പഞ്ചസാരയും കാർബോഹൈഡ്രേറ്റും കുറവുള്ള ഭക്ഷണങ്ങൾ

പഞ്ചസാരയും കാർബോഹൈഡ്രേറ്റും കുറവുള്ള ഭക്ഷണങ്ങൾ

നമ്മൾ മലയാളികൾ മൂന്നു നേരം ആഹാരം കഴിക്കുന്നവരാണല്ലേ അതിനകത്ത് പ്രധാനമായിട്ടും രാവിലെ ആണെങ്കിൽ പുട്ട് കഴിക്കും അപ്പം കഴിക്കും ദോശ കഴിക്കും ഉച്ചയ്ക്കാണെങ്കിൽ ചോറ് കഴിക്കും വൈകുന്നേരം പഴംപൊരിയോ അല്ലെങ്കിൽ ഉഴുന്നുവടയോ കഴിക്കും രാത്രിയാണെങ്കിൽ ചപ്പാത്തി കഴിക്കാറുണ്ട്. ചിലപ്പോൾ ഗോതമ്പ് പുട്ട് അങ്ങനെയുള്ള ആഹാരങ്ങൾ ഒക്കെ കഴിക്കും ഇങ്ങനെയാണ് നമ്മുടെ ഒരു ദിവസത്തെ ആഹാരരീതി എന്ന് പറയുമ്പോൾ മിക്കവാറും ആളുകൾ ഇങ്ങനെയുള്ള ആഹാരങ്ങളാണ് കഴിക്കുന്നത്. പക്ഷേ നമ്മൾ അതിനനുസരിച്ചുള്ള എനർജി നമ്മൾ പുറത്തോട്ട് കളയുന്നുണ്ടോ നമ്മൾ അകത്തോട്ട് കേറ്റുന്ന കാലറിയുടെ അത്രയും നമ്മൾ പുറത്തോട്ട് എനർജി കളയുന്നുമില്ല അപ്പൊ അതുകൊണ്ട് തന്നെ എന്ത് സംഭവിക്കും ഈ കഴിക്കുന്ന കാർബോഹൈഡ്രേറ്റ്സ് എല്ലാം വിഘടിച്ച് എന്ത് സംഭവിക്കും.

ഇതെല്ലാം നമ്മുടെ ശരീരത്തിൽ സ്റ്റോർ ആകും ഷുഗർ ആയിട്ട് സ്റ്റോർ ആകും ഷുഗർ എന്ത് ചെയ്യും ഫാറ്റ് ആയിട്ട് കുറെ കൺവെർട്ട് ആകും പിന്നെ ബാക്കിയുള്ളത് ലിവറിനു ചുറ്റും അടിയും അതുപോലെതന്നെ പ്രമേഹം ഉണ്ടാകും പലതരത്തിലുള്ള പ്രോബ്ലംസ് ഉണ്ടാകും. ആദ്യമായിട്ട് ഉണ്ടാകുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് ആണ് അതായത് നമ്മുടെ ഈ ഗ്ലൂക്കോസ് ഇങ്ങനെ ഇറങ്ങിക്കൊണ്ടേയിരിക്കുകയാണല്ലോ ഈ കാർബോഹൈഡ്രേറ്റ്സ് വിഘടിക്കുന്ന സമയത്ത് അപ്പൊ നമ്മുടെ പാൻക്രിയാസ് നിന്ന് ഇൻസുലിനെയും സെക്രീറ്റ് ആകും ഇതിനെ കണ്ട്രോൾ ചെയ്യാനായിട്ട് ഒരു ലിമിറ്റ് എത്തിക്കഴിഞ്ഞാൽ പിന്നെ ഇൻസുലിൻ വർക്ക് ചെയ്യാത്ത അവസ്ഥയാകും അതിനാണ് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് വിളിക്കുന്നത്. ഇൻസുലിൻ റെസിസ്റ്റൻസിന്റെ അടുത്ത സ്റ്റേജ് എന്ന് പറഞ്ഞാൽ ഡയബറ്റിസ് ആണ് ഡയബറ്റിസ് കുറച്ചുനാൾ ചെന്ന് കഴിഞ്ഞാൽ മെറ്റബോളിക് സിൻഡ്രോമിലോട്ട് പോകും ഫാറ്റി ലിവർ അതുപോലെതന്നെ കൊളസ്ട്രോൾ ഹൃദ്രോഗം ഹാർട്ട് ഡിസീസും ഹാർട്ട് അറ്റാക്കും ഒക്കെ ഉണ്ടാവാൻ സാധ്യതയുണ്ട്. ഈ

കാർബോഹൈഡ്രേറ്റ്സ് ധാരാളം കഴിക്കുന്നതിനെക്കുറിച്ച് നമ്മൾ ആദ്യം പറഞ്ഞു ഇനി രണ്ടാമത് മനസ്സിലാക്കുന്നത് ഇത് കൂടാതെ നമ്മൾ പഞ്ചസാര കഴിക്കുന്നുമുണ്ട് അതുകൊണ്ടാണ് പഞ്ചസാര നമ്മൾ കഴിക്കാതെ ആയാൽ തന്നെ നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള ഗുണങ്ങൾ ഉണ്ടാകും. ഏകദേശം 10 മുതൽ 15 ഓളം ഗുണങ്ങൾ പഞ്ചസാര നിർത്തിയാൽ നമ്മുടെ ശരീരത്തിൽ സംഭവിക്കും കാരണം കൃത്യമായിട്ട് പഞ്ചസാരയോ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ആയിട്ട് ആഡ് ചെയ്യുന്ന സ്യൂട്ട്നറോ നമുക്ക് ആവശ്യമില്ല. കാരണം ഈ കാർബോഹൈഡ്രേറ്റ്സിൽ നിന്ന് തന്നെ നമുക്ക് നമുക്ക് ഷുഗർ ലഭിക്കുന്നുണ്ട്. കാർബോഹൈഡ്രേറ്റ്സ് വിഘടിക്കുന്ന സമയത്ത് അത് ഷുഗർ ആവുകയാണ് അപ്പൊ അതുകൊണ്ട് തന്നെ ആർട്ടിഫിഷ്യലി നമ്മൾ ഷുഗർ ഒരു കാരണവശാലും ആഹാരത്തിൽ ആഡ് ചെയ്യാൻ പാടില്ല എന്നുള്ളതാണ്.

അപ്പൊ നിങ്ങൾ ആദ്യം ശ്രദ്ധിക്കേണ്ടത് കൃത്യമായിട്ടുള്ള പഞ്ചസാര ചായയിൽ ആഡ് ചെയ്യാൻ പാടില്ല, കാപ്പിയിൽ ആഡ് ചെയ്യാൻ പാടില്ല, കേക്ക്, മധുരമുള്ള പലഹാരങ്ങൾ, ബേക്കറി ഐറ്റംസ് പൂർണമായിട്ടും ഒഴിവാക്കുക ഇനി അഥവാ കഴിക്കണമെങ്കിൽ മറ്റു അസുഖങ്ങൾ ഒന്നും ഇല്ലെങ്കിൽ രണ്ടാഴ്ചയിൽ ഒരിക്കൽ ഒക്കെ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല അസുഖങ്ങൾ ഉണ്ടെങ്കിൽ ഒരു മാസത്തിൽ ഒരിക്കൽ. കാരണം ചില ആളുകൾക്ക് ഇങ്ങനെ കഴിക്കുന്ന സമയത്ത് കൊതിയൊക്കെ കാരണം കഴിക്കാൻ തോന്നും അപ്പൊ അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് പക്ഷേ നമ്മൾ പ്രധാനമായിട്ടും ഇത്രയധികം കാർബോഹൈഡ്രേറ്റ്സ് കഴിക്കേണ്ട ആവശ്യമില്ല. നമുക്ക് കാർബോഹൈഡ്രേറ്റ്സ് തന്നെ ഒന്ന് ലിമിറ്റ് ചെയ്യുന്നതാണ് നല്ലത് എങ്ങനെ കാർബോഹൈഡ്രേറ്റ്സ് കഴിക്കണം. ഒരു നേരം നല്ലവണ്ണം കാർബോഹൈഡ്രേറ്റ്സ് കഴിച്ചോളൂ കുഴപ്പമില്ല പക്ഷേ മറ്റു രണ്ടുനേരം രാവിലെയും രാത്രിയും നമ്മൾ കാർബോഹൈഡ്രേറ്റ്സ് കഴിക്കുന്നതോടൊപ്പം ബാക്കിയുള്ള ആഹാരങ്ങൾക്ക് മുൻതൂക്കം കൊടുത്താൽ നമ്മൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റ്സിന്റെ അളവ് വളരെ കുറവായിരിക്കും വളരെ ലിമിറ്റ് ചെയ്ത് കാർബോഹൈഡ്രേറ്റ്സ് കഴിക്കുക അപ്പൊ പല രീതിയിൽ നമുക്ക് കാർബോഹൈഡ്രേറ്റ്സ് ലിമിറ്റ് ചെയ്യാൻ പറ്റും.

അതിനുവേണ്ടി നമ്മൾ പ്രോട്ടീൻ കൂട്ടി ആഹാരം കഴിക്കുക ചില നല്ല കൊഴുപ്പുള്ള ആഹാരങ്ങൾ കൂടുതൽ കഴിക്കുക അങ്ങനെയൊക്കെ കഴിക്കുമ്പോൾ നമ്മുടെ വയർ അങ്ങ് നിറയും അപ്പൊ നമുക്ക് കുറച്ച് കാർബോഹൈഡ്രേറ്റ്സ് കഴിക്കുന്നുള്ളു കൂടുതൽ പ്രോട്ടീനും ആവശ്യമുള്ള ഫാറ്റും ഒക്കെ കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ആരോഗ്യം മെച്ചപ്പെടുകയും മറ്റ് അസുഖങ്ങളിലോട്ട് പോകാതിരിക്കുകയും ചെയ്യും. അപ്പൊ ഹെൽത്തി ആയിട്ട് നമുക്ക് എങ്ങനെ കാലറി അല്ലെങ്കിൽ കാർബോഹൈഡ്രേറ്റ് റെസ്ട്രിക്റ്റ് ചെയ്യാം എന്ന് മനസ്സിലാക്കുക.

അങ്ങനെയുള്ള ഒരു 10 ആഹാരങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത് ഡോക്ടർ ആനിസറി കീറ്റോ ഡയറ്റിനെ കുറിച്ച് നിങ്ങൾക്ക് എല്ലാവർക്കും അറിയാമായിരിക്കും അവിടെ നമ്മൾ കാർബോഹൈഡ്രേറ്റ്സെ മാക്സിമം ഒഴിവാക്കുകയാണ് 20 മുതൽ 50 ഗ്രാമേ ഒരു ദിവസം കഴിക്കുന്നുള്ളൂ. അപ്പൊ അത് വളരെ പാടാണ് അങ്ങനെ കണ്ടിന്യൂ ചെയ്ത് ഇത് കുറെ നാൾ കൊണ്ടുപോകാനായിട്ട് പിന്നെ ലോ കാർബോഹൈഡ്രേറ്റ് ഡയറ്റിൽ തന്നെ മോഡറേറ്റ് ലെവൽ ഉണ്ട് ഒരു 50 മുതൽ 100 ഗ്രാം കഴിക്കുന്നതിനാണ് അങ്ങനെ പറയുന്നത് അതും റെക്കമെൻറ് ചെയ്യുന്നില്ല ഇനിയുള്ളത് ലിബറൽ ലോ കാർബോഹൈഡ്രേറ്റ് ഡയറ്റ് എന്നുള്ള ഡയറ്റ് ആണ് അതൊരു 100 മുതൽ 200 ഗ്രാം കാർബോഹൈഡ്രേറ്റ് മാത്രം ഒരു ദിവസം കഴിക്കുന്ന രീതിയാണ് ഇത് വളരെ കൺസിസ്റ്റന്റ് ആയിട്ട് ചെയ്യാൻ പറ്റുന്നതും വളരെ നല്ലൊരു മെത്തേഡ് ആണ്. അതായത് നമ്മൾ വളരെ ലിമിറ്റ് ചെയ്യുകയാണ് അപ്പൊ നമുക്ക് പത്തോളം ആഹാരങ്ങൾ ഇതിനോടൊപ്പം ആഡ് ചെയ്യണമല്ലോ അപ്പൊ ഏതൊക്കെയാ ആഹാരങ്ങൾ എന്ന് നോക്കാം.

ഗ്രീൻ ലീഫ് വെജിറ്റബിൾ /ഇലക്കറികൾ

ആദ്യമായിട്ട് ഗ്രീൻ ലീഫ് വെജിറ്റബിൾ ഇലക്കറികൾ നമുക്കത് ലെറ്റൂസ് ആവാം അല്ലെങ്കിൽ ചീര ആവാം, ക്യാബേജ് ആവാം, സ്പ്രൗട്ട്സ് ആവാം, ബ്രോക്കോളി ആവാം ഇതിനകത്ത് ധാരാളം ആന്റി ഓക്സിഡന്റ്സ് ഉണ്ട്. അതുകൊണ്ട് തന്നെ ഓക്സിഡേറ്റീവ് സ്ട്രെസ്സ് നമ്മുടെ ശരീരത്തിൽ കുറയ്ക്കും ധാരാളം ഫൈബർസ് ഉണ്ട് അതുകൊണ്ട് തന്നെ പല ക്രോണിക് ഡിസീസും തടയാനായിട്ട് പറ്റും അങ്ങനെ പലതരത്തിലുള്ള ഗുണങ്ങളുണ്ട് .ഇത് കഴിക്കുന്ന സമയത്ത് നമ്മുടെ വിശപ്പ് കുറയും അതുകൊണ്ട് തന്നെ ഇത് സ്ഥിരമായിട്ട് നമ്മൾ രാത്രിയും രാവിലെയും ആഹാരത്തിൽ ഉൾപ്പെടുത്തുക പ്ലാന്റ് ബേസ്ഡ് ആയിട്ടുള്ള കാൽസ്യം ഇതിനകത്ത് ഉള്ളതുകൊണ്ട് നമ്മുടെ ബോണിനും വളരെ നല്ലതാണ് .

മുട്ട

രണ്ടാമതായിട്ട് പ്രധാന പ്രധാനമായിട്ടും ഇത്തരത്തിൽ ആഡ് ചെയ്യേണ്ട സാധനമാണ് മുട്ട. മുട്ട ഒരു കംപ്ലീറ്റ് ഒരു ആഹാരമായിട്ട് പറയാം. അതിനകത്ത് ഇല്ലാത്ത ന്യൂട്രിയൻസ് ഇല്ല അത്രമാത്രം ന്യൂട്രിയൻസ് അതിനകത്ത് അടങ്ങിയിട്ടുണ്ട് ലൂട്ടിൻ സീസാന്തിൻ എന്നൊക്കെ പറഞ്ഞ് പലതരത്തിലുള്ള ആന്റി ഓക്സിഡന്റ്സ് ഒക്കെ ഇതിനകത്ത് ധാരാളം അടങ്ങിയിട്ടുണ്ട് . ഇത് വളരെയധികം നമ്മുടെ ശരീരത്തിന് നല്ലതാണ് നമുക്ക് ഒരു ദിവസം വേണ്ട പ്രോട്ടീൻ ഒക്കെ അതിനകത്ത് നിന്ന് കിട്ടും അപ്പൊ ഒരു മൂന്നോ നാലോ മുട്ടയുടെ വെള്ള കഴിക്കുകയും ഒരു മുട്ട ഫുൾ ആയിട്ട് മഞ്ഞയോടൊപ്പം കഴിക്കുന്നതാണ് ഏറ്റവും അഡ്വൈസബിൾ .

മീൻ

മീൻ എന്ന് പറയുമ്പോൾ നമുക്ക് സാധാരണ കിട്ടുന്ന അയില, മത്തി ,ചൂര, നെത്തോലി, നെയ്മീൻ, കരിമീൻ എല്ലാത്തിലും നല്ല വൈറ്റമിൻ ഡി ഉണ്ട്. ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡ്സ് ഉണ്ട് അത് ഹൃദയത്തിന് നല്ലതാണ് ,നമ്മുടെ ബ്രെയിനിന് നല്ലതാണ്, പലതരത്തിലുള്ള ഗുണങ്ങളുണ്ട്. അപ്പൊ അത് കറിവെച്ച് കഴിക്കുക പൊരിച്ചു കഴിക്കാതിരിക്കാൻ നോക്കുക അതുപോലെ തന്നെ സീഫുഡ് നല്ലതാണ് പക്ഷെ അമിതമാകാതിരിക്കാൻ നോക്കുക .സീഫുഡ് കൂടുതൽ കഴിച്ചാൽ എന്ത് പറ്റും നമുക്ക് യൂറിക് ആസിഡും മറ്റു പ്രശ്നങ്ങൾ ഉണ്ടാകും പക്ഷെ ധാരാളം ഗുണം ഉള്ള സാധനമാണ് സീഫുഡ്.

നട്സ് അല്ലെങ്കിൽ സീഡ്സ്

നട്സ് അല്ലെങ്കിൽ സീഡ്സ് കഴിക്കുക ഒരു കൈ പിടിയിൽ ഒതുങ്ങുന്ന നട്സും സീഡ്സും എല്ലാ ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇതിനകത്ത് ധാരാളം മഗ്നീഷ്യം ഉണ്ട് നല്ല കൊളസ്ട്രോൾ ആണ് അതുകൊണ്ടുതന്നെ കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലുള്ള നല്ല കൊളസ്ട്രോൾ കൂടുകയും ചീത്ത കൊളസ്ട്രോൾ കുറയുകയും ചെയ്യും .വൈറ്റമിൻ ഇ ഉണ്ട് പലതരത്തിലുള്ള ഗുണങ്ങളുള്ള വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട് നട്സിലും സീഡ്സിലും വിശപ്പ് കുറയ്ക്കാൻ വേണ്ടി ഹെൽപ്പ് ചെയ്യും അതുപോലെ തന്നെ നല്ല മിനറൽസ് ഉള്ളതുകൊണ്ട് നമ്മുടെ ശരീരത്തിന് നല്ലതാണ് .

ലീൻ മീറ്റ്

ലീൻ മീറ്റ് എന്ന് പറയുമ്പോൾ നമുക്ക് ശരിക്കും എല്ലാ മീറ്റും നല്ലതാണ്. ഇപ്പൊ റെഡ് മീറ്റ് ഒക്കെ നല്ലതാണ് പക്ഷെ അതിന്റെ പ്രോബ്ലം എന്ന് പറഞ്ഞാൽ റെഡ് മീറ്റ് സ്ഥിരമായി കഴിച്ചാൽ കൊളസ്ട്രോൾ ഉണ്ടാകാം ഹാർട്ട് പ്രോബ്ലംസ് ഉണ്ടാവാം അതുപോലെ തന്നെ കോളോൺ ക്യാൻസർ ഒക്കെ ഉണ്ടാകും. അപ്പൊ ലീൻ മീറ്റ് ചിക്കന്റെ മീറ്റ് ആണെങ്കിൽ അതിനകത്ത് നല്ല പ്രോട്ടീൻ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട് അതും കറിവെച്ച് കഴിക്കുക അല്ലെങ്കിൽ നമ്മൾ കരിയാത്ത രീതിയിൽ നമ്മൾ എണ്ണ ഉപയോഗിക്കാതെ നമുക്ക് എയർ ഫ്രയറിൽ ഒക്കെ വെച്ച് ബേക്ക് ചെയ്ത് കഴിക്കുകയോ അല്ലെങ്കിൽ ഗ്രിൽ ചെയ്ത് കഴിക്കുകയോ ഒക്കെ ചെയ്യാം. അതൊക്കെ ഹെൽത്തി ആയിട്ടുള്ള ഉള്ള ചോയ്സുകളാണ് അപ്പൊ എണ്ണ വളരെ കുറച്ച് ഉപയോഗിച്ചാലും മതി

അവക്കാഡോ

അവക്കാഡോക്കകത്ത് നിറച്ച് നല്ല ഫാറ്റ് ആണ് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള നല്ല കൊഴുപ്പാണ് അതുപോലെ ശരീരത്തിന് ഒത്തിരി ഗുണങ്ങൾ ചെയ്യും. ഇതിനകത്ത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ കൂട്ടാനൊക്കെ പറ്റും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് നമുക്ക് ശരീരത്തിന് ആവശ്യമുള്ള ധാരാളം ന്യൂട്രിയൻസ് ഇതിനകത്ത് അടങ്ങിയിട്ടുണ്ട്. അപ്പൊ അവക്കാഡോ നമ്മൾ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ വിശപ്പ് കുറയുകയും ചെയ്യും അതുപോലെ നമ്മൾ കഴിക്കുന്ന ആഹാരം വളരെ ന്യൂട്രിയൻ റിച്ച് ആയിരിക്കും.

മഷ്റൂം

പിന്നെ ആഹാരത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒരു സാധനമാണ് മഷ്റൂം . മഷ്റൂം നമ്മുടെ വീടിനു ചുറ്റുമുള്ള മഷ്റൂം കഴിക്കാൻ പറ്റുന്നതാണോ എന്നാണ് ആദ്യം കണ്ടുപിടിക്കുക കാരണം അതിനകത്ത് കാലറി വളരെ കുറവാണ് പക്ഷേ വെയിറ്റ് ലോസിന് വളരെ എഫക്റ്റീവും ധാരാളം മിനറൽസും ന്യൂട്രിയൻസും ആന്റി ഓക്സിഡന്റ്സും ഉള്ള ഒരു സാധനമാണ് മഷ്റൂം . അപ്പൊ മഷ്റൂം ഒക്കെ കറിവെച്ച് കഴിച്ചാൽ നമ്മുടെ പ്രതിരോധശക്തിക്ക് വരെ നല്ലൊരു സാധനമാണ് അപ്പൊ അതുകൊണ്ട് കഴിക്കാൻ പറ്റുന്ന മഷ്റൂം കണ്ടുപിടിച്ച് കഴിക്കുകയാണ് നല്ലത്.

വെള്ളരിക്ക

വെള്ളരിക്കകത്ത് ധാരാളം വെള്ളം ഉണ്ട്. അതുകൂടാതെ അതിനകത്ത് നമ്മുടെ ജോയിന്റിനും അതുപോലെ നമ്മുടെ കാർട്ടിലേജിനൊക്കെ വെള്ളരിക്ക വളരെ നല്ലതാണ് അതുപോലെതന്നെ നമ്മൾ സ്ഥിരമായി കഴിക്കുകയാണെങ്കിൽ തൊലിക്ക് നല്ലതാണ് പിന്നെ വിശപ്പ് കുറയാൻ വേണ്ടി ഹെൽപ്പ് ചെയ്യും. അങ്ങനെ പല ഗുണങ്ങളും ഈ കുക്കുംബറിനുണ്ട് അപ്പൊ കുക്കുംബറിന് ശരിക്കും നമ്മൾ സ്ഥിരമായി കഴിച്ചു കഴിഞ്ഞാൽ അത് എല്ലിനും വളരെ നല്ലതാണ് കാരണം വൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്.

ടൊമാറ്റോ

എല്ലാ ദിവസവും ഒരു ടൊമാറ്റോ കഴിക്കുന്നത് നല്ലതാണ് കാരണം അതിനകത്ത് ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് അത് ബ്ലഡ് പ്രഷർ കൺട്രോൾ ചെയ്യാൻ വേണ്ടി ഹെൽപ്പ് ചെയ്യും. നമ്മുടെ ഹൃദയത്തിന് അത് വളരെ നല്ലതാണ് ഇതിനകത്ത് ക്രോമിയം അടങ്ങിയിട്ടുണ്ട് പലതരത്തിലുള്ള ഫൈബർസും ആന്റി ഓക്സിഡന്റ്സും ഒക്കെ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ സ്ഥിരമായിട്ട് സാലഡ്സിൽ നമുക്ക് ടൊമാറ്റോ കട്ട് ചെയ്ത് കഴിക്കാവുന്നതാണ്. അത് ഇഷ്ടപ്പെടാത്ത ആളുകൾക്ക് അത് ഒഴിവാക്കി വേറെ ഏതെങ്കിലും ഒരു വെജിറ്റബിൾ കഴിക്കുന്നതാണ് നല്ലത്.

ഗ്രീക്ക് യോഗർട്ട്

മധുരം ഇടാത്ത ഗ്രീക്ക് യോഗർട്ട് വളരെ നല്ലതാണ്. കാരണം അതിനകത്ത് ധാരാളം കാൽസ്യം ഉണ്ട് പ്രോബയോട്ടിക് ഉണ്ട് നമ്മുടെ ശരീരത്തിന് നല്ല ബാക്ടീരിയ ആവശ്യത്തിന് വേണം അതാണ് നമ്മുടെ ചീത്ത ബാക്ടീരിയ കൺട്രോൾ ചെയ്യുന്നതും ഇതിനകത്ത് ധാരാളം പ്രോട്ടീൻ ഉണ്ട് അതുപോലെ വൈറ്റമിൻസ് ഉണ്ട്. അപ്പൊ ഗ്രീക്ക് യോഗർട്ട് തന്നെ കിട്ടിയില്ലെങ്കിൽ നമ്മൾ സാധാരണ തൈര് കഴിച്ചാലും മതി തൈര് അത്രമാത്രം നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്നതാണ് നമ്മുടെ മസിൽ റിപ്പയറിന് ആണെങ്കിലും മസിൽ ഗ്രോത്തിനും ഒക്കെ ഹെൽപ്പ് ചെയ്യുന്ന ഒരു ആഹാരമാണ് തൈര് നമ്മുടെ വയറിനും അത് വളരെ നല്ലതാണ്.

അപ്പൊ ഈ ഒരു പത്തോളം ലോ കാർബോഹൈഡ്രേറ്റ് ഡയറ്റ് ആണ് പറഞ്ഞത്. കാർബോഹൈഡ്രേറ്റ്സ് കഴിക്കുന്നതോടൊപ്പം ഇതും കൂടെ ആഡ് ചെയ്യുക . ഈ കാർബോഹൈഡ്രേറ്റ്സിൽ ഒന്നും അമിതമായിട്ട് കാർബോഹൈഡ്രേറ്റ്സ് ഇല്ല അതിനകത്ത് പക്ഷെ വൈറ്റമിൻസ് ഉണ്ട്, മിനറൽസ് ഉണ്ട്, ഫൈബർസ് ഉള്ളതുകൊണ്ട് ശരീരത്തിന് അത് ഗുണം ചെയ്യുകയും ചെയ്യും നമ്മുടെ വിശപ്പ് കുറയും. അതുപോലെ പല അസുഖങ്ങളെയും തടയാനായിട്ട് പറ്റും

Exit mobile version