വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളിൽ 72760 കോടി മുതൽമുടക്കിൽ ഹരിത ഹൈഡ്രജനും അമോണിയയും ഉല്പാദിപ്പിക്കാൻ ഒരുങ്ങുന്നു

വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളിൽ 72760 കോടി മുതൽമുടക്കിൽ ഹരിത ഹൈഡ്രജനും അമോണിയയും ഉൽപാദനം

കേരളം ഹരിത ഊർജ്ജത്തിലെ നൂതന നേട്ടത്തിലേക്ക്: വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളിൽ 72760 കോടി മുതൽമുടക്കിൽ ഹരിത ഹൈഡ്രജനും അമോണിയയും ഉൽപാദനം

കേരളത്തിൽ വിഴിഞ്ഞം തുറമുഖം കൂടുതൽ പ്രവർത്തനസജ്ജമാകുന്നതോടുകൂടി കൂടുതൽ വ്യവസായ സംരംഭങ്ങൾക്കും ഇപ്പോൾ കേരളം അരങ്ങായി മാറിത്തുടങ്ങിയിരിക്കുന്നു. കേരളത്തിൽ വളരെ പ്രധാനപ്പെട്ട രണ്ട് വ്യവസായങ്ങൾ ആരംഭിക്കാൻ നിരവധി കമ്പനികൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നതായി മാതൃഭൂമി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹരിത അമോണിയയും ഹരിത ഹൈഡ്രജനും നിർമ്മിക്കുന്നതിനു വേണ്ടിയാണ് കൊച്ചി വിഴിഞ്ഞം തുറമുഖങ്ങൾക്ക് കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ ആരംഭിക്കാൻ വ്യവസായ സംരംഭകർ മുന്നോട്ടുവന്നത് എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. .

കേരളത്തിന്റെ സ്വപ്ന സാക്ഷാത്കാരമായി വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ ഷിപ്പ്മെൻറ് അടുത്തതിനു പിന്നാലെ മറ്റൊരു നേട്ടത്തിലേക്കാണ് കേരളം ഉറ്റുനോക്കുന്നത്. വിഴിഞ്ഞം കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉൽപാദിപ്പിക്കാൻ ഈ രംഗത്തെ പ്രമുഖ കമ്പനികൾ സംസ്ഥാന സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. 72760 കോടി മുതൽമുടക്ക് വരുന്ന നാല് പദ്ധതികളുമായാണ് കമ്പനികൾ സർക്കാരിനെ സമീപിച്ചിരിക്കുന്നത്.

പെട്രോളിയം ഉൽപന്നങ്ങൾ ലോകത്തെ സ്വാധീനിക്കുന്നത് വെറുമൊരു ഇന്ധനമായി മാത്രമല്ല ഒരർത്ഥത്തിൽ ലോകത്തിൻറെ ഗതിവരെ നിശ്ചയിക്കുന്നത് പെട്രോളിയം ഉൽപന്നങ്ങളാണ് എന്നാൽ ഇത്തരത്തിൽ പെട്രോളിയത്തിന് എല്ലാം വിട്ടുകൊടുത്താൽ പ്രശ്നങ്ങൾ പലതാണ്. പുനരുപയോഗിക്കാൻ കഴിയാത്ത ഇന്ധനങ്ങളിൽ പെടുന്ന ഇവ എത്രനാൾ ഉണ്ടാകുമെന്ന് നമുക്ക് പറയാൻ ആകില്ല എന്നതാണ് ഇതിലൊന്ന്. അതിനേക്കാൾ പ്രധാനപ്പെട്ടത് ഇവ പുറംതള്ളുന്ന കാർബൺ കാർബൺ സംയുക്തങ്ങൾ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണമാണ്. ഇവ ആത്യന്തികമായി ആഗോള താപനത്തിന് വരെ കാരണമാക്കി കൊണ്ട് നമ്മുടെ നിലനിൽപ്പിന് വരെ ഭീഷണി ആയിക്കൊണ്ടിരിക്കുന്നു.

ഇതിനുപകരമായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങി എങ്കിലും വൈദ്യുതി ഉൽപാദനത്തിനായി ഡീസൽ, കൽക്കരി, ആണവ ഇന്ധനങ്ങൾ എന്നിവ ആശ്രയിക്കേണ്ടി വരുമെന്നതിനാൽ അതും സുസ്ഥിരമായ വഴി എന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ ഈ ഇടത്തിൽ ഹൈഡ്രജൻ നല്ലൊരു ഇന്ധനമായി ഉപയോഗിക്കാൻ പറ്റും എന്ന ശുഭ വാർത്ത ആണ് വരുന്നത്.

വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളിൽ 72760 കോടി മുതൽമുടക്കിൽ ഹരിത ഹൈഡ്രജനും അമോണിയയും ഉൽപാദനം

ഭാവിയുടെ ഇന്ധനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൈഡ്രജൻ വിവിധ രീതിയിൽ ഉൽപാദിപ്പിക്കാൻ കഴിയും. ഇവ ഓരോന്നും ചെറിയ രീതിയിൽ അല്ലെങ്കിലും കാർബൺ പുറത്തേക്ക് വിടുന്നുണ്ട്. എന്നാൽ പൂർണമായും കാർബൺ ബഹിർഗമനം ഇല്ലാതെ ഹൈഡ്രജനെ ഉൽപാദിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഹരിത ഹൈഡ്രജനെ വ്യത്യസ്തമാക്കുന്നത്. ജലത്തെ വിഘടിപ്പിച്ചുകൊണ്ട് ഹൈഡ്രജനും ഓക്സിജനും ആക്കി മാറ്റുന്ന പ്രക്രിയക്കുള്ള ഊർജ്ജം കാറ്റിൽ നിന്നോ സൗരോർജ്ജത്തിൽ നിന്നോ ലഭ്യമാകുമ്പോൾ ഒരു ഘട്ടത്തിലും കാർബൺ ബഹിർഗമനം ഉണ്ടാകുന്നില്ല.

എൻ എച്ച് ത്രീ എന്നറിയപ്പെടുന്ന അമോണിയ നൈട്രജൻ ഹൈഡ്രജൻ അടിസ്ഥാനമാക്കിയ ഒരു രാസസംയുക്തമാണ്. അമോണിയ ഇപ്പോൾ പ്രകൃതി വാതകങ്ങളിൽ നിന്നുമാണ് ഉണ്ടാക്കുന്നത് ആഗോളതലത്തിൽ ഏതാണ്ട് 185 മില്യൺ ടൺ അമോണിയ ആണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ഓരോ ടൺ അമോണിയ ഉൽപാദിപ്പിക്കുമ്പോഴും ഏകദേശം രണ്ട് ടൺ കാർബൺ ഓക്സൈഡ് കൂടെയാണ് ഉപോൽപ്പന്നമായി ഉണ്ടാകുന്നത്. ഇങ്ങനെ പരമ്പരാഗതമായി ഉൽപാദിപ്പിക്കുന്ന അമോണിയയെ ഗ്രേ അമോണിയ എന്നാണ് വിളിക്കുന്നത്.

എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഹരിത അമോണിയ അതിൻറെ ഉൽപാദന സമയത്ത് കാർബൺ ഡയോക്സൈഡ് പുറം തള്ളുന്നില്ല. ഇത്തരം ഹരിത അമോണിയ ഉൽപാദിപ്പിക്കുന്നതിനായി ആദ്യം ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കേണ്ടതുണ്ട്. വൈദ്യുതോർജ്ജത്തിന്റെ സഹായത്തോടെ ജലത്തെ വിഘടിപ്പിച്ചുകൊണ്ട് ഹൈഡ്രജനും ഓക്സിജനും ആക്കി മാറ്റുന്ന പ്രക്രിയ ആണ് ചെയ്യുന്നത്. ഇതിനായി വേണ്ട വൈദ്യുതിയും ഹരിത വഴിയിൽ തന്നെ ഉൽപാദിപ്പിക്കുകയും വേണം. ഇങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്ന ഹൈഡ്രജൻ അന്തരീക്ഷത്തിലെ നൈട്രജനുമായി ചേർന്ന് ഉയർന്ന മർദ്ദത്തിൽ പ്രവർത്തിപ്പിച്ചാണ് അമോണിയ ഉൽപാദിപ്പിക്കുന്നത്.

ഇവിടെ ഇരുമ്പ് ഓക്സൈഡ് മഗ്നീഷ്യം ഓക്സൈഡ് അലുമിനിയം ഓക്സൈഡ് എന്നീ രാസവസ്തുക്കൾ പ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ ഉപയോഗിക്കുന്നു. ഈ പ്രവർത്തനത്തിന് ഹേബർ ബോഷ് പ്രവർത്തനം എന്നാണ് പറയുന്നത്. ഇതുവഴി നമുക്ക് ഹരിത അമോണിയ ഉൽപാദിപ്പിക്കാൻ കഴിയുന്നു. അമോണിയയെ പ്രധാനമായും വളങ്ങളുടെ ഉൽപാദനത്തിന് ഉപയോഗിക്കുന്നു. അതിനൊപ്പം, നൈട്രിക് ആസിഡ്, സിന്തറ്റിക് ഫൈബർ, ഡൈ, സ്ഫോടക വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിലും അമോണിയയ്ക്ക് പ്രധാന പങ്ക് വഹുക്കുന്നുണ്ട്.

എന്താണ് ഹരിത ഹൈഡ്രജൻ (what is Green Hydrogen)

വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളിൽ 72760 കോടി മുതൽമുടക്കിൽ ഹരിത ഹൈഡ്രജനും അമോണിയയും ഉൽപാദനം

ഇനി ഹരിത ഹൈഡ്രജൻ എന്താണെന്ന് നോക്കാം ഏറ്റവും ഭാരം കുറഞ്ഞതും പ്രപഞ്ചത്തിൽ കൂടുതലായി കാണപ്പെടുന്നതുമായ മൂലകമാണ് ഹൈഡ്രജൻ. സൂര്യൻ, മറ്റു നക്ഷത്രങ്ങൾ ജലം, സസ്യങ്ങൾ, ജന്തുക്കൾ എന്നിവയിലും ഹൈഡ്രജൻ അടങ്ങിയിരിക്കുന്നു. ഇലക്ട്രോലൈസർ എന്ന ഉപകരണത്തിൽ ജലവും വൈദ്യുതിയും പ്രവർത്തിപ്പിച്ചാണ് ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നത്.

ഹരിത ഹൈഡ്രജൻ നാളെയുടെ ഊർജ്ജ സ്രോതസ്സായാണ് കണക്കാക്കപ്പെടുന്നത്. പ്രധാനമായും വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കാൻ കഴിയുന്നത് വഴി കാർബൺറെ ബഹിർഗമനം വലിയൊരു അളവിൽ കുറയ്ക്കുവാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. ആ ശ്രേണിയിലേക്കുള്ള വലിയ കുതിച്ചുചാട്ടമാണ് ഹൈഡ്രജൻ ബസുകളുടെ വരവ്.

കത്തിക്കുമ്പോഴും ഊർജ്ജം ഉൽപാദിപ്പിക്കുമ്പോഴും ഒരു ശതമാനം പോലും മലിനീകരണം ഉണ്ടാക്കുന്ന വാതകങ്ങൾ ഇവ പുറത്തുവിടുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനാൽ ഇവയെ ഒരു സുസ്ഥിര വാതകമായി കണക്കാക്കാം. മറ്റുള്ള ഇന്ധനങ്ങളെക്കാൾ ഹരിത ഹൈഡ്രജൻ സംഭരിക്കാൻ എളുപ്പമാണ്. കൂടാതെ ഇവയെ വളരെ എളുപ്പത്തിൽ തന്നെ വൈദ്യുതിയും സിന്തറ്റിക് വാതകവുമായി മാറ്റുവാനും കഴിയുമെന്നത് ഹരിത ഹൈഡ്രജന്റെ മികവായി ഉയർത്തി കാണപ്പെടുന്നു.

എന്നിരുന്നാലും ചില ദോഷങ്ങൾ ഇതിനുണ്ട്. ഇവ ഉൽപാദിപ്പിക്കുന്നതിനായി കൂടുതൽ ഊർജ്ജം ആവശ്യമായതുകൊണ്ട് തന്നെ ഇതിന് ചിലവ് കൂടുതലാണ്. ഹൈഡ്രജൻ അസ്ഥിരമായ ഒരു വാതകമായതിനാൽ ഇവയുടെ ചോർച്ച വലിയ പൊട്ടിത്തെറി ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾക്കും കാരണമായേക്കാം.

വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളിൽ 72760 കോടി മുതൽമുടക്കിൽ ഹരിത ഹൈഡ്രജനും അമോണിയയും ഉൽപാദനം

കഴിഞ്ഞ സെപ്റ്റംബർ 25 നാണ് ഇന്ത്യയിലെ ആദ്യത്തെ രണ്ട് ഹരിത ഹൈഡ്രജൻ ബസുകൾ ദില്ലഹിയിൽ നിരത്തിലിറങ്ങിയത്. മാത്രമല്ല വരുന്ന ഡിസംബർക്കുള്ളിൽ 15 ഹൈഡ്രജൻ ബസുകൾ കൂടി നിരത്തിലിറക്കുമെന്ന് പ്രകൃതിവാതക മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും കാരണമാകുന്ന ഫോസിൻ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യം ലക്ഷ്യത്തിൽ ഊന്നി ലോകമാകെ പ്രകൃതി സൗഹാർദ്ദപരമായ ഊർജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ അതിലേക്കുള്ള ഏറ്റവും വലിയൊരു ചുവടുവെപ്പായി ഇതിനെ നമുക്ക് കണക്കാക്കാം.

ഇലക്ട്രിക് വാഹനങ്ങൾ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പകരമായി ഉപയോഗിക്കാമെങ്കിലും. ബസുകൾ പോലെയുള്ള ഹെവി വാഹനങ്ങൾക്ക് ഇലക്ട്രിക് ഊർജ്ജം അഭികാമ്യമല്ല. എന്നാൽ ബസുകൾക്കും മറ്റും ഹൈഡ്രജൻ ഇന്ധനം ഏറെ അനുയോജ്യകരമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഹൈഡ്രജൻ ബസുകളിൽ നിന്നും പുറത്തുവരുന്നത് നീരാവിയും താപവും മാത്രമാണെന്നതും മറ്റൊരു തരത്തിലും പുകയോ വാതകങ്ങളോ ഇല്ലെന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

ഒരു ബസ്സിൽ കഴിപ്പിച്ചിട്ടുള്ള 30 കിലോഗ്രാമിന്റെ നാല് സിലിണ്ടറുകൾ ഉപയോഗിച്ച് 350 കിലോമീറ്റർ വരെ യാത്ര ചെയ്യാനാകും. ഫ്യൂവൽ സെൽ, ഹൈഡ്രജൻ സിലിണ്ടറുകൾ, ബാറ്ററി, മോട്ടോർ എന്നിവയാണ് ഹൈഡ്രജൻ ബസ്സിന്റെ പ്രധാന ഘടകങ്ങൾ. ഹൈഡ്രജൻ ഉയർന്ന പ്രഷറിലും ആഘാതം പ്രതിരോധിക്കുന്ന തരത്തിലും ലീക്ക് പ്രൂഫ് ആയും ആണ് സിലിണ്ടറിൽ നിറച്ചിരിക്കുന്നത്. സിലിണ്ടറുകൾ മുൻവശത്ത് മുകളിലായും ഫ്യൂവൽ സെൽ പിറകിൽ താഴെയായും ബാറ്ററി മധ്യഭാഗത്തായും മോട്ടോർ മുൻവശത്ത് താഴെയായും ആണ് സ്ഥാപിച്ചിരിക്കുന്നത്.

ഇവിടെ ഹൈഡ്രജൻ ഊർജ്ജം ഉൽപാദിപ്പിക്കുന്നത് ഫ്യൂവൽ സെൽ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ്. റിവേഴ്സ് ഇലക്ട്രോളിസിസ് എന്ന പ്രക്രിയയിലൂടെയാണ് ഊർജ്ജം ഉൽപാദിപ്പിക്കപ്പെടുന്നത്. ഇവിടെ താപവും ജലവും മാത്രമേ ഉപോൽപ്പന്നമായി ഉണ്ടാകുന്നുള്ളൂ ഉപയോഗിക്കാൻ ആവാതെ പോകുന്ന ചെറിയൊരു ശതമാനം ഹൈഡ്രജൻ വീണ്ടും റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുവാനും കഴിയുന്നു. ഈ പ്രക്രിയയിലൂടെ ഉണ്ടാകുന്ന ഇലക്ട്രിക് കറൻറ് ബസ്സിൽ ഘടിപ്പിച്ച ബാറ്ററിയിൽ സ്റ്റോർ ചെയ്യുകയും ആ ചാർജ് ഉപയോഗിച്ചുകൊണ്ട് മോട്ടോർ പ്രവർത്തിക്കുകയും അതുവഴി ബസ് ഓടുകയും ചെയ്യുന്നു.

ഹൈഡ്രജൻ വാഹനങ്ങൾക്ക് പെട്രോൾ ഡീസൽ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ധാരാളം നേട്ടങ്ങളുണ്ട്. പ്രധാനപ്പെട്ടത് നീരാവിയും താപവും മാത്രം പുറത്തുവിടുന്നതിനാൽ 100% വും പ്രകൃതി സൗഹൃദമായ ഊർജ്ജമായി ഇതിനെ കണക്കാക്കാം. അവയാവട്ടെ പിന്നിലൂടെ പൈപ്പിലൂടെ മാത്രമേ പുറം തള്ളുന്നുള്ളൂ. മറ്റൊന്ന് ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഹൈഡ്രജൻ ഇന്ധനം റീഫിൽ ചെയ്യുവാനായി വളരെ കുറച്ചു സമയം മാത്രമേ എടുക്കുന്നുള്ളൂ. കൂടാതെ ഹൈഡ്രജൻ ഫ്യൂവലിൽ ഊർജ്ജ സാന്ദ്രതയും കൂടുതലാണ്.

മറ്റൊരു പ്രധാനപ്പെട്ട നേട്ടം കുറഞ്ഞ ശബ്ദം ഉണ്ടാകുന്നതിനാൽ ശബ്ദമലിനീകരണവും ഉണ്ടാകുന്നില്ല. കൂടാതെ വളരെ കുറഞ്ഞ വൈബ്രേഷൻ ആയതിനാൽ സുഖകരമായ യാത്രയും ഉറപ്പാക്കുന്നു. കൽക്കരി, പ്രകൃതിവാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കാതെ പൂർണമായും പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ്ജത്തിൽ അധിഷ്ഠിതമായി ഉണ്ടാക്കുന്ന ഹരിത ഹൈഡ്രജൻ അമോണിയ എന്നിവയുടെ ഉൽപ്പന്നത്തിൽ കേരളം കുതിക്കുന്നതോടെ ഒരുപക്ഷേ നാളെ രാജ്യത്തെ തന്നെ ഒരു ഇന്ധന ഹബ്ബായി സംസ്ഥാനം മാറിയേക്കാം. 72760 കോടി മുതൽമുടക്ക് സാധ്യമാകുന്നതോടെ നമ്മുടെ തൊഴിൽ മേഖലയും കൂടുതൽ ശക്തി പ്രാപിക്കുമെന്നും പ്രതീക്ഷിക്കാം .

എന്താണെങ്കിലും ഈ പദ്ധതികൾ കേരളത്തിൽ അത് വരികയാണെങ്കിൽ അത് വലിയൊരു വികസന കുതിപ്പിന് തന്നെ കാരണമാകും എന്നുള്ളത് 100% ഉറപ്പാണ്

By Vijay

Leave a Reply

Your email address will not be published. Required fields are marked *