Contents
15000 ബഡ്ജറ്റ് റേഞ്ചിൽ നല്ല ബ്രൈറ്റ്നെസ്സ് ഉള്ള ഒരു ഡിസ്പ്ലേ കിട്ടുക എന്ന് പറയുന്നത് ഇത്തിരി ബുദ്ധിമുട്ടാണ് . നമ്മൾ ഔട്ട്ഡോർ ഒക്കെ പോയി ഡയറക്റ്റ് സൺലൈറ്റിലും മറ്റും ഒക്കെ നോക്കുമ്പോൾ നല്ല ക്ലിയർ ആയിട്ട് കാര്യങ്ങൾ കാണാൻ പറ്റുന്ന തരത്തിലുള്ള ഒരു കിടിലൻ ഡിസ്പ്ലേ എന്ന് പറയുന്നത് നമുക്ക് വളരെ ബുദ്ധിമുട്ടാണ് ₹15000 എന്ന് പറയുന്ന ബഡ്ജറ്റ് റേഞ്ചിൽ കിട്ടുക.
എന്നാൽ ഇനി അങ്ങനെ പറയാൻ പറ്റില്ല കാരണം എന്താ ഈ ഒരു ഫോൺ വന്നിട്ട് ഔട്ട്ഡോർസ് ഡയറക്റ്റ് സൺലൈറ്റിൽ ഞാൻ ഒന്ന് നോക്കുമ്പോൾ യാതൊരു ഇഷ്യൂവും ഇല്ലാതെ വളരെ പെർഫെക്റ്റ് ആയിട്ട് കാര്യങ്ങൾ കാണാൻ പറ്റുന്നുണ്ടായിരുന്നു. സോ ബെസ്റ്റ് ബ്രൈറ്റ്നെസ്സും ബെസ്റ്റ് വിസിബിലിറ്റിയും നല്ല ഗുഡ് ക്വാളിറ്റി ലെവലിൽ ഒരു ഡിസ്പ്ലേയും അടങ്ങുന്നതാണ് ഈ ഒരു ഫോൺ. ഇങ്ങനെ ഒരു ഫോൺ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഇതിൽ ഡിസ്പ്ലേ മാത്രമല്ല എല്ലാ കാര്യങ്ങളും പെർഫോമൻസ്, ക്യാമറ, ബാറ്ററി എല്ലാം തന്നെയും ഒരു ഡീസെന്റ് ലെവൽ കൊടുത്തിട്ടുള്ള ഒരു ഓൾ റൗണ്ടർ ഫോണാണ് ഈ ഫോൺ POCO M7 Pro. 15000 എന്ന ഒരു പ്രൈസിൽ വരുമ്പോൾ ഈ ഒരു ഫോണിനെ പരിഗണിക്കാതെ പോകാൻ പറ്റില്ല.
ബോക്സ് ഓപ്പൺ ചെയ്യുമ്പോൾ അതിനകത്ത് നല്ല ക്വാളിറ്റി കേസ് ആണ് വരുന്നത് അതുപോലെ തന്നെ ഡോക്യുമെന്റേഷൻ,ഒരു 45 വാട്ടിന്റെ ചാർജർ,ചാർജിങ് കേബിൾ ഇത്രയും കാര്യങ്ങളാണ് ബോക്സിൽ തന്നിരുക്കുന്നത്. POCO M7 Pro ന് ഒരു ഡ്യൂവൽ ടോൺ ഫിനിഷ് ആണ് കൊടുത്തിരിക്കുന്നത്.അതുപോലെ തന്നെ 79 mm ആണ് തിക്നെസ്സ് അതായത് വളരെ സ്ലിം ഫോൺ തന്നെ ആണ് എന്ന് പറയാം.
പിന്നെ ഡ്യൂവൽ സിം ആണ് സപ്പോർട്ട് ചെയ്യുന്നത്. ഒരു എസ്ഡി കാർഡ് അല്ലെങ്കിൽ ഒരു എസ്ഡി കാർഡും ഒരു സിമ്മോ അല്ലെങ്കിൽ രണ്ട് സിം കാർഡ് എന്ന രീതിയിൽ ഉപയോഗിക്കാം. ഹൈബ്രിഡ് സിം സ്ലോട്ട് ആണ്. അതിന്റെ ഒപ്പം തന്നെ ഡ്യൂവൽ സ്റ്റീരിയോ സ്പീക്കർ വരുന്നുണ്ട്. താഴെ ടൈപ്പ് സി പോർട്ട് മെയിൻ മൈക്രോഫോൺ. റൈറ്റ് സൈഡിൽ പവർ ബട്ടൺ വോളിയം ബട്ടൺ. ടോപ്പിൽ ഐആർ ബ്ലാസ്റ്റർ അടക്കമുള്ള സെറ്റപ്പ് ഉണ്ട്. ഡ്യൂവൽ സ്പീക്കറിന്റെ ഡ്യൂവൽ സ്റ്റീൽ സ്പീക്കറിന്റെ സ്പീക്കർ ഗ്രിൽ കാണാം. 35 mm ജാക്കും കൊടുത്തിട്ടുണ്ട് നിങ്ങൾ ഗെയിം ഒക്കെ കളിക്കുമ്പോൾ വയർഡ് ഹെഡ്സെറ്റ് കണക്ട് ചെയ്യണമെങ്കിൽ അതിനുള്ള ഓപ്ഷൻ ഉണ്ട്.
സെക്കൻഡറി നോയ്സ് ക്യാൻസലിങ് മൈക്രോഫോൺ ഉണ്ട്. ലെഫ്റ്റ് സൈഡ് ക്ലീൻ ആണ്. ഇതിൽ കോണിങ് കൊറില ക്ലാസ് 5 പ്രൊട്ടക്ഷൻ ആണ് കൊടുത്തിരിക്കുന്നത് അതുപോലെ തന്നെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറും വരുന്നുണ്ട്. അതിന്റെ പെർഫോമൻസ് വളരെ സ്മൂത്ത് ആണ് നിങ്ങൾക്ക് ഇവിടെ സ്‌പീരിയൻസ് ചെയ്യാൻ പറ്റും.
ഓവറോൾ ഇതിന്റെ ഡിസൈൻ പഞ്ച് ഹോൾ ക്യാമറ സെറ്റപ്പ് ഒക്കെ അടക്കം നല്ല രീതിക്ക് കൊടുത്തിട്ടുണ്ട്. ഈ ഫോണിന്റെ ഡിസ്പ്ലേ നോക്കി കഴിഞ്ഞാൽ സെഗ്മെന്റ് ബ്രൈറ്റസ്റ്റ് ഡിസ്പ്ലേ എന്നാണ് പറയുന്നത്. POCO M7 Pro യുടെ ഡിസ്പ്ലേ വന്നിട്ട് വൺ ഓഫ് ദി ബെസ്റ്റ് ആണെന്ന് പറയാൻ കാരണം ഡയറക്റ്റ് സൺലൈറ്റിൽ നിന്ന് ഇതിന്റെ ഡിസ്പ്ലേയിൽ കാര്യങ്ങൾ നോക്കുമ്പോഴും വളരെ ക്ലിയർ ആയിട്ട് കാര്യങ്ങൾ കാണാൻ സാധിച്ചു. അതുകൊണ്ടു തന്നെ ഒരു കൺഫ്യൂഷനും ഇല്ല ഈ ഫോണിന്റെ ഡിസ്‌പ്ലേയുടെ കാര്യത്തിൽ.
ഡിസ്‌പ്ലേ
POCO M7 Proയുടെ ഡിസ്‌പ്ലേ ഫീച്ചറുകൾ വളരെ പ്രധാനമാണ്.6.67 in വരുന്ന 120 Hz ന്റെ ഫുൾ HD+ ആമോലെഡ് ഡിസ്‌പ്ലേ ആണ്, HDR10+ സപ്പോർട്ടും ചെയ്യുന്നുണ്ട്. ഇൻഡോർ ലൈറ്റിംഗ് കണ്ടീഷനിൽ പോലും നിങ്ങൾ HDR10+ സപ്പോർട്ട് ഉള്ള വീഡിയോസ് ആസ്വദിക്കാനാകും. ഡിസ്‌പ്ലേയുടെ പീക്ക് ബ്രൈറ്റ്നെസ് 2100 നിറ്റ്സ് വരെയാണ് അതിനാൽ അതിന്റെ വിശ്വൽ ക്വാളിറ്റിക്ക് യാതൊരു പ്രശ്നവും ഇല്ല.വിഷ്വൽ എക്സ്പീരിയൻസിൽ പ്രശ്നങ്ങൾ ഇല്ല എന്ന് പറയുമ്പോൾ തന്നെ ഓഡിയോ എക്സ്പീരിയൻസ് വളരെ നല്ലതാണ്.
ഓഡിയോ എക്സ്പീരിയൻസ്
POCO M7 Pro യിൽ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും Dolby Atmos സൗണ്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. വോളിയം ബൂസ്റ്റ് ഓപ്ഷൻ 300% വരെ വോളിയം കൂട്ടാൻ സഹായിക്കുന്നു, ഇത് ലൗഡ് ആൻഡ് ക്ലിയർ ആയ ഓഡിയോ അനുഭവം നൽകുന്നു. സിനിമ കാണുന്നതിനോ സംഗീതം കേൾക്കുന്നതിനോ, ഓഡിയോ ക്വാളിറ്റി ഏറ്റവും മികച്ചരീതിയിലേയ്ക് ആസ്വദിക്കാൻ കഴിയുന്ന സെറ്റിലേക്ക് കൊണ്ടുവന്നിട്ടുണ്ട് .
ക്യാമറ
POCO M7 Proയിൽ 50 MP സോണി OIS ക്യാമറയാണ് വരുന്നത് OIS (Optical Image Stabilization) ഉം EIS (Electronic Image Stabilization) സപ്പോർട്ട് ചെയ്യുന്നുണ്ട്. 20 MP സെൽഫി ക്യാമറയും ഈ ഫോണിൽ ഉണ്ട്. ക്യാമറ decent കളർസ് നൽകുന്നു, over-saturation ഇല്ല. 4K വീഡിയോ റെക്കോർഡിംഗിന് പകരം, ഫുൾ HD വീഡിയോ ഷൂട്ടിങ് സ്റ്റെബിലൈസേഷനോടുകൂടി സ്മൂത്ത് ആക്കി തീർക്കാം.
പെർഫോമൻസ്
Dimensity 7025 Ultra പ്രോസസ്സർ ഉപയോഗിച്ച് POCO M7 Pro വളരെ മികച്ച പെർഫോമൻസ് നൽകുന്നു. സാധാരണ യൂസേജിന് യാതൊരു പ്രശ്നങ്ങളും ഇല്ല. ഗെയിമിങ്ങിനായി, പ്രത്യേകിച്ച് BGMI കളിക്കുമ്പോൾ, Smooth-Ultra സെറ്റിംഗ് ലഭ്യമാണ്. ഗെയിം കളിക്കുമ്പോൾ ഹീറ്റ് ഉണ്ടാകുന്ന പ്രശ്നം ഇല്ല. ഹൈപ്പർ ഒഎസ് ആണ് വരുന്നത്. ഹിപ്പർ OS ഉപയോഗിക്കുന്ന ഈ ഫോൺ Android 14 അടിസ്ഥാനമാക്കിയുള്ളതാണ്. കമ്പനി രണ്ട് വർഷം Android അപ്ഡേറ്റുകളും നാല് വർഷം സെക്യൂരിറ്റി അപ്ഡേറ്റുകളും നൽകും.എന്തായാലും ലാഗ് ഇല്ലാത്ത എക്സ്പീരിയൻസ് ഒരു 48 മന്തിന്റെ ലാഗ് ഫ്രീ എക്സ്പീരിയൻസ് ആണ് അവർ പറയുന്നത്. അതായത് ഈ സെക്യൂരിറ്റി അപ്ഡേറ്റ് ഒക്കെ തരുമല്ലോ അതുകൊണ്ടായിരിക്കണം അങ്ങനെ പറയുന്നത് എന്തായാലും അങ്ങനെയാണ് ഇതിന്റെ ഓഫറിങ് സോ ഓവറോൾ പെർഫോമൻസിലും വേറെ പ്രശ്നങ്ങൾ ഒന്നുമില്ല .
ബാറ്ററി
POCO M7 Proയിൽ 5110 mAh ബാറ്ററി ഉം 40W ഫാസ്റ്റ് ചാർജിങ് ആണ് വരുന്നത്. 1600 ചാർജ്ജ് സൈക്കിളിനുശേഷം ബാറ്ററി 80% വരെ നിലനിർത്തുമെന്നും കമ്പനി അവകാശപ്പെടുന്നു. അതിനാൽ രണ്ടുമൂന്നു വർഷം സുഖമായിട്ട് ഉപയോഗിക്കാനാകും.
POCO M7 Pro ഇതൊരു all-rounder ഫോണാണ്. ഡിസ്പ്ലേ, ഓഡിയോ, ക്യാമറ, പെർഫോമൻസ് തുടങ്ങിയ എല്ലാത്തിലും ഇതിന്റെ പ്രകടനം മികച്ചതാണ്.POCO M7 Pro 3 കളറുകളിൽ ലഭ്യമാണ്: ലൂണാർ ഡസ്റ്റ്, ലാവൻഡർ ഫ്രോസ്റ്റ്, ഒലീവ് ഗ്രീൻ. ഡിസംബർ 17 ആണ് ലോഞ്ച്, സെയിൽ ഡിസംബർ 20 മുതൽ ഫ്ലിപ്കാർട്ടിൽ ആരംഭിക്കും. ഈ ഫോണിന്റെ ലോഞ്ച് ഡിസംബർ 17 ആം തീയതിയാണ്. സെയിൽ 20 ആം തീയതി ഫ്ലിപ്പ്കാർട്ട് ഇൽ 12 മണിക്കാണ്. ആ ഒരു ടൈമിൽ നോക്കി ഒന്ന് താല്പര്യമുള്ളവർക്ക് പർച്ചേസ് ചെയ്യാവുന്നതാണ്പൂ.ർണ്ണമായും POCO M7 Pro വളരെ മികച്ച 5G ഫോണാണ്.