Realme GT 7 Pro 5g Review Malayalam(മലയാളം) – ഒരു മികച്ച സ്‌മാർട്ട്‌ഫോൺ

Realme GT 7 Pro 5g Review Malayalam(മലയാളം) - ഒരു മികച്ച സ്‌മാർട്ട്‌ഫോൺ

പവർഫുൾ ആൻഡ്രോയിഡ് ചിപ്സെറ്റ് ആയ ക്വാൾ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റുമായി ഇന്ത്യയിലേക്ക് വരുന്ന ദി ഫസ്റ്റ് ഫോണാണ് ഈ കാണുന്ന റിയൽമി ജിടി 7 പ്രോ. ഇതിന്റെ പവർ എങ്ങനെയുണ്ട് ആ പവർ നമുക്ക് പെർഫോമൻസിൽ കിട്ടുന്നുണ്ടോ ഗെയിമിങ്ങിൽ കിട്ടുന്നുണ്ടോ , എന്തൊക്കെയാണ് ഫീച്ചേഴ്സ് എല്ലാം ഞാൻ ഷെയർ ചെയ്യാം കൂടുതൽ സമയം വേസ്റ്റ് ചെയ്യാതെ.

2.8 മില്യൺ അതായത് 2803193 ലക്ഷം ആണ് ടെസ്റ്റ് ചെയ്തപ്പോൾ കിട്ടിയ അൺടു സ്കോർ.സൂപ്പർ പവർഫുൾ ചിപ്സെറ്റ് ആണ് സോ അതിന്റെ പവർ ഇതിന്റെ പെർഫോമൻസിൽ കാണാനുണ്ട്. നോർമൽ യൂസ് അതായത് ഇതിലുള്ള ഫീച്ചേഴ്സും ആപ്ലിക്കേഷൻസ് ഒക്കെ യൂസ് ചെയ്യുമ്പോൾ പ്രത്യേകിച്ചും ഇതിൽ കൊടുത്തിരിക്കുന്ന സോഫ്റ്റ്‌വെയർ ഒക്കെ യൂസ് ചെയ്യുമ്പോൾ നല്ല സ്മൂത്ത് എക്സ്പീരിയൻസ് ആണ് കിട്ടുന്നത്.

റിയൽമി യു ഐ 6 ബേസ്ഡ് ഓൺ ലേറ്റസ്റ്റ് ആൻഡ്രോയിഡ് 15 ആണ് വരുന്നത്. എന്നാൽ ഇപ്പോൾ ബ്രാൻഡുകൾ നാല് വർഷം അഞ്ചു വർഷം ഈവൻ ഏഴ് വർഷത്തെ ഉള്ള ആൻഡ്രോയിഡ് അപ്ഡേറ്റും പ്രോമിസ് ചെയ്യുന്നുണ്ട് എന്നാൽ റിയൽമി ഈ ഫോണിൽ അവരുടെ ഫ്ലാഗ്ഷിപ്പ് ഫോൺ ആണെന്ന് പറയുന്നുണ്ടെങ്കിലും വെറും മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റ് ആണ് പ്രോമിസ് ചെയ്തിരിക്കുന്നത്.

അനാവശ്യമായ ബബിൾ ഷൂട്ടർ ഡയമണ്ട് ഹണ്ടർ പോലുള്ള ഗെയിംസ് ഒന്നും ഇവിടെ വരുന്നില്ല. മനുഷ്യന്മാർ ഉപയോഗിക്കുന്ന ചില തേർഡ് പാർട്ടി ആപ്ലിക്കേഷൻസ് ഒക്കെ വരുന്നുണ്ട്. അതായത് ഫേസ്ബുക്ക്, നെറ്റ്ഫ്ലിക്സ്, സ്നാപ്ചാറ്റ് കൊടുത്തിട്ടുണ്ട് താല്പര്യമില്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യാം.

റിയൽമി ഇതിനെ റിയൽമി യു ഐ എന്ന് പറയുന്നുണ്ടെങ്കിലും നമുക്ക് എല്ലാവർക്കും അറിയാം ഇത് കളർ ഒ.എസ് ആണ്. അതുകൊണ്ടുള്ള ഒരു ഗുണം എന്താണെന്ന് വെച്ചാൽ കളർ ഒ.എസിൽ വരുന്ന എല്ലാം പുതിയ ഫീച്ചേഴ്സ് ഈ റിയൽമി യു ലും വരും. നമ്മൾ കളർ ഒഎസിൽ കണ്ട അതേ രീതിയിലുള്ള നല്ല സ്മൂത്ത് ആപ്പ് ഓപ്പണിങ് ആൻഡ് ആപ്പ് ക്ലോസിങ് ആനിമേഷൻസ് ഇവിടെ കാണാനുണ്ട്. ഓൾവെയ്സ് ഓൺ ഡിസ്പ്ലേ, ലോക്ക് സ്ക്രീൻ ആൻഡ് മാച്ചിങ് ഹോം സ്ക്രീൻ അടങ്ങുന്ന ഈ പുതിയ തീം ഫീച്ചർ ഇവിടെ കൊടുത്തിട്ടുണ്ട്, പുതിയ ലൈവ് അലേർട്ടിന്റെ ഫീച്ചറും ഇവിടെ വരുന്നുണ്ട്, സർക്കിൾ ടു സെർച്ചിന്റെ ഫീച്ചറും ഫൈനലി റിയൽമി ഫ്ലാഗ്ഷിപ്പ് ഫോണിൽ വന്നിരിക്കുകയാണ്.

നമ്മുടെ ഫോട്ടോസിനെ വേറെ വേറെ സ്റ്റൈലിൽ ആക്കി തരുന്ന എ.ഐ സ്റ്റുഡിയോ ഫീച്ചർ. സ്കെച്ച് ടു ഇമേജ് ഫീച്ചർ, എ.ഐ റേസർ ,എ.ഐ അൾട്രാ ക്ലാരിറ്റി, എ.ഐ അൺബ്ലർ ഫീച്ചേഴ്സ് ഒക്കെ ഇവിടെ കൊടുത്തിട്ടുണ്ട്. എന്നാൽ നമ്മൾ ലേറ്റസ്റ്റ് കളർ ഒഎസിലും ഓക്സിജൻ ഒഎസിലും കണ്ട നോട്ട്സ് എ ഫീച്ചേഴ്സ് ഉണ്ടല്ലോ ഇതുവരെ റിയൽമി ജിടി 7 പ്രോ യിൽ വന്നിട്ടില്ല.ഇനി ഭാവിയിൽ വരുമോ ഇല്ലയോ എന്ന് അറിയില്ല.

നോർമൽ യൂസും പിന്നെ ഇവിടെ കൊടുത്തിരിക്കുന്ന ഫീച്ചേഴ്സിൽ നിന്ന് മാറി നമ്മൾ ഗെയിമിങ്ങിലേക്ക് വരുകയാണെങ്കിൽ 90FPS ഔട്ട് ഓഫ് ദി ബോക്സ് സപ്പോർട്ട് ചെയ്യുന്നുണ്ട്. പേഴ്സണലി എന്റെ ശരാശരി യൂസേജിൽ അങ്ങനെ ലാഗും ഫ്രെയിം ഡ്രോപ്പ്സും ഒന്നും ഫേസ് ചെയ്തില്ല. വളരെ സ്മൂത്ത്ലി ആണ് ഇത് റൺ ചെയ്യുന്നത്.ഇപ്പോൾ ₹25000 കിട്ടുന്ന ഫോൺസും ബിജിഎംഐ അത്യാവശ്യം സ്മൂത്ത്ലി റൺ ചെയ്യുന്നുണ്ട്.

ഇതിലുള്ള എയിറ്റ് എലീറ്റ് ചിപ്സെറ്റ് ബിജിഎംഐ ഒക്കെ പുഷ്പം പോലെ ഹാൻഡിൽ ചെയ്യുന്നുണ്ട്. ഗെൻഷൻ ഇംപാക്ട് എന്ന ഗെയിം ഇൻസ്റ്റാൾ ചെയ്ത് നോക്കി. 60 fps ഇൽ വളരെ സ്മൂത്ത്ലി റൺ ചെയ്യുന്നുണ്ട്. അങ്ങനെ ഹീറ്റിംഗ് ഫ്രെയിം ഡ്രോസ് ഒന്നും ഫേസ് ചെയ്തില്ല. ഇതിൽ ഉള്ള എയിറ്റ് എലൈറ്റ് ചിപ്സെറ്റ് ആണെങ്കിലും, എൽപിഡിആർ 5x റാം, യുഎഫ്എസ് 40 സ്റ്റോറേജ് ഒക്കെ ഉള്ളതുകൊണ്ട് ഈ ഫോൺ നല്ല ഹെവി ഗെയിമിങ്ങും വളരെ നല്ലോണം ഹാൻഡിൽ ചെയ്യുന്നുണ്ട്.

ഈ അമേസിങ് പെർഫോമൻസ് എൻജോയ് ചെയ്യാൻ വേണ്ടി ഈ ഫോണിന്റെ ഫ്രണ്ടിൽ 6.78 ഇഞ്ച് സൈസ് ഉള്ള ഒരു വലിയ എൽ.ടി.പി.ഓ ആംലറ്റ് ഡിസ്പ്ലേ ആണ് തന്നിരിക്കുന്നത്. നല്ല ക്വാളിറ്റി ഉള്ള ഡിസ്പ്ലേ ആണ് നല്ല വീഡിയോ വ്യൂവിങ് എക്സ്പീരിയൻസ് കിട്ടുന്നുണ്ട്. ക്വാഡ് കേർവ്ഡ് ഡിസ്പ്ലേ ആണ് തന്നിരിക്കുന്നത് സ്ക്രീനിന്റെ നാല് സൈഡിലും ചെറിയ കേർവ് കൊടുത്തിട്ടുണ്ട്. 120Hz റിഫ്രഷ് ഓക്കേ ആണ്.കുറച്ച് ബാറ്ററി നമുക്ക് ഇതുവഴി ലാഭിക്കാൻ പറ്റും. എന്നാൽ ഒരു കാര്യം 1.5k റെസല്യൂഷൻ ഡിസ്പ്ലേ ആണ് തന്നിരിക്കുന്നത് 1.5k റെസല്യൂഷൻ നമുക്ക് ₹25000 യുടെ ഫോണുകളിൽ കിട്ടുന്നുണ്ട്.

ഫ്ലാഗ്ഷിപ്പ് ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു കാര്യം ഇവിടെ റിയൽമി തന്നിട്ടുണ്ട് അതാണ് അൾട്രാസോണിക് ഫിംഗർ പ്രിന്റ് സ്കാൻ . അതുകൊണ്ട് തന്നെ നല്ല ഫാസ്റ്റ് ആണ് ഓപ്ടിക്കൽ ഫിംഗർ പ്രിന്റ് സ്കാനർ വെച്ച് നോക്കുമ്പോൾ കുറച്ചും കൂടി സെക്യൂർ ആണ്. നമ്മുടെ ഫിംഗർ പ്രിന്റിന്റെ ത്രീ ഡി മോഡൽ ആണ് ഈ ഫോൺ സ്റ്റോർ ചെയ്യുന്നത്.

ഹാപ്റ്റിക് ഫീഡ്ബാക്ക് എക്സ്പീരിയൻസ് ഓക്കെയാണ് തീർച്ചയായിട്ടും ഇപ്പോൾ പിക്സലിന്റെ പ്രൊ ഫോൺസ് അല്ലെങ്കിൽ വൺ പ്ലസിന്റെ ഫ്ലാഗ്ഷിപ്പ് ഫോൺസിന്റെ ആ ലെവലിലുള്ള ഹാപ്റ്റിക്സ് ഇല്ല അങ്ങനെ വലിയ കംപ്ലൈന്റ്സ് ഒന്നുമില്ല

ഫോണിന്റെ ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് 7i യുടെ പ്രൊട്ടക്ഷൻ ആണ് തന്നിരിക്കുന്നത്. തീർച്ചയായിട്ടും ഇത് ഫ്ലാഗ്ഷിപ്പ് ലെവൽ പ്രൊട്ടക്ഷൻ അല്ല എന്നാൽ ഈ ഫോൺ വരുന്ന പ്രൈസിൽ ഇത്രയും പവർഫുൾ ചിപ്സെറ്റ് തരണമെങ്കിൽ എവിടെയെങ്കിലുമൊക്കെ കോസ്റ്റ് കട്ടിങ് ചെയ്യേണ്ടി വരും. 6500 നിറ്റ്സിന്റെ മാക്സിമം പീക്ക് ബ്രൈറ്റ്നെസ്സ് ആണ് ഈ ഒരു ഡിസ്പ്ലേ സപ്പോർട്ട് ചെയ്യുന്നത്. 2000 നിറ്റ്സിന്റെതാണ് ടിപ്പിക്കൽ പീക്ക് ബ്രൈറ്റ്നെസ്സ്. ഇൻഡോർ ആണെങ്കിലും ഔട്ട്ഡോർ ആണെങ്കിലും എവിടെ യൂസ് ചെയ്താലും ഫോണിന്റെ ഡിസ്പ്ലേ നല്ല ക്ലിയർ ആണ്.

നിങ്ങളുടെ കണ്ണുകൾ സെൻസിറ്റീവ് ആണെങ്കിൽ 2600Hz ന്റെ പി.ഡബ്ല്യു.എം ഡിമ്മിങ് കൊടുത്തിട്ടുണ്ട്. ഡോൾബി വിഷൻ ആൻഡ് എച്ച്.ഡി.ആർ പ്ലേബാക്കിന് വേണ്ടിയുള്ള സപ്പോർട്ട് വരുന്നുണ്ട്. അതുപോലെതന്നെ വീഡിയോസും പാട്ടുകളും ഒക്കെ എൻജോയ് ചെയ്യാൻ വേണ്ടി അത്യാവശ്യം നല്ല ക്വാളിറ്റിയുള്ള ഡ്യൂവൽ സ്റ്റീരിയോ സ്പീക്കേഴ്സും വരുന്നുണ്ട്.

ഈ ഫോണിന്റെ ഇന്ത്യക്ക് പുറത്തുള്ള ഗ്ലോബൽ വേരിയന്റിൽ 6500mAh ന്റെ സിലിക്കൺ കാർബൺ ബാറ്ററി ആണ് പക്ഷേ ഇന്ത്യയിൽ എന്തോ സർട്ടിഫിക്കേഷന്റെ പ്രശ്നം ഉള്ളതുകൊണ്ട് അവർക്ക് അത്രയും വലിയ സിലിക്കൺ കാർബൺ ബാറ്ററി ഇവിടെ കൊണ്ടുവരാൻ പറ്റിയില്ല. എന്നാൽ 5800mAh ന്റെ ബാറ്ററി ഇവിടെ തന്നിട്ടുണ്ട്. ഈസിലി ഈ ഫോൺ നിങ്ങൾക്ക് വൺ ഡേ ബാറ്ററി ബാക്കപ്പ് തരുന്നുണ്ട്. പവർഫുൾ ചിപ്സെറ്റ് ഉണ്ടായിട്ടും വൺ ഡേ ബാറ്ററി ബാക്കപ്പ് ഈസിലി കിട്ടുന്നുണ്ട്.

അതുകൂടാതെ ബോക്സിൽ 125w സൂപ്പർ ഫാസ്റ്റ് ചാർജർ കൊടുത്തിട്ടുണ്ട്. ഏകദേശം 35 മിനിറ്റ് കൊണ്ട് നിങ്ങൾക്ക് ഈ ഒരു ഫോൺ ഫുൾ ചാർജ് ആയി കിട്ടും. എന്നാൽ ഇത്രയും വലിയൊരു ബാറ്ററി ഉള്ളതുകൊണ്ട് ഫോണിന്റെ സൈസിനെയും ഫോണിന്റെ വെയിറ്റിനെയും അത് ബാധിക്കും.

ഏകദേശം 8.5 mm ആണ് തിക്നെസ്സ് 225 ഗ്രാം ആണ് വെയിറ്റ്. ലേശം ബൾക്കി ഫോണാണ്. ഈ ഫോൺ രണ്ട് കളർ ഓപ്ഷൻസിലാണ് വരുന്നത്. ഫ്ലാഗ്ഷിപ്പ് ലെവൽ ഐ.പി 69 (IP69) റേറ്റും കൊടുത്തിട്ടുണ്ട്. അണ്ടർ വാട്ടർ ഫോട്ടോഗ്രഫി വീഡിയോഗ്രഫിയുടെ ഒരു ഫീച്ചർ തന്നിട്ടുണ്ട്. നമുക്ക് വേണമെങ്കിൽ ഈ ഒരു ഫോൺ കംപ്ലീറ്റ്ലി വെള്ളത്തിൽ മുക്കിവെച്ച് ഫോട്ടോസും വീഡിയോസും ഷൂട്ട് ചെയ്യാൻ പറ്റും.

നിങ്ങളുടെ വീട്ടിലുള്ള ടിവി എസി ഒക്കെ കൺട്രോൾ ചെയ്യാൻ പറ്റും. കാരണം ഇതിൽ ഐആർ ബ്ലാസ്റ്റർ കൊടുത്തിട്ടുണ്ട് എന്നാൽ വയർലെസ് ചാർജിങ്ങിന് വേണ്ടിയുള്ള സപ്പോർട്ട് ഇവിടെ വരുന്നില്ല. അതിനോടൊപ്പം തന്നെ ഫോണിന്റെ അടിയിൽ കൊടുത്തിരിക്കുന്ന യുഎസ്ബി പോർട്ട് യുഎസ്ബി 2.0 ആണ്.

ബാക്കിലുള്ള സ്ക്വയർ ക്യാമറ മോഡ്യൂളിൽ മൂന്ന് ക്യാമറാസ് ആണ് തന്നിരിക്കുന്നത്. നല്ല കോൺട്രാസ്റ്റ് ഉള്ള ഫോട്ടോസ് ആണ് തരുന്നത്. കളേഴ്സ് ഒക്കെ എടുത്ത് കാണിക്കുന്നുണ്ട്. നല്ല ഡീറ്റെയിൽസ് ഉള്ള ഫോട്ടോസ് ആണ്. ത്രീ എക്സ് ടെലി ഫോട്ടോ ഉണ്ട് അത് വെച്ച് നമുക്ക് ക്ലോസപ്പ് പോർട്രേറ്റ് ഫോട്ടോസ് ഒക്കെ എടുക്കാൻ പറ്റും. നല്ല ഫോട്ടോസ് ആണ് എടുത്തു തരുന്നത്. സ്കിൻ ടോൺ ഒക്കെ ഓക്കെയാണ് .തീർച്ചയായിട്ടും ഇതൊരു ഫ്ലാഗ്ഷിപ്പ് ലെവൽ ക്യാമറ അല്ല. s24 അൾട്രാ iphone pro ഫോൺസ് vivo x200 pro ആ ലെവലുള്ള പെർഫോമൻസ് ഒന്നും ഇവിടെ പ്രതീക്ഷിക്കരുത്.

എന്നാൽ ഇത്രയും വലിയൊരു അപ്ഡേറ്റ് വന്നതിനു ശേഷവും വരാത്ത ഒരു സംഭവമാണ് സെൽഫിയിൽ 4k റെക്കോർഡിങ്. സെൽഫിയിൽ നിങ്ങൾക്ക് മാക്സിമം 1080p വീഡിയോസ് മാത്രമേ ഷൂട്ട് ചെയ്യാൻ പറ്റുകയുള്ളൂ. തീർച്ചയായിട്ടും വലിയൊരു കുറവാണ്. ബാക്ക് ക്യാമറ വെച്ച് നമുക്ക് ഈസിലി 4k 30fps, 60fps ഈവൻ 8k വീഡിയോസും റെക്കോർഡ് ചെയ്യാൻ പറ്റും.

ഈ ഫോണിന്റെ 12Gb 256Gb യുടെ പ്രൈസ് ആണ് ₹59999. 16Gb 512 Gb വേരിയന്റിന്റെ പ്രൈസ് ആണ് ₹65999. ₹3000 ന്റെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് കിടപ്പുണ്ട്. നല്ലൊരു ഫോണാണ് റിയൽമി കുറെ ഫീച്ചേഴ്സ് കുത്തി നിറച്ച് തന്നിട്ടുണ്ട് സ്റ്റിൽ ഇതിനെ ഒരു പ്രോപ്പർ ഫ്ലാഗ്ഷിപ്പ് എന്ന് വിളിക്കാൻ പറ്റില്ല. എന്നാൽ ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് തരുന്ന ഒരു ഫോണാണ്.

Exit mobile version