15000 രൂപയ്ക്ക് താഴെ ഉള്ള 6 മികച്ച സ്മാർട്ഫോണുകൾ

15000 രൂപയ്ക്ക് താഴെ ഉള്ള 6 മികച്ച സ്മാർട്ഫോണുകൾ

മികച്ച സ്മാർട്ഫോണുകൾ അതും 15000 രൂപയ്ക്ക് താഴെ ഉള്ളത് അതാണ് നമ്മുടെ ഇന്നത്തെ ആർട്ടിക്കിൾ. ബെസ്റ്റ് ഗെയിമിംഗ് ഫോൺ ഏതാണ് ബെസ്റ്റ് ക്യാമറ ഫോൺ ഏതാണ് നല്ല ബാറ്ററി ലൈഫ് ഉള്ള ഫോൺ ഏതാണ് എല്ലാ ഘടകങ്ങളും ഈ ആർട്ടിക്കിൾ വരുന്നുണ്ട്. ഒരു 15000 താഴെയുള്ള ഒരു നല്ല ഫോൺ വാങ്ങിക്കാൻ വേണ്ടി നോക്കുന്ന ആൾക്കാരാണെങ്കിൽ ആർട്ടിക്കിൾ തീർച്ചയായിട്ടും മുഴുവനായിട്ട് വായിക്കുക. എന്നിട്ട് പറ്റിയ ഒരെണ്ണം നോക്കിയിട്ട് അടിപൊളിയായിട്ട് അങ്ങ് ചൂസ് ചെയ്യുക. ആദ്യം തന്നെ നമുക്കൊരു ഓൾ റൗണ്ടർ ഫോൺ പറയാം.

1) സിഎംഎഫ് ഫോൺ വൺ (CMF Phone 1)

സിഎംഎഫ് ഫോൺ വൺ (CMF Phone 1)
15000 രൂപയ്ക്ക് താഴെ ഉള്ള 6 മികച്ച സ്മാർട്ഫോണുകൾ

ഏറ്റവും പുതിയ ഫോൺ സിഎംഎഫ് ഫോൺ വൺ ഈ ഫോണിൽ ഡയമണ്ട് സിറ്റി 7300 എന്ന പ്രോസസർ ആണ് 120Hz ന്റെ ആമോലെറ്റ് ഡിസ്പ്ലേ ആണ്. സോ ഇവിടെ കിട്ടാവുന്ന ഏറ്റവും മികച്ച പെർഫോമൻസ് ഉള്ള ഫോൺ വിത്ത് 120 സൂപ്പർ ആമോലെറ്റ് എന്ന് പറയുന്നത് ഇത് മാത്രമേ ഉള്ളൂ.

ഒപ്പം തന്നെ തരക്കേടില്ലാത്ത ക്യാമറയും ഉണ്ട് 5000mah ബാറ്ററി ഉണ്ട്. അത്യാവശ്യം ഒരു ഓൾ റൗണ്ടർ പ്ലസ് ഗെയിമിംഗ് ഫോൺ എന്ന രീതിയിൽ ഒരു ഫോൺ നിങ്ങൾ നോക്കുന്നുവെങ്കിൽ ഇതാണ് ഏറ്റവും മികച്ചത്.

പക്ഷെ അങ്ങനെ പറയുമ്പോൾ തന്നെ ഒരു കാര്യം കൂടി മനസ്സിലാക്കിയിരിക്കാം ഈ ഫോണിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ വേറെ വലിയ അപാഗതകൾ ഒന്നും നോക്കിയിട്ട് കണ്ടില്ല. ക്യാമറ ഒരു ശരാശരി നിലവാരത്തിലാണ് തോന്നിയത് പിന്നെ ചാർജർ വരുന്നില്ല പിന്നെ ഇതിന്റെ ബിൽറ്റ് ക്വാളിറ്റി ആ ബാക്ക് പാനലിന്റെ ബിൽറ്റ് ക്വാളിറ്റിയിൽ അത്ര സാറ്റിസ്ഫൈഡ് അല്ല.

കുറച്ചും കൂടി ഒക്കെ നല്ല ക്വാളിറ്റി ആവാം ആയിരുന്നു എന്ന് തോന്നി. അതേപോലെ സർവീസ് എല്ലായിടത്തും ഉണ്ടാവില്ല എന്നുള്ള കാര്യം കൂടി മനസ്സിൽ വെക്കുക സോ അപ്പൊ അതൊക്കെ ഒന്ന് ചെക്ക് ചെയ്തിട്ട് അടുത്തൊക്കെ സർവീസ് ഉണ്ട് അല്ലെങ്കിൽ ഇതിന്റെ സർവീസ് കൊച്ചിയിൽ ആണെങ്കിൽ ഓക്കെ ഞങ്ങൾക്ക് പോയി ശരിയാക്കാം വിഷയമില്ല എന്ന് നിങ്ങൾക്ക് തോന്നുമെങ്കിൽ മാത്രം ചൂസ് ചെയ്യാം.

2) റിയൽമി പി 1 (Realme P1)

എന്നാൽ ഈ സർവീസും കാര്യങ്ങളും ഇത്തരം ടെൻഷൻ ചാർജർ ഇല്ല ഈ വക തലവേദനകൾ ഒന്നും വേണ്ട എന്നുണ്ടെങ്കിൽ അടുത്ത ഓൾ റൗണ്ടർ ഫോൺ എന്ന് പറയുന്നത് രണ്ടാമത്തെ ഫോൺ Realme P1 ആണ്.

റിയൽമി പി 1 (Realme P1)15000 രൂപയ്ക്ക് താഴെ ഉള്ള 6 മികച്ച സ്മാർട്ഫോണുകൾ

ഡയമണ്ട് സിറ്റി 750 എന്ന പ്രോസസർ ആണ് ഇതിൽ വരുന്നത്. അതുപോലെ തന്നെ 6.67 in വരുന്ന ഒരു 120Hz ന്റെ ഫുൾ എച്ച്ഡി പ്ലസ് ആമോഡ് ഡിസ്പ്ലേ ഉം 5000mah ബാറ്ററി, 45w വാട്ടിന്റെ ചാർജിങ്, 50 mb മെയിൻ ക്യാമറ, 16 mb സെൽഫി ക്യാമറ എന്ന് പറഞ്ഞിട്ട് എല്ലാ സംഭവങ്ങളും ഉണ്ട് ചാർജറും ഉണ്ട് ഇഷ്ടം പോലെ സർവീസ് സെന്റർ ഉണ്ട് സർവീസ് ഒക്കെ ഈസി ആയിട്ട് കിട്ടും.

റിയൽമി പി 1 ടെൻഷൻ ഇല്ലാതെ എടുക്കാൻ പറ്റിയ ഒരു നല്ല ഓൾ റൗണ്ടർ ഫോണാണ്. പ്രത്യേകിച്ച് നെഗറ്റീവ് ഒന്നും ഇതിൽ എടുത്തു പറയാനായിട്ട് ഇല്ല. ഒരു നല്ല ഫോൺ ആയിട്ട് തന്നെ ഫീൽ ചെയ്ത ഒരു ഫോണാണ്. ഒരുപാട് പേർക്കും അതിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു.

3) പോകോ എക്സ് 6 നിയോ (PocoX6 NEO)

ഇനി റിയൽമി നമുക്ക് താല്പര്യമില്ല എന്നാണെങ്കിൽ അടുത്ത ഒരു നല്ല ഓപ്ഷൻ എന്ന് പറയുന്നത് പോകോ എക്സ് 6 നിയോ ആണ് പോകോ പലർക്കും താല്പര്യം ഒന്നും ഉണ്ടാവില്ല ചിലപ്പോൾ ചില കാരണങ്ങൾ കുറച്ചു കാലം മുമ്പ് സംഭവിച്ചൊക്കെ നമുക്കറിയാം അവരുടെ ഫോണുകളിൽ പല കംപ്ലൈന്റുകൾ കണ്ടിരുന്നു. ഇപ്പോഴേക്കും ഒന്നും കാണാനില്ല എന്നാലും നിങ്ങൾക്ക് കുഴപ്പമൊന്നും വിരോധമൊന്നുമില്ലെങ്കിൽ poco x ഒന്ന് പരിഗണിക്കാം.

പോകോ എക്സ് 6 നിയോ (Poco X6 NEO) 15000 രൂപയ്ക്ക് താഴെ ഉള്ള 6 മികച്ച സ്മാർട്ഫോണുകൾ

ഡയമണ്ട് സിറ്റി 6080 പ്രോസസർ, 6.67 in വരുന്ന 120 Hz ന്റെ ഫുൾ എച്ച്ഡി പ്ലസ് ആമോഡ് ഡിസ്പ്ലേ 108 Mp മെയിൻ ക്യാമറ, 16 Mp സെൽഫി ക്യാമറ, 5000 mah ബാറ്ററിയും 33W ചാർജിങ് ഒക്കെ ആയിട്ട് നല്ലൊരു ഫോണാണ്. പറയത്തക്ക ന്യൂനതകൾ ഒന്നും ഇതിനകത്ത് ഇല്ല. അതായത് വലിയ നെഗറ്റീവ് ഒന്നും പറയാനില്ലാത്ത ഒരു നല്ല ഓൾ റൗണ്ടർ ഫോൺ ആയിട്ട് പോകോ എക്സ് 6 നിയോ നിങ്ങൾക്ക് കരുതാം.

അപ്പൊ ഈ മൂന്ന് ഫോണുകളാണ് ഇവിടെ ഏറ്റവും നല്ല പെർഫോമൻസ് ഉള്ള നല്ല ഓൾ റൗണ്ടർ ഫോണുകളായിട്ട് നമുക്ക് പരിഗണിക്കാൻ പറ്റിയത്.

4)മോട്ടോറോള ജി 64 (Motorola g64 5G)

ഇനി അടുത്തത് നമുക്ക് ഈ പറയുന്ന ഭയങ്കര പെർഫോമൻസ് ഗെയിമിംഗ് ആവ സംഭവം അല്ല ബാക്കിയുള്ള കാര്യങ്ങൾ കുറച്ച് നന്നായിട്ട് വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് നല്ലൊരു ക്യാമറ വേണം നല്ല ബാറ്ററി വേണം എന്നൊക്കെ ഉണ്ടെങ്കിൽ മോട്ടോയുടെ ജി 64 വന്നിട്ട് അടിപൊളി ഓപ്ഷൻ ആണ്.

മോട്ടോറോള ജി 64 Motorola g64 5G 15000 രൂപയ്ക്ക് താഴെ ഉള്ള 6 മികച്ച സ്മാർട്ഫോണുകൾ

ഇതിലെ ക്യാമറ അത്യാവശ്യം നല്ല ക്യാമറയാണ്. ക്യാമറ നിങ്ങൾക്ക് ഓക്കെ ആകുമോ എന്ന് നോക്കുക ഒപ്പം തന്നെ ഇതിൽ 6000mah ബാറ്ററി ഉണ്ട്. പ്രോസസർ ഡയമണ്ട് സിറ്റി 7025 ആണ് അത്യാവശ്യം നല്ല പ്രോസസറും ആണ് സോ ആ ഡീസെന്റ് ആയ ഒരു പെർഫോമൻസ് വലിയ പ്രശ്നമില്ലാതെ കിട്ടുകയും ചെയ്യും നല്ല ക്യാമറയും നല്ല ബാറ്ററിയും ഒക്കെ കൂടെ അങ്ങോട്ട് ഒരു നല്ല നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾക്ക് പ്രയോറിറ്റി കൊടുക്കുന്ന ആൾക്കാരാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.

50Mb ആണ് മെയിൻ ക്യാമറ 8Mb വൈഡ് ആംഗിൾ ക്യാമറ ഫ്രണ്ട് ക്യാമറ 16 മെഗാപിക്സൽ ആണ്. ഇവിടെ എന്താണ് പ്രശ്നം എന്ന് ചോദിച്ചു കഴിഞ്ഞാൽ മോട്ടോയുടെ ഫോൺ ആകുമ്പോൾ നമുക്ക് പരസ്യങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ എന്നുള്ള ഒരു ധൈര്യം പൊതുവേ ആൾക്കാർക്ക് ഉണ്ടാകും.

പക്ഷെ അവർ പരസ്യങ്ങൾ ഇതിൽ കുറച്ചൊക്കെ കൊടുത്തിട്ടുണ്ട് ഒന്ന് മനസ്സിൽ വെക്കുക. അൺഇൻസ്റ്റാൾ ചെയ്ത് കളയാം എന്നാലും പരസ്യ ആപ്ലിക്കേഷനുകൾ കാണും ഫോണിൽ പരസ്യം വരുന്നു എന്നല്ല കേട്ടോ പറഞ്ഞത്. അപ്പൊ ആ ബ്ലോട്ടോ ഐഎസ് അത് റിമൂവ് ചെയ്യാൻ പറ്റുന്നതാണ്.

വേറൊരു കാര്യമുള്ളത് ഇതിൽ എൽസിഡി ഡിസ്പ്ലേ ആണ്. ആമോലെറ്റ് ഡിസ്പ്ലേ ഇല്ല നമ്മൾ നേരത്തെ പറഞ്ഞ മൂന്ന് ഫോണുകളിലും ആമോലെ ഡിസ്പ്ലേ ആയിരുന്നു ഇവിടെ എൽസിഡി ഡിസ്പ്ലേ ആണ്. അപ്പൊ ഈ ബാറ്ററിയും ക്യാമറയും നിങ്ങൾക്ക് കൂടുതൽ പ്രയോറിറ്റി ആണെങ്കിൽ നിങ്ങളുടെ എൽസിഡി അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. അതാണ് അതിന്റെ ഒരു പോരായ്മ.

5) വിവോ ടി 3 എക്സ് (vivo T3x)

ഇനി നമുക്ക് എൽസിഡി, ആമോഡി ഇതൊന്നുമല്ല വിഷയം നമുക്ക് സ്നാപ്ഡ്രാഗൺ വേണം. നമുക്ക് സ്നാപ്ഡ്രാഗൺ പറ്റൂ എന്ന് പറയുന്ന ആൾക്കാരുണ്ട് ഡൈമൻസിറ്റി എന്ത് ചെയ്താലും കാര്യമില്ല. അങ്ങനെയുള്ളവർക്ക് വിവോ യുടെ ടി 3 എക്സ് ഉണ്ട്.

വിവോ ടി 3 എക്സ് vivo T3x 15000 രൂപയ്ക്ക് താഴെ ഉള്ള 6 മികച്ച സ്മാർട്ഫോണുകൾ

ഇതിനകത്ത് സ്നാപ്ഡ്രാഗൺ 6 ജെൻ വൺ പ്രോസസർ ആണ് ,6000mah ന്റെ ബാറ്ററി ഉണ്ട് 44W ന്റെ ചാർജർ അടക്കം കിട്ടുന്നുണ്ട്. 50Mb മെയിൻ ക്യാമറ 8Mb ഫ്രണ്ട് ക്യാമറ മൊത്തത്തിൽ നല്ല ഐറ്റം ആണ്. ഇവിടെയും നേരത്തെ പറഞ്ഞ ആ പ്രശ്നമുണ്ട് ഇതും എൽസിഡി ഡിസ്പ്ലേ ആണ് 120Hz ന്റെ. പക്ഷെ സ്നാപ്ഡ്രാഗൺ പ്രോസസറും 6000mah ബാറ്ററിയും കിട്ടും സോ എൽസിഡി ഡിസ്പ്ലേ അഡ്ജസ്റ്റ് ചെയ്യാമെങ്കിൽ ഇത് അടിപൊളി ഐറ്റം ആണ്.

വിവോ ആണ് സർവീസ് ഒരു പ്രശ്നവുമില്ല എല്ലായിടത്തും കാണും. ഓൺലൈൻ ആണ് അപ്പൊ അതായത് ഓഫ്ലൈൻ ഷോപ്പിൽ നിന്ന് vivo എന്ന് പറയുമ്പോൾ നേരെ ഷോപ്പിൽ പോയി വാങ്ങിക്കാൻ പറ്റുമെന്ന് വിചാരിക്കണ്ട ഇത് T3x ആണ്. ടി സീരീസ് ആണ് ഓൺലൈൻ ഫോൺ ആണ് ഷോപ്പിലും കിട്ടുമായിരിക്കും ചെക്ക് ചെയ്തു നോക്കുക.

എന്തായാലും നല്ല ഡീൽ ആണ് 10000 താഴെ തന്നെയാണ് ഇതിന്റെയും വില വരുന്നത്. ഈ പ്രൈസിൽ സ്നാപ്ഡ്രാഗൺ വേണമെന്നുള്ളവർക്ക് ഇത് അടിപൊളി ഓപ്ഷൻ ആയിരിക്കും.

6) സാംസങ് എം 34 (SAMSUNG Galaxy M34)

അപ്പൊ നമ്മൾ സ്നാപ്ഡ്രാഗൺ പ്രോസസർ, പറഞ്ഞു ഓൾ റൗണ്ടർ ഫോണുകൾ പറഞ്ഞു, ക്യാമറ ഫോൺ ,ബാറ്ററി ഫോൺ എല്ലാം പറഞ്ഞു ഇനി ബാക്കി ഒരൊറ്റ ഐറ്റം ബാക്കിയുള്ളത് എന്ന് വെച്ചാൽ സാംസങ് ഫോണുകൾ നമ്മൾ ഇതിലൊന്നും ഉൾപ്പെടുത്തിയില്ല. അപ്പൊ സാംസങ് ഫോൺ വേണമെന്നുള്ളവർക്ക് ഇവിടെ ഒരു അടിപൊളി ഐറ്റം ഉണ്ട്.

സാംസങ് എം 34 നോച്ച് ഡിസൈൻ ആണ് അപ്പൊ അത് നിങ്ങൾക്ക് കുഴപ്പമില്ല എങ്കിൽ നല്ല ഫോണാണ്. 6.5inch വരുന്ന 120Hz ന്റെ സൂപ്പർ ആമോ ഡിസ്പ്ലേ കൊടുത്തിട്ടുണ്ട്, 50Mp പ്ലസ് 8Mp മെയിൻ ക്യാമറ, 13Mp ഫ്രണ്ട് ക്യാമറ, 6000mah ബാറ്ററി നാല് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റ്, അഞ്ചു വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റ് സാംസങ് സെറ്റാണ്.

സാംസങ് എം 34 SAMSUNG Galaxy M34 15000 രൂപയ്ക്ക് താഴെ ഉള്ള 6 മികച്ച സ്മാർട്ഫോണുകൾ

ഒരു മൂന്നാല് വർഷം ഒക്കെ ഉപയോഗിക്കണം എന്ന് ആഗ്രഹിക്കുന്ന ആൾക്കാർക്ക് അതുവരെയുള്ള അപ്ഡേറ്റുകളും ഇവർ കൃത്യമായിട്ട് തരും എന്നുള്ള ഒരു ആശ്വാസമാണ്. ഇതിൽ ഒരേ ഒരു പ്രശ്നം എക്സിനോസ് പ്രോസസർ പലർക്കും താല്പര്യമില്ല എന്ന് അറിയാം.

എക്സിനോസ് 1280 എന്ന പ്രോസസർ ആണ് ഇതിനകത്ത് വരുന്നത്. നോർമൽ യൂസിന് ഒന്നും പ്രശ്നം ഉണ്ടാവില്ല നിങ്ങൾ നല്ല റാം സ്റ്റോറേജ് ഉള്ള ഒരു ഫോൺ എടുക്കുകയാണെങ്കിൽ സുഖമായിട്ട് ഉപയോഗിക്കാം. അതായത് 6GB റാം 128GB സ്റ്റോറേജിന് ₹15000 വരുന്നുള്ളൂ ₹1499 വരുന്നുള്ളൂ. അത് എടുക്കുക സുഖമായിട്ട് ഉപയോഗിക്കാൻ പറ്റും. വലിയ ഗെയിമിംഗ് പെർഫോമൻസ് ഒന്നും പ്രതീക്ഷിക്കരുത് നമ്മൾ ഈ പറഞ്ഞ ഒരു ഫോണിന്റെയും പെർഫോമൻസ് കിട്ടില്ല. ബട്ട് സ്മൂത്ത് ആയ നമ്മുടെ ഡേ ടു ഡേ ടാസ്ക് സുഖമായിട്ട് നടത്താൻ പറ്റും.

സാംസങ് വേണമെന്ന് നിർബന്ധമുള്ളവർക്ക് തീർച്ചയായിട്ടും ഇതാണ് ബെസ്റ്റ് ഓപ്ഷൻ. പിന്നെ ഇത് വിട്ടാൽ ഒരു ഐറ്റം ഉണ്ട് F15 അതിലേക്ക് പോകണ്ട 12999 ആണ് അതിന്റെ വില. പക്ഷെ അതിനേക്കാൾ നല്ലത് ഇത് എടുക്കുന്നതാണ് മികച്ച പെർഫോമൻസ് കിട്ടും.

ഇത്രയുമാണ് ബെസ്റ്റ് ഫോൺസ് അണ്ടർ 15000 എന്ന് പറയുമ്പോൾ എന്റെ മുമ്പിലോട്ട് വരുന്ന ഏറ്റവും നല്ല ഫോൺ ആണെന്ന് എനിക്ക് തോന്നിയിട്ടുള്ള ഫോണുകൾ.

By Vijay

Leave a Reply

Your email address will not be published. Required fields are marked *