടെ മൂക്കില് കാറ്റടിക്കുന്നത് നിങ്ങൾക്ക് ഇറിറ്റേഷൻ കൂട്ടും. നിങ്ങൾ എസി ഉപയോഗിക്കുന്ന ആളാണെന്നുണ്ടെങ്കിൽ ഒരിക്കലും ടെംപറേച്ചർ അമിതമായിട്ട് താഴ്ത്തി വെക്കരുത് കാരണം അന്തരീക്ഷത്തിലെ ക്ലൈമറ്റിനെക്കാൾ ടെംപറേച്ചർ ഒരുപാട് താഴ്ന്നിരിക്കുന്നത് നിങ്ങൾക്ക് വല്ലാണ്ട് ചുമ ട്രിഗർ ആകാനും ഈ ചുമ കൂടാനും കാരണമാകും. എപ്പോഴും നല്ലത് അന്തരീക്ഷത്തിന്റെ ടെമ്പറേച്ചറിനേക്കാൾ രണ്ട് ഡിഗ്രി അല്ലെങ്കിൽ മൂന്ന് ഡിഗ്രി വ്യത്യാസത്തിൽ മാത്രം എസി സെറ്റ് ചെയ്യാൻ നോക്കുക.

4) നിങ്ങൾ എസി ഉള്ള മുറിയിലാണ് കിടക്കുന്നത് അല്ലെങ്കിൽ എസിയിലാണ് നിങ്ങൾ പകൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ മുറിക്കകത്ത് ഒരു ചെറിയ പാത്രത്തിനകത്ത് വെള്ളം തുറന്ന് ഒരു സൈഡിൽ വച്ചിരിക്കുക. ഇതുമൂലം എസി ആ മുറിക്കകത്തുള്ള ഹ്യൂമിഡിറ്റി കംപ്ലീറ്റ് വലിച്ചെടുത്തോണ്ട് പോകും ഇത് ആ മുറി വല്ലാണ്ട് ഡ്രൈ ആകുന്നതിനും നിങ്ങളുടെ ചുമ കൂടുന്നതിനും കാരണമാകും. എന്നാൽ നിങ്ങൾ മുറിയിൽ ഒരു പാത്രം വെള്ളം തുറന്നു വച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് ഈ മുറി അന്തരീക്ഷം വല്ലാണ്ട് ഡ്രൈ ആകുന്ന സാഹചര്യം ഒഴിവാകുകയും ചുമയുടെ തീവ്രത അത് കുറയാൻ സഹായിക്കുകയും ചെയ്യും.

5) ഇനി അഞ്ചാമത്തെ കാര്യം നിങ്ങൾ ധാരാളം വെള്ളം കുടിക്കുക കാരണം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ഈ മ്യൂക്കസ് മെംബ്രൈന്റെ ഇറിറ്റേഷനെ വളരെ പെട്ടെന്ന് മാറാൻ സഹായിക്കുകയും ഈ ചുമ പെട്ടെന്ന് കുറയാൻ സഹായിക്കുകയും ചെയ്യും.

6) ഇനി ആറാമത്തെ കാര്യം നിങ്ങൾ ഈ ചുമ മാറുന്നവരെ അമിതമായി എണ്ണ ചേർത്തിട്ടുള്ള ഭക്ഷണങ്ങൾ ബേക്കറിയിൽ നിന്നുള്ള വറപൊരി ഭക്ഷണങ്ങൾ ഒഴിവാക്കുക. കാരണം അമിതമായി മസാല എണ്ണ പലഹാരങ്ങൾ ഇവ നിങ്ങൾക്ക് ഈ അലർജി ട്രിഗർ ചെയ്യുന്നതിനും ചുമ വല്ലാണ്ട് കൂടാൻ കാരണമാവുകയും ചെയ്യും. അടുത്ത കാര്യം നിങ്ങൾ ഈ ചുമ മാറുന്നതുവരെ കഴിയുന്നത്ര പുളിയുള്ള ഫ്രൂട്ട്സ് അമിതമായി പുളിയുള്ള പഴങ്ങൾ കഴിക്കാതിരിക്കുക. പ്രത്യേകിച്ച് സിട്രസ് ഫ്രൂട്ട്സ് ഈ നാരങ്ങ ,ഓറഞ്ച് ,മൊസമ്പി പോലുള്ളവ കഴിയുന്നത്ര ഈ ചുമ മാറുന്നതുവരെ കഴിക്കരുത്. കാരണം ഈ സിട്രസ് ഫ്രൂട്ട്സ് നിങ്ങളുടെ അലർജി ട്രിഗർ ചെയ്യുകയും ചുമ വല്ലാണ്ട് കൂടാൻ കാരണമാവുകയും ചെയ്യും.

ഒറ്റമൂലികൾ

ഇനി കൊച്ചു കുട്ടികൾ ആണെങ്കിലും മുതിർന്നവരാണെങ്കിലും അമിതമായി ചുമയുടെ ഇറിറ്റേഷൻ മാറുന്നതിന് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ചെറിയൊരു ഒറ്റമൂലി പറഞ്ഞു തരാം.

രാത്രി കിടക്കാൻ പോലും പറ്റാത്ത ചുമ ആണോ ? എങ്കിൽ ഈ ചുമ മാറാൻ എന്ത് ചെയ്യണം ? ഒറ്റമൂലികൾ എന്തെല്ലാം ?
രാത്രി കിടക്കാൻ പോലും പറ്റാത്ത ചുമ ആണോ ? എങ്കിൽ ഈ ചുമ മാറാൻ എന്ത് ചെയ്യണം ? ഒറ്റമൂലികൾ എന്തെല്ലാം ?

നിങ്ങൾ ഒരു അഞ്ച് ചെറിയ ഉള്ളി ചതച്ച് ചാറ്റെടുക്കുക അതിൽ ഒരു കഷ്ണം ഒരു 2 cm നീളത്തിൽ ഇഞ്ചിയും ചതച്ച് അതിനോടൊപ്പം ആഡ് ചെയ്യുക എന്നിട്ട് ഈ ചാറിനോടൊപ്പം നിങ്ങൾ ഒരല്പം മഞ്ഞൾപ്പൊടിയും കൂടെ മിക്സ് ചെയ്തിട്ട് നിങ്ങൾ ഇതൊരു കാൽ ടീസ്പൂൺ വെച്ച് രാവിലെയും ഉച്ചയ്ക്കും രാത്രിയും കഴിക്കാൻ നോക്കുക .

ഇത് നിങ്ങൾക്ക് ഈ ഇപ്പോഴത്തെ സീസണിലുള്ള ഈ വൈറൽ ബ്രോങ്കൈറ്റിസിനെ പെട്ടെന്ന് കുറയ്ക്കാനായിട്ട് സഹായിക്കും. ഈ ഒരു കോമ്പിനേഷൻ ഇപ്പൊ കൊച്ചു കുട്ടികളൊക്കെ ആണെന്നുണ്ടെങ്കിൽ അവർക്ക് ഈ ഉള്ളിയും ഇഞ്ചി ചാറും എല്ലാം തന്നെ എരിച്ചിൽ ഉണ്ടാക്കാൻ കാരണമാകും. അതുകൊണ്ട് കുട്ടികൾക്കാണെന്നുണ്ടെങ്കിൽ നിങ്ങൾ ഒരു അര ടീസ്പൂൺ തേൻ എടുത്തിട്ട് അതിനകത്ത് ഒരു കാൽ ടീസ്പൂൺ ഈ ഒരു കോമ്പിനേഷൻ ഉള്ളിയുടെ ചാറിന്റെയും ഇഞ്ചിയുടെയും ചാറിന്റെയും കോമ്പിനേഷൻ ചേർത്ത് കുറച്ച് മഞ്ഞളും ചേർത്ത് കുട്ടികൾക്ക് നൽകുക. ഇത് രണ്ടു നേരം അല്ലെങ്കിൽ മൂന്ന് നേരം നൽകാവുന്നതാണ്.

മുതിർന്നവരാണെന്നുണ്ടെങ്കിൽ നിങ്ങൾ ഈ ഉള്ളിയുടെ ചാറും ഇഞ്ചിയുടെ ചാറും അതിനകത്ത് മഞ്ഞൾപ്പൊടിയും കൂടെ മിക്സ് ചെയ്തിട്ട് ഒരു ടീസ്പൂൺ വെച്ചിട്ട് രണ്ടു നേരമോ മൂന്ന് നേരമോ കഴിക്കാം. രാവിലെ ഒരു നേരം ഉണ്ടാക്കി വെക്കുന്നത് നിങ്ങൾക്ക് മൂന്ന് നേരമായിട്ട് ആ ദിവസം കഴിക്കുക. പിറ്റേ ദിവസത്തിന് വേണമെങ്കിൽ ഉണ്ടായി കഴിക്കുക. അസിഡിറ്റി ടെൻഡൻസി ഒക്കെ ഉണ്ടെങ്കിൽ നിങ്ങൾ ഒരു അര ഗ്ലാസ് വെള്ളത്തിനകത്ത് ഈ ഒരു കോമ്പിനേഷൻ ചേർത്ത് കഴിക്കുക.

വായ്ക്കകത്ത് എരിച്ചിലും പുകച്ചിലും ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ കഴിയുന്നത്ര ഈ ഒരു കോമ്പിനേഷൻ ഉപയോഗിക്കാതിരിക്കുന്നതായിരിക്കും ഏറ്റവും നല്ലത്.

ഈ ഒരു കോമ്പിനേഷൻ നിങ്ങൾക്ക് ഒന്ന് രണ്ട് ദിവസം ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഒരു നല്ലൊരു ചേഞ്ച് കിട്ടുകയാണെന്നുണ്ടെങ്കിൽ പിന്നെ തുടർന്നുള്ള ദിവസങ്ങളിൽ ഈ ഒരു ഒരു കോമ്പിനേഷൻ ഉപയോഗിക്കണമെന്നില്ല. അതേപോലെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ നാട്ടില് നിങ്ങൾ പറമ്പിലെല്ലാം കാണുന്ന ആടലോടകത്തിന്റെ ഇലയില്ലേ ആടലോടകത്തിന്റെ ഇല ചതച്ച് അതിന്റെ ചാറ്റെടുത്ത് ഇത്തിരി ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ഇപ്പോഴത്തെ വൈറൽ ബ്രോങ്കൈറ്റിസിന്റെ തൊണ്ടയിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന കഫം പെട്ടെന്ന് ഇളകി പോകാനായിട്ട് സഹായിക്കും.

ഇവിടെ വിശദീകരിച്ച ഈ കോമ്പിനേഷൻ ഇപ്പോഴത്തെ സീസണിലെ വൈറൽ ചുമ മാറാൻ വളരെ എഫക്റ്റീവ് ആണ്. നിങ്ങൾക്ക് ഒരു ഒരാഴ്ചയ്ക്ക് മുകളിൽ ഇത്തരം ചുമ മാറാതെ നിൽക്കുന്നുണ്ടെങ്കിൽ ഡെഫിനിറ്റലി നിങ്ങൾ നിങ്ങളുടെ അടുത്തുള്ള ഒരു ഡോക്ടറെ കണ്ട് മാത്രം ഡോക്ടർ നിർദ്ദേശിച്ചു മരുന്നുകൾ ആ നിശ്ചിത സമയത്തേക്ക് മാത്രം എടുക്കാനായിട്ട് നോക്കുക. ഈ പറഞ്ഞ കാര്യം ഇപ്പോഴത്തെ സീസണിലെ വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ എല്ലാ കുടുംബത്തിന്റെ അറിവിലേക്കായിട്ട് ഇൻഫർമേഷൻ ഷെയർ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here