Home All ഈ രീതിയിൽ ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ ഉള്ള മാറ്റങ്ങൾ

ഈ രീതിയിൽ ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ ഉള്ള മാറ്റങ്ങൾ

0

സ്ഥിരമായിട്ട് പഞ്ചസാരയും അല്ലെങ്കിൽ മധുരവും ഒക്കെ കഴിക്കാറുള്ളവരാണ് നമ്മൾ എല്ലാവരും. അപ്പൊ ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് . കാരണം പല പഠനങ്ങളും അങ്ങനെ നടത്തിക്കൊണ്ടിരിക്കുകയാണ് ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം മധുരം അല്ലെങ്കിൽ പഞ്ചസാര നിർത്തുമ്പോൾ നമ്മുടെ ശരീരത്തിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് .അപ്പൊ അതിനെക്കുറിച്ച് വളരെ വ്യക്തമായി അറിഞ്ഞിരിക്കുക

മധുരം പല വിധം

ഇപ്പോൾ നമ്മൾ പഞ്ചസാര അല്ലെങ്കിൽ മധുരം എന്ന് പറയുമ്പോൾ ഇപ്പൊ ലുഡുവോ ജിലേബിയോ പോലുള്ള സാധനങ്ങളൊക്കെ നമ്മൾ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഉടനെ തന്നെ ഗ്ലൂക്കോസ് ഉണ്ടാകും . കാരണം അതിനകത്ത് മൊത്തം ഗ്ലൂക്കോസ് ആണ് ഈ ഗ്ലൂക്കോസ് എന്ത് ചെയ്യും ഗ്ലൂക്കോസ് ശരീരത്തിൽ നമ്മുടെ ഊർജ്ജത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒരു കാര്യമാണ്. അപ്പൊ നമുക്ക് ഊർജ്ജത്തിന് ആവശ്യമുള്ള ഗ്ലൂക്കോസ് എടുത്തു കഴിഞ്ഞാൽ ബാക്കിയുള്ളത് അമിതമാണ് അത് എന്ത് ചെയ്യും ഈ ഇൻസുലിൻ അതിനെ ഫാറ്റ് ആയിട്ട് പല സ്ഥലങ്ങളിലും ഇൻസുലിൻ പാൻക്രിയാസിൽ നിന്ന് ഉണ്ടായിട്ട് അത് പല സ്ഥലങ്ങളിലും ശരീരത്തിൽ ഡിപ്പോസിറ്റ് ചെയ്യും അത് ശരീരത്തിൽ എവിടെ വേണമെങ്കിലും ആവാം നമ്മുടെ വയറിനു ചുറ്റും ആവാം ലിവറിന് ചുറ്റും ആവാം അങ്ങനെയാണ് ഫാറ്റി ലിവർ ഉണ്ടാവുന്നത്.

ഫാറ്റി ലിവർ

ഈ രീതിയിൽ ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ ഉള്ള മാറ്റങ്ങൾ

ഇപ്പൊ കേരളത്തിൽ കണ്ടുവരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തിൽ ഒന്നാണ് ഫാറ്റി ലിവർ ഇതിന്റെ പ്രധാന കാരണം ഈ അമിതമായ മധുര ഉപയോഗവും നമ്മുടെ വ്യായാമം കുറവ് കാരണവുമാണ് . അപ്പൊ അത് കാരണം നമ്മുടെ ശരീരത്തിൽ പല സ്ഥലങ്ങളിലും ഈ ഷുഗർ ഡെപ്പോസിറ്റ് ആകും അതുകൂടാതെ തന്നെ നമ്മൾ പ്രത്യേകിച്ചും ഈ ഫ്രക്ടോസ് പോലുള്ള സാധനങ്ങൾ കഴിക്കുമ്പോൾ വളരെ വേഗത്തിൽ അത് ലിവറിന് ചുറ്റും ഡെപ്പോസിറ്റ് ആകും അത് പല ആളുകൾക്കും അറിയില്ല.

പിന്നെ അതുപോലെ ഈ ഇടയ്ക്ക് ഒരു പഠനം നടത്തുകയുണ്ടായി ഇടയ്ക്ക് എന്ന് പറഞ്ഞാൽ ഒരു 10 വർഷമായി . ആ പഠനം നടത്തിയതിനകത്ത് കുറെ മൃഗങ്ങൾക്ക് പഞ്ചസാര ഒരു 30, 40 ദിവസം അടുപ്പിച്ചു കൊടുക്കുകയുണ്ടായി . ആ ഗ്രൂപ്പ് ഓഫ് അനിമൽസിനെ വേറെ ഒരു പകുതിയായിട്ട് ഡിവൈഡ് ചെയ്ത് കുറച്ച് ആളുകൾ അനിമൽസിന് കൊക്കൈൻ പോലുള്ള ഈ മൈക്ക് മരുന്ന് പോലുള്ള മരുന്നുകൾ കൊടുക്കുകയുണ്ടായി. എന്നിട്ട് പെട്ടെന്ന് ഒരു ദിവസം നിർത്തിയപ്പോൾ ശരിക്കും കൊക്കൈൻ നിർത്തിയതിനെക്കാട്ടും ഒരു മരണവെപ്രാളമാണ് ഇത്തരം മൃഗങ്ങൾ കാണിച്ചത് പഞ്ചസാര പെട്ടെന്ന് നിർത്തിയപ്പോൾ അവർക്കുണ്ടായ മരണ വെപ്രാളം കാരണം ഈ പഞ്ചസാര കഴിക്കുമ്പോൾ ഡോപ്പമിൻ എന്നുള്ള ഒരു ഹോർമോൺ നമ്മുടെ ബ്രെയിനിൽ ഉണ്ടാവുകയാണ് അത് ഒരു ഹാപ്പി ഹോർമോൺ ആണ് പക്ഷേ അത് അമിതമായി ഉണ്ടായിക്കഴിഞ്ഞാൽ കുറച്ചു ദിവസം കഴിയുമ്പോൾ ആ ഒരു പഞ്ചസാരയുടെ അളവ് നമുക്ക് മതിയാകാതാവും. അപ്പോൾ ഈ ഡോപ്പമിൻ സ്റ്റിമുലേഷൻ കാരണം നമ്മൾ വീണ്ടും വീണ്ടും അത് കഴിക്കാനായിട്ട് നോക്കും ഒരു മാസം നിർത്തുമ്പോൾ തന്നെ നമ്മുടെ ശരീരത്തിൽ ഒത്തിരി മാറ്റങ്ങൾ ഉണ്ടാകും.

മധുരം അധികം ആയാൽ

ഇപ്പോൾ ഫോർ എക്സാമ്പിൾ പറയുകയാണെങ്കിൽ നമ്മൾ സാധാരണ നല്ലവണ്ണം പഞ്ചസാര കഴിക്കുന്നു അതായത് പഞ്ചസാര സാധാരണ കഴിക്കുന്നതിനേക്കാട്ടും കൂടുതൽ കഴിക്കുന്ന ഒരാൾക്ക് ഹൃദ്രോഗം ഉണ്ടാകുന്നതിന് കാട്ടും 50 ശതമാനം റിസ്ക് തന്നെ ഒരു മാസം കൊണ്ട് നമുക്ക് കുറയുന്നതായിട്ട് കാണും ഹാർട്ട് പ്രോബ്ലംസ് 50% കുറയുന്നതായിട്ട് കാണാം നമ്മുടെ ട്രൈഗ്ലിസറൈഡ് പോലുള്ള ട്രൈഗ്ലിസറൈഡ് ആയുള്ള കൊളസ്ട്രോളിന്റെ ഒരു ഘടകമാണ് 20% ട്രൈഗ്ലിസറൈഡ് നമ്മൾ 30 ദിവസം മധുരമോ പഞ്ചസാരയോ കുറയ്ക്കുമ്പോൾ തന്നെ കുറയും .

ഈ പഞ്ചസാര എന്ന് പറയുമ്പോൾ നമ്മൾ പല ആളുകളും പഞ്ചസാര ഒന്നും കഴിക്കാറില്ല പക്ഷേ പഞ്ചസാരക്ക് പകരം നമ്മൾ കഴിക്കുന്നത് എന്താണ് ഐസ്ക്രീം. അതുപോലെ നമ്മൾ കഴിക്കുന്നതാണ് ചോക്ലേറ്റുകൾ ചോക്ലേറ്റ് നമ്മൾ ഒരു പീസ് കഴിക്കുമ്പോൾ നമുക്ക് തോന്നുന്നത് എന്താണ് ഒന്ന് ഒന്നും കൂടെ കഴിക്കാം സാധാരണ നമുക്ക് എല്ലാവർക്കും ഉണ്ടാവുന്നതാണ് അത് കഴിയുമ്പോൾ വീണ്ടും ഒരു പാക്കറ്റ് അങ്ങനെ ഒരു പാക്കറ്റ് കഴിച്ചൊക്കെയാണ് നമ്മൾ നിർത്തുന്നത് അതിന്റെ പ്രധാന കാരണം ഈ ഡോപ്പമിൻ ആണ് കഴിക്കുമ്പോൾ ഡോപ്പമിൻ സ്റ്റിമുലേറ്റ് ചെയ്യും അപ്പൊ ഇനിയും കഴിക്കാനുള്ള ഒരു പ്രവണത ഉണ്ടാകും .ഈ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ലഡു ,ജിലേബി അതുപോലെതന്നെ നമ്മൾ ഈ ബിസ്കറ്റുകൾ, കുക്കീസുകൾ, സോഡാ ഈ പെപ്സി കൊക്കകോളക്കകത്തൊക്കെ എട്ട് മുതൽ 10 ടീസ്പൂൺ പഞ്ചസാരയാണ് ഒരു കൊക്കകോളയിൽ തന്നെ കലക്കിയിരിക്കുന്നത് .

മധുരം ഒഴിവാക്കിയാൽ

Designed by Freepik www.freepik.com

മധുരമായിട്ടുള്ള എല്ലാ സാധനങ്ങളും അടുത്ത 30 ദിവസത്തേക്ക് ഒന്ന് നിർത്തി നോക്കുക വളരെ അത്ഭുതകരമായിട്ടുള്ള മാറ്റങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്. അപ്പൊ അതുപോലെതന്നെ പ്രായം ഉണ്ടാകില്ല പ്രായം നമുക്ക് വളരെ ചെറുപ്പമായിട്ട് ആ വ്യക്തി നിലനിൽക്കും അവരുടെ ശരീരത്തിലുള്ള ചുളിവുകൾ മാറുന്നതായിട്ട് കാണാനായിട്ട് കഴിയും പല ഭാഗത്തും മുഖക്കുരു ഉള്ളവരിൽ മുഖക്കുരു വളരെ വേഗത്തിൽ പോവുകയും സ്കിൻ തന്നെ തിളങ്ങുന്നതായിട്ട് കാണാറുണ്ട് ഇതും വളരെ പ്രധാനമായിട്ടും ഷുഗർ നിർത്തുമ്പോൾ കാണുന്ന കുറച്ച് ബെനിഫിറ്റുകളാണ്.

പിന്നെ അതുപോലെ പഞ്ചസാര നിർത്താൻ പറഞ്ഞാൽ പാടുപെടുന്ന കുറെ ആൾക്കാരുണ്ട് കാരണം ചായയിലൊക്കെ പഞ്ചസാര ഇല്ലാതെ കുടിക്കാൻ നമുക്ക് പ്രയാസം തന്നെയാണ്. പക്ഷേ ഒരു മാസം നിങ്ങൾ ശ്രമിച്ചു കഴിഞ്ഞാൽ അടുത്ത മാസം തൊട്ട് അത് ഇല്ലാതെ തന്നെ നിങ്ങൾക്ക് ജീവിക്കാൻ പറ്റും നിങ്ങൾക്ക് ആ സന്തോഷം നിലനിർത്താനായിട്ട് പറ്റും ഹാപ്പിനസ് കൂടുന്നതായിട്ടും കാണും. അപ്പൊ അത് എപ്പോഴും പറയുന്ന കാര്യമാണ് നമ്മൾ പഞ്ചസാര അമിതമായി കഴിച്ചാൽ നമ്മുടെ രക്തക്കുഴലുകളിൽ രക്തം ഒഴുകുന്നതിന്റെ സ്പീഡ് തന്നെ കുറയും അപ്പൊ അതുകൊണ്ട് തന്നെ നമ്മുടെ പല സ്ഥലങ്ങളിലും രക്തോട്ടം ഇല്ലാതാകും അപ്പൊ നമുക്ക് ശരീരത്തിൽ സ്റ്റിഫ്നെസ്സ് ഉണ്ടാകും പല ഭാഗത്തും വേദനകൾ ഉണ്ടാകും. ഈ പഞ്ചസാര കുറയ്ക്കുമ്പോൾ തന്നെ ആ വേദനകൾ മാറും കൂടുതൽ എനർജി വരും അതുപോലെതന്നെ നമുക്ക് കൂടുതൽ സന്തോഷങ്ങൾ ഉണ്ടാകും .

പിന്നെ ഫാറ്റി ലിവർ ഏകദേശം ഒരു 10 മുതൽ 30 ശതമാനം ഫാറ്റി ലിവർ ഒരു മാസം പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുമ്പോൾ തന്നെ നമ്മൾ കുറയുന്നതായിട്ട് കാണും. അതുപോലെതന്നെ ഹൃദ്രോഗം കുറയ്ക്കും കൊളസ്ട്രോൾ കുറയ്ക്കും അതുപോലെതന്നെ പ്രമേഹം അറിയാലോ ഷുഗറിന്റെ പ്രധാന കാരണമാണ് പ്രമേഹം. അപ്പൊ പ്രമേഹം കുറയ്ക്കുന്നതായിട്ട് കാണാൻ പറ്റും പഞ്ചസാരയും ഇതുപോലെ മധുര പലഹാരങ്ങൾ പൂർണമായിട്ട് ഒഴിവാക്കുക പിന്നെ നമ്മൾ കൊഴുപ്പ് അടിയുന്നത് പല സാധനങ്ങൾ അപ്പൊ നമുക്ക് വെയിറ്റ് കുറയും .

പഞ്ചസാര സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കിൽ മധുരം ഒന്നോ രണ്ടോ കിലോ ഒക്കെ ഒരു മാസം കൊണ്ട് കുറയുന്നതായിട്ട് കാണും വയറിനു ചുറ്റുമുള്ള വണ്ണം ഒരു ഒന്നോ രണ്ടോ സെന്റീമീറ്റർ തന്നെ അപ്പോൾ തന്നെ കുറയുന്നതായിട്ട് കാണും ഇതെല്ലാം നമ്മൾ വ്യായാമം ഇല്ലാതെ തന്നെ കുറയ്ക്കാൻ പറ്റുന്ന മാർഗങ്ങളാണ്. മധുരം പൂർണമായി കട്ട് ചെയ്തപ്പോൾ അപ്പോൾ എന്തൊക്കെയാണ് നമ്മൾ ചെയ്യേണ്ടത് പഞ്ചസാര ഇട്ടുള്ള ചായ ഒഴിവാക്കുക, പഞ്ചസാര ഇട്ടുള്ള കാപ്പി ഒഴിവാക്കുക, മധുരങ്ങൾ ഇതുപോലുള്ള ലിഡു ജിലേബി പോലുള്ള സാധനങ്ങളോ മധുരമുണ്ട് എന്ന് ഉറപ്പുള്ള സാധനങ്ങൾ ഒഴിവാക്കുക. ചോറിനെ തട്ടുന്നില്ല ചോറിനെ കുറിച്ചേ പറയുന്നില്ല ചോറ് നിങ്ങൾക്ക് കഴിക്കാം പക്ഷേ മധുരങ്ങൾ ഒരു മാസങ്ങൾ നിർത്തിയാൽ തന്നെ ഈ പറഞ്ഞ ഗുണങ്ങൾ ഉണ്ടാകും. അമിതമായ ചോറ് കഴിക്കരുത് ആവശ്യത്തിന് മാത്രം കുറച്ച് ചോറ് കഴിക്കുവാണെങ്കിൽ ഈ പറഞ്ഞ മാറ്റങ്ങൾ തന്നെ നിങ്ങൾക്ക് 30 ദിവസം കൊണ്ട് കാണാൻ പറ്റും.

മെലറ്റോണിൽ ഉത്പാദനം

അമിതമായ മാനസികമായ സമ്മർദ്ദം ഉള്ളവർക്കോ മാനസികമായ ഡിപ്രഷൻ ഉള്ളവർക്ക് പോലും ഈ 30 ദിവസം നിർത്തുമ്പോൾ അവരുടെ മനസ്സിന് സന്തോഷം കൂടുതലായിട്ട് വരും എനർജി കൂടുതലായിട്ട് വരും അവരുടെ ഓർമ്മശക്തി കൂടുതലായിട്ട് വരും. നിങ്ങളൊന്ന് ആലോചിച്ച് നോക്കുക ഒരു സദ്യക്ക് പോകുമ്പോൾ നമ്മൾ ഒരു മൂന്നോ നാലോ പിന്നെ എന്താ പറയുക പായസം കുടിക്കുകയാണെന്ന് കരുതുക കുടിച്ചു കഴിയുമ്പോൾ തന്നെ നമുക്കറിയാം ഒരു മത്ത് പിടിച്ച അവസ്ഥയാണ് നമുക്ക് ചിന്തിക്കാനുള്ള പ്രയാസം ഉണ്ടാകും ഓർമ്മിച്ച് ഒരു കാര്യം എടുക്കാനുള്ള പ്രയാസം ഉണ്ടാകാറുണ്ട് മിക്ക ആളുകൾക്കും ഉള്ളതാണ് അത് തന്നെയാണ് ബെസ്റ്റ് എക്സാമ്പിൾ .

അപ്പൊ നമ്മുടെ മെമ്മറി കൂടും അതുപോലെ നമ്മുടെ എനർജി കൂടും അതുപോലെ നമ്മുടെ ഉറക്കം കൂടും കാരണം നമ്മൾ അമിതമായ പഞ്ചസാര കഴിച്ചാൽ മെലറ്റോണിൻ എന്നുള്ള ഒരു ഹോർമോൺ ഉണ്ട് രാത്രി നമുക്ക് ഉറങ്ങാൻ വേണ്ടിയിട്ടുള്ള ഹോർമോൺ ആണ് അതിനെ ഇൻഹിബിറ്റ് ചെയ്യും അപ്പൊ അത് നമ്മൾ പഞ്ചസാര നിർത്തുമ്പോൾ തന്നെ ആ മെലട്ടോണിൻ നോർമൽ ആവുകയും നമുക്ക് കൂടുതൽ ഉറക്കം കിട്ടുകയും ചെയ്യും പ്രത്യേകിച്ചും രാത്രി വൈകുന്നേരങ്ങളിൽ നമ്മൾ അമിതമായ പഞ്ചസാര ഒരു കാരണവശാലും കഴിക്കാൻ പാടില്ലാത്ത ഒരു കാര്യമാണ്.

മധുരവും പ്രേമേഹവും

നമ്മുടെ പ്രതിരോധശക്തി കൂടും കാരണം ഈ ഷുഗർ സ്ഥിരമായി കഴിക്കുന്ന കുറെ ആളുകളിൽ പഠനം നടത്തിയപ്പോൾ അവരുടെ ശരീരത്തിൽ 80 ശതമാനം ക്രോണിക് ഇൻഫ്ലമേഷൻ ഉണ്ടെന്നാണ് പറയുന്നത്. ക്രോണിക് ഇൻഫ്ലമേഷൻ എന്ന് പറഞ്ഞാൽ പലതരത്തിലുള്ള ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ഒരു കാര്യമാണ് അതായത് സോഡ എല്ലാ ദിവസവും കുടിക്കുന്ന വ്യക്തികളിൽ 80% കൂടുതൽ ഇൻഫ്ലമേഷൻ ഉണ്ടെന്നാണ് പറയുന്നത് അപ്പൊ അവർക്ക് പ്രമേഹവും മറ്റ് വൃക്ക സംബന്ധമായ പ്രോബ്ലം ഹൃദ്രോഗങ്ങൾ സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യത അത്ര ഹൈ ആണ്. അപ്പൊ ഈ ഒരു ഇൻഫ്ലമേഷൻ തടയുമ്പോൾ തന്നെ നമ്മുടെ പ്രതിരോധശക്തി കൂടും പലതരത്തിലുള്ള അലർജി തന്നെ മാറുന്നതായിട്ട് കാണാറുണ്ട് അങ്ങനെ ഒത്തിരി ഗുണങ്ങൾ ഏകദേശം 10, 15 ഓളം ഗുണങ്ങളാണ് പഞ്ചസാര 30 ദിവസം നിർത്തുമ്പോൾ ഉണ്ടാകുന്നത് .

പക്ഷേ ഇത് പറയുമ്പോഴും ഒരു പ്രധാനപ്പെട്ട ഒരു കാര്യം പറയട്ടെ നേരത്തെ പറഞ്ഞ പരീക്ഷണം പരീക്ഷണം മറക്കരുത് ആ പരീക്ഷണത്തിൽ മൃഗങ്ങൾക്ക് പഞ്ചസാര കൊടുത്തിട്ട് പെട്ടെന്ന് നിർത്തിയപ്പോൾ അവർക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു അതുപോലെതന്നെ നിങ്ങൾ പഞ്ചസാര വളരെ പെട്ടെന്ന് നിർത്തുകയും നിങ്ങൾക്ക് ആദ്യത്തെ ഒരു അഞ്ചു ദിവസം വളരെ പ്രയാസമായിരിക്കും എനർജി കുറയുന്നത് പോലെ തോന്നും നമുക്ക് ക്ഷീണം കൂടുതൽ ഉണ്ടാകുന്നത് പോലെ തോന്നും.

തലവേദന ചില ആളുകളിൽ ഉണ്ടാവാം അതൊക്കെ ആദ്യത്തെ ഒരു അഞ്ചു ദിവസം മാത്രമേ ഉള്ളൂ അഞ്ചു ദിവസം കടന്നു കിട്ടിയാൽ നിങ്ങൾ രക്ഷപ്പെട്ടു പിന്നെ അടുത്ത 30 ദിവസം വളരെ ഈസി ആയിട്ട് നമുക്ക് ചെയ്യാനായിട്ട് കഴിയും ഇത് ചെയ്തു നോക്കുക വളരെ വളരെ എഫക്റ്റീവ് ആയിട്ട് പല ആളുകളും ചെയ്തു നോക്കുന്ന ഒരു മാർഗമാണ്. ഇപ്പൊ നമ്മുടെ വയറിനു ചുറ്റും വണ്ണം കുറയുന്നില്ല പൊണ്ണത്തടി കുറയുന്നില്ല അതുപോലെ തന്നെ ഒത്തിരി ചുളിവുകൾ ഉണ്ട് എന്നൊക്കെ പറയുന്നവർക്ക് ശ്രമിച്ചു നോക്കാൻ പറ്റുന്ന വളരെ ഈസി ആയിട്ട് ചെയ്യാൻ പറ്റുന്ന വീട്ടിൽ തന്നെയുള്ള മാർഗമാണ് 30 ഡേയ്സ് പഞ്ചസാരയോ മധുരമോ പൂർണമായി മാറ്റുക.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version