വിവോ ടി 3 അൾട്ര വിവോയുടെ വൺ ഓഫ് ദി മോസ്റ്റ് വാല്യൂ ഫോർ മണി സ്മാർട്ട് ഫോൺ അതായത് കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് പ്രീമിയം ഫോണുകളുടെ പെർഫോമൻസ് തരുന്ന ഡയമണ്ട് സിറ്റി 9200 പ്ലസ് ചിസെറ്റ് ആണ് വിവോ ഈ വിവോ ടി 3 ആൾട്രാ ഫോണിൽ തന്നിരിക്കുന്നത്.
വിവോ ടി 3 ആൾട്രാ ബാക്കിലുള്ള ഈ വലിയ ഓവൽ ഷേപ്പ് ഉള്ള ക്യാമറ മോഡ്യൂൾ ആണെങ്കിലും നല്ല മാറ്റ് ഫിനിഷിൽ വരുന്ന ഈ ഒരു ഗ്ലാസ് ബാക്ക് ആണെങ്കിലും തീർച്ചയായിട്ടും വിവോ വി 40 സീരീസിന്റെ ഡിസൈനിന്റെ ഒരു സാമ്യം തോന്നും. ചുറ്റുമുള്ള ഫ്രെയിം പ്ലാസ്റ്റിക്കിന്റെതാണ് എന്നാൽ വിവോ ഇത്തരത്തിലുള്ള സ്ലിം ഫോം ഫാക്ടറിലും 5500 mAh ന്റെ വലിയ ബാറ്ററി ഫിറ്റ് ചെയ്ത് തന്നിട്ടുണ്ട്. നമ്മൾ ഇതിനു മുൻപ് വിവോ യുടെ മറ്റു ഫോൺസിൽ ഇത് കണ്ടിട്ടുണ്ട്.
ഫസ്റ്റ് ഇംപ്രെഷനിൽ ബാറ്ററി ബാക്കപ്പ് ഓക്കെ ആയിട്ട് തോന്നി വൺ ഡേ ബാറ്ററി ബാക്കപ്പ് കിട്ടുന്നുണ്ട്. ബോക്സിൽ ഫോൺ, ടി.പി.യു കേസ് ഡോക്യുമെൻറ്സിന്റെ കൂടെ 80W ന്റെ ഫാസ്റ്റ് ചാർജർ തന്നിട്ടുണ്ട്. ഈ ഫോൺ എൻഎഫ്സി സപ്പോർട്ട് ചെയ്യുന്നില്ല എന്നാൽ ഐപി 68 റേറ്റിംഗ് തന്നിട്ടുണ്ട്.വിവോ ടി 3 ആൾട്രാ ഇൽ ഡ്യുവൽ നാനോ സിം സ്ലോട്ട് ആണ് വരുന്നത്. രണ്ട് കളർ ഓപ്ഷൻസിലാണ് വരുന്നത്. പിന്നെ വിവോ ഫോൺസിന്റെ ഒരു ട്രേഡ് മാർക്ക് ഇൻ ഹാൻഡ് ഫീൽ കിട്ടുന്നുണ്ട്. സ്ലിമ്മും ലൈറ്റ് വെയിറ്റും ആയതുകൊണ്ട് കയ്യിൽ ഹോൾഡ് ചെയ്യാൻ നല്ല കംഫർട്ടബിൾ ആണ്.
അതുപോലെതന്നെ വിവോ യുടെ മറ്റൊരു ട്രേഡ് മാർക്ക് ഫീച്ചർ ആയി മാറിയിരിക്കുകയാണ് 3.ഡി കേർവ് ഡിസ്പ്ലേ. നല്ല വ്യൂവിങ് എക്സ്പീരിയൻസ് തരുന്ന 1.5k റെസല്യൂഷൻ ഉള്ള 10 ബിറ്റ് ആമോലെറ്റ് ഡിസ്പ്ലേ ആണ്. ഫാസ്റ്റ് ആയിട്ട് വർക്ക് ആവുന്ന ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനർ കൊടുത്തിട്ടുണ്ട്. 120 Hz ന്റെ സ്മൂത്ത് റിഫ്രഷ് റേറ്റ് ഒക്കെ മിക്ക എല്ലാ ആപ്ലിക്കേഷൻസിലും വിവോ നല്ലോണം ഇന്റിഗ്രേറ്റ് ചെയ്തിട്ടുണ്ട്.നെറ്റ്ഫ്ലിക്സ് ൽ എച്ച്ഡിആർ സപ്പോർട്ട് ചെയ്യുന്നില്ല പിന്നീട് അപ്ഡേറ്റിലൂടെ തരുമായിരിക്കും. 4500 നിർസിന്റെ പീക്ക് ബ്രൈറ്റ്നെസ്സും 1200 നിസിന്റെ എച്ച്ഡിഎം ബ്രൈറ്റ്നെസ്സ് ഉള്ളതുകൊണ്ട് ഔട്ട്ഡോർ യൂസ് ചെയ്യുമ്പോഴും ഡിസ്പ്ലേ ഒക്കെ നല്ല ബ്രൈറ്റ് ആയിട്ട് ഫീൽ ആവുന്നുണ്ട്.
നമ്മുടെ കണ്ണുകൾക്ക് അത്രയും നല്ലതല്ലാത്ത ബ്ലൂ ലൈറ്റ് ആണെങ്കിലും ലോ ബ്രൈറ്റ്നെസ്സിൽ യൂസ് ചെയ്യുമ്പോൾ വരുന്ന ഫ്ലിക്കർ ആണെങ്കിലും കുറവാണ് എന്ന് പറഞ്ഞിട്ടുള്ള ട്രിപ്പിൾ എസ്.ജി.എസ് സർട്ടിഫിക്കേഷനും ഇതിന്റെ ഡിസ്പ്ലേയിൽ കൊടുത്തിട്ടുണ്ട്. അതുപോലെ തന്നെ നല്ലോണം പെർഫോം ചെയ്യുന്ന ഡ്യൂവൽ സ്റ്റീരിയോ സ്പീക്കേഴ്സും ഈ ഫോണിൽ വരുന്നുണ്ട്.
വിവോ ടി 3 അൽട്രാക് 15 ലക്ഷത്തിന് മുകളിലുള്ള അൺടുടു സ്കോർ ആണ് കിട്ടിയിരിക്കുന്നത്. അൺടുടു സ്കോർ എന്ന് പറയുമ്പോൾ ഒരു ഫോണിന്റെ ഓവറോൾ പെർഫോമൻസ് ആണ് കാണിച്ചു തരുന്നത്. 15 ലാക് പ്ലസ് സ്കോർ ഉണ്ടല്ലോ ഇത് ബേസിക്കലി കഴിഞ്ഞ വർഷത്തെ ഏറ്റവും പവർഫുൾ ഫ്ലാഗ്ഷിപ്പ് ഫോൺസിലാണ് കിട്ടിക്കൊണ്ടിരുന്നത്.
വിവോ യുടെ ഒരു ഫോൺ ആയതുകൊണ്ട് നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കും എന്തായാലും റാം സ്റ്റോറേജ് വേരിയന്റ് എന്തായാലും ബഡ്ജറ്റ് അല്ലെങ്കിൽ മിഡ് റേഞ്ച് ലെവൽ ആയിരിക്കും. അല്ല എൽ.പി.ഡി.ആർ 5X റാം ആൻഡ് യു.എഫ്.എസ് 3.1 സ്റ്റോറേജ് കൊടുത്തിട്ടുണ്ട്. ഒരു കാര്യം എന്തായാലും ഉറപ്പാണ് പെർഫോമൻസ് ആണ് ഈ ഫോണിന്റെ മെയിൻ ഹൈലൈറ്റ്.അത് ഈ ഫോണിന്റെ സോഫ്റ്റ്‌വെയർ യൂസ് ചെയ്യുമ്പോഴും നമുക്ക് അറിയാൻ പറ്റുന്നുണ്ട് . ഗെയിം കളിക്കുബോഴും അതായത് ബി.ജി.എം.ഐ ആണെങ്കിലും സി.ഓ.ഡി ആണെങ്കിലും അല്ലെങ്കിൽ ഗെൻഷൻ ഇംപാക്ട് പോലുള്ള ഹെവി ഗെയിംസ് ആണെങ്കിലും അത്യാവശ്യം നല്ലോണം തന്നെ ഈ പറഞ്ഞ ഗെയിംസ് ഒക്കെ ഈ ഫോണിന് ഹാൻഡിൽ ചെയ്യാൻ പറ്റുന്നുണ്ട്.
ഈ ഒരു സ്ലിം ഫോം ഫാക്ടർ ഉള്ളതുകൊണ്ട് ഹീറ്റിംഗ് ഒരു ഇഷ്യൂ ആവാൻ സാധ്യത ഉള്ളതുകൊണ്ട് ത്രോട്ടിലിങ് ടെസ്റ്റ് മൂന്ന് തവണ അടുപ്പിച്ച് റൺ ചെയ്തു നോക്കി പക്ഷെ മാക്സിമം 40 ഡിഗ്രി വരെ എത്തുന്നുള്ളൂ. വിവോ ഈ ഫോണിൽ ഹീറ്റ് മാനേജ്മെന്റ് നല്ലോണം ചെയ്തിട്ടുണ്ട്.
ആൻഡ്രോയിഡ് 14 ആണ് കൊടുത്തിരിക്കുന്നത് ലേറ്റസ്റ്റ് ഫണ്ടോ ചോയ്സും വരുന്നുണ്ട്. പിന്നെ എന്റെ ഒരു ഒപ്പീനിയൻ ചോദിക്കുകയാണെങ്കിൽ നല്ല ക്യാമറ പെർഫോമൻസ് ആണ്. ഇതിലുള്ള 50 മെഗാപിക്സൽ സോണി ഐ.എം.സ്‍ 921 ക്യാമറ നല്ല ഡീറ്റെയിൽസ് ഉള്ള വാം ടോൺ ഉള്ള ഫോട്ടോസ് ആണ് തരുന്നത്. അതായത് ടിപ്പിക്കൽ വിവോ യുടെ ഫോട്ടോസ് . ഹ്യൂമൻ സബ്ജക്റ്റിന്റെ ഫോട്ടോസ് നോക്കുകയാണെങ്കിൽ സ്കിൻ ടോൺ ആണെങ്കിലും കളർ ആണെങ്കിലും ഡീറ്റെയിൽസ് ആണെങ്കിലും എല്ലാം നൈസ് ആയിട്ട് വരുന്നുണ്ട്. നാച്ചുറൽ കളർ, ടെക്സ്ചേർഡ് കളർ, വിവോ വിവിഡ് കളർ എന്ന ഈ മൂന്ന് കളർ സ്റ്റൈൽസ് നമുക്ക് ഫോട്ടോസ് എടുക്കാൻ പറ്റും.
ഫോണിൽ ടെലിഫോട്ടോ ക്യാമറ കൊടുത്തിട്ടില്ല എന്നാൽ നമുക്ക് ഇതിന്റെ മെയിൻ ക്യാമറ വെച്ച് 2.എക്സ് പോർട്രേറ്റ് ഫോട്ടോസ് എടുക്കാനുള്ള ഫീച്ചർ തന്നിട്ടുണ്ട്. നല്ല ഫോട്ടോസ് ആണ് തരുന്നത് ബാക്ഗ്രൗണ്ട് ബ്ലർ ആണെങ്കിലും കട്ട് ഔട്ട് ആണെങ്കിലും ഓക്കെയാണ്. വിവോ ടി 3 അൾട്രയിൽ വിവോ പ്രോസസിംഗ് ഉള്ളതുകൊണ്ട് നല്ല കളർഫുൾ അൾട്രാ വൈഡ് ഫോട്ടോസ് ആണ് തരുന്നത്. ഡീറ്റെയിൽസ് കുറച്ച് കുറവായിരിക്കും പക്ഷെ നല്ല കളർ ഉള്ള അൾട്രാ വൈഡ് ഫോട്ടോസ് ആണ് വരുന്നത്.
ഇത്രയും പവർഫുൾ ചിപ്സെറ്റ് ഉള്ളതുകൊണ്ട് ഈ ഫോണിന്റെ മെയിൻ ക്യാമറ ആൻഡ് സെൽഫി ക്യാമറ രണ്ടും വെച്ച് നമുക്ക് 4k അറ്റ് 60 വീഡിയോസ് ഷൂട്ട് ചെയ്യാൻ പറ്റും. ഈ പവർഫുൾ ചിപ്സെറ്റ് എന്ന് പറയുമ്പോൾ ഗെയിമിങ്ങിന് വേണ്ടി മാത്രമല്ല അതിന്റെ എഫക്ട് നമുക്ക് ക്യാമറയിൽ അറിയാൻ പറ്റും. നല്ല ക്വാളിറ്റി ഉള്ള വീഡിയോസ് ഷൂട്ട് ചെയ്യാൻ പറ്റും പിന്നെ മെയിൻ ക്യാമറ ആണെങ്കിലും സെൽഫി ക്യാമറ ആണെങ്കിലും രണ്ടും വെച്ച് നിങ്ങൾ വീഡിയോസ് എടുത്തോണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് സൂം ഇൻ ആൻഡ് സൂം ഔട്ട് ഒക്കെ ചെയ്യാൻ പറ്റും.
നിങ്ങൾ ഓവറോൾ വ്ലോഗിങ്ങിന് വേണ്ടി ഒരു ഫോൺ നോക്കുന്നുണ്ടെങ്കിൽ നല്ലൊരു ചോയ്സ് ആയിരിക്കും ഈ ഒരു പ്രൈസ് റേഞ്ചിൽ. എഐ ഇറേസ് ഫീച്ചർ ഉപയോഗിച്ച് നമുക്ക് അനാവശ്യമായ ഒബ്ജക്ട്സ് ഒക്കെ നമ്മുടെ ഫോട്ടോസിൽ നിന്ന് റിമൂവ് ചെയ്യാൻ പറ്റും. എഐ ഫോട്ടോ എൻഹാൻസ് ഫീച്ചർ യൂസ് ചെയ്ത് ചെറുതായിട്ട് ബ്ലർ ആയിരിക്കുന്ന ഫോട്ടോസിന്റെ ക്ലാരിറ്റി കൂട്ടാം.
വിവോ ടി 3 അൾട്രയുടെ ബാക്കിലുള്ള ഓറ ലൈറ്റ് ഉപയോഗിച്ച് ഇരുട്ടുള്ള സിറ്റുവേഷൻസിൽ അത്യാവശ്യം നല്ല ക്ലാരിറ്റി ഉള്ള ഫോട്ടോസ് എടുക്കാൻ പറ്റും. ഇതേ ഓറ ലൈറ്റ് നമുക്ക് വേണമെങ്കിൽ നോട്ടിഫിക്കേഷൻ ഇൻഡിക്കേറ്റർ ആയിട്ടും യൂസ് ചെയ്യാൻ പറ്റും. അതായത് നമ്മൾ ഈ ഒരു ഫോൺ ടേബിളിന്റെ മുകളിൽ കമഴ്ത്തി വെച്ചിരിക്കുകയാണെങ്കിൽ ഫോൺ കോൾസ് വരുമ്പോഴും, നോട്ടിഫിക്കേഷൻസ്, മിസ്ഡ് കോൾ ഒക്കെ ഉണ്ടെങ്കിൽ ഇതിങ്ങനെ മിന്നി കത്തും.
വിവോ യുടെ സീരീസ് ടിയിൽ നമ്മൾ ഇതുവരെ ടി3 ലൈറ്റ് കണ്ടു, ടി എക്സ് കണ്ടു, ടി കണ്ടു, ടി pro കണ്ടു എന്നാൽ ഈ ഒരു ഫോൺ ഈ പറഞ്ഞ ഫോണുകളുടെ ഒരു അൾട്രാ രൂപമാണെന്ന് പറയാൻ പറ്റും. ഈ ഫോണിന്റെ സ്റ്റാർട്ടിങ് വേരിയന്റ് ആയ 8 gb 128 gb യുടെ പ്രൈസ് ആണ് ₹31999 കൂടെ ₹3000 യുടെ എച്ച്ഡിഎഫ്സി ബാങ്ക് ഡിസ്കൗണ്ട് വരുന്നുണ്ട്.