ദിവസവും ഓട്സ് കഴിച്ചാൽ ഗുണങ്ങൾ നിരവധി

ദിവസവും ഓട്സ് കഴിച്ചാൽ ഗുണങ്ങൾ നിരവധി

ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തുന്ന എല്ലാവരുടെയും ഇഷ്ട ഭഷണം ആണ് ഓട്സ് . ഏതു പ്രായത്തിൽ ഉള്ളവർക്കും ഏതു രോഗാവസ്ഥയിൽ ഉള്ളവർക്കും അതുപോലെ ആരോഗ്യമുള്ള ജീവിതശൈലി ആഗ്രഹിക്കുന്നവർക്കും ദിവസവും കഴിക്കാവുന്ന ഒരു സൂപ്പർ ഫുഡ് ആണ് ഓട്സ്. അതുപോലെ തന്നെ വണ്ണം കുറക്കുന്നതിനും കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും പ്രമേഹത്തെ കുറയ്ക്കുന്നതിനും എന്നുവേണ്ട നിരവധി ആരോഘ്യപ്രേശ്നനങ്ങൾക്കും ഒരു പരിഹാരമെന്നപോലെ ഭക്ഷണത്തിന്ഉപരിയായി ഓട്സ് കഴിക്കുന്നവരുണ്ട് .

സാധാരണയായി നമ്മൾ എല്ലാം തന്നെ ഓട്സിൻറെ ഈ പറഞ്ഞ ഗുണങ്ങൾ ലഭിക്കുന്നതിന് വേണ്ടി ചുടുവെള്ളത്തിലും പാലിലും എല്ലാം ചേർത്താണ് ഓട്സ് കഴിക്കുന്നത് . എന്നാൽ ഇങ്ങനെ എല്ലാം ഓട്സ് കഴിച്ചിട്ടും ചിലർ പറയുന്നുണ്ട് ഇതൊക്കെ വെറുതെ ആണ് ഓട്സ് കഴിച്ചിട്ട് അവരുടെ വണ്ണവും തൂക്കവും കുറയുന്നില്ല എന്നും കൊളസ്ട്രോളും ഷുഗറും മാറ്റമില്ലാതെ തുടരുകയാണ് എന്നും എന്നാൽ ഏതൊരു ആഹാരവും അതിൻ്റെ കൃത്യമായ രീതിയിൽ കഴിച്ചാൽ മാത്രമേ അതിന്റെ ഗുണം ലഭിക്കുകയുള്ളു അല്ലാത്തപക്ഷം അത് യാതൊരു ഉപയോഗം ഇല്ലാതെ പോവുന്നു.

എങ്ങനെ എല്ലാം കഴിച്ചാൽ ആണ് ഓട്സിന്റെ ഗുണം ലഭിക്കുക എന്നും അതുപോലെ പ്രേമേഹവും കൊളസ്ട്രോളും കുറയ്ക്കാം എന്നും അതിനുവേണ്ടി ഓട്സ് എങനെ കഴിക്കാം എന്നും ഓരോ ആരോഗ്യപ്രശ്നങ്ങൾക്കും ഓട്സ് എങനെ ഉപയോഗിക്കാം എന്നും നിത്യവും ഓട്സ് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചും നമുക്ക് നോക്കാം .


നിരവധി ഗുണങ്ങൾ ഉൾപ്പെട്ട ഒരു ഭക്ഷണപദാർത്ഥം ആണ് ഓട്സ് എന്നതു നമ്മൾ മനസിലാക്കി അതുപോലെ തന്നെ ഓട്സ് പാലിലും വെള്ളത്തിനും ചേർത്ത് കഴിക്കുന്നത് നമ്മൾ നേരത്തെ പറഞ്ഞിരുന്നു . എന്നാൽ ഇതിനേക്കാൾ കൂടുതൽ ഗുണത്തിൽ ഓട്സ് ലഭിക്കുന്നതിന് വേണ്ടി മറ്റൊരു മാർഗം കൂടി ഉണ്ട് . അതിനു വേണ്ടി ഒരു പാത്രത്തിൽ നമുക്കു ആവശ്യത്തിനുവേണ്ട ഓട്സ് ഇട്ടുകൊടുക്കുക ഇനി ഇതിലേക്ക് ഓട്സ് മുങ്ങികിടക്കുന്നതിനു ആവശ്യമായ വെള്ളം ചേർക്കുക ഈ ഓട്സ് കുതിർത്തു വരാൻ വേണ്ടി രാതി മുഴുവൻ വെക്കുക അടുത്ത ദിവസം രാവിലെ ഈ കുതിർന്ന ഓട്സ് നമുക്ക് ആവശ്യമുള്ള ഏതു രീതിയിൽ വേണം എങ്കിലും പാകം ചെയ്തു കഴിക്കാവുന്നതാണ് . ഓട്സ് നേരിട്ട് പാകം ചെയ്തു കഴിക്കുന്നതിനേക്കാൾ ഇരട്ടി ഫലം ആണ് ഇതിൽ നിന്ന് ലഭിക്കുന്നത് .

അത് പോലെ തന്നെ രാവിലത്തെ ഭക്ഷണത്തിനു ആണ് കൂടുതൽ പ്രധാനം നൽകേണ്ടത് എന്ന് നമ്മൾ എല്ലാവര്ക്കും അറിയാം . ഒരു ദിവസം മുഴുവൻ നമുക്ക് പ്രവർത്തിക്കാനുള്ള ഊർജം ലഭിക്കുന്നത് രാവിലത്തെ ഭക്ഷണത്തിൽ നിന്ന് ആണ് അതുകൊണ്ട് തന്നെ രാവിലത്തെ ആഹാരം ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ല. എത്ര തിരക്കുകൾ ഉണ്ടെകിൽ പോലും അതിനു വേണ്ടി ഒരു സമയം മാറ്റിവയ്ക്കണം.

പ്രഭാത ഭക്ഷണത്തിൽ ഉൾപെടുത്താൻ പറ്റുന്ന ഈ ഓട്സ് കൂടുതൽ നല്ലത് നേരത്തെ പറഞ്ഞത് പോലെ കുതിർത്തുകഴിക്കുന്നതായിരിക്കും ഉത്തമം . ഈ ഓട്സിൽ നമുക്ക് ഇഷ്ടപെട്ട എല്ലാ പഴങ്ങളും നട്സ് മുതലായവ ഉപയോഗിച്ചു നമുക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാം . ഇതിൽ നിന്ന് നമ്മുടെ ശരീരത്തിന് ആവശ്യം വേണ്ട പോഷകവും ഗുണങ്ങളും ഈ ഒരു ഭക്ഷണത്തിൽ നിന്ന് മാത്രം നമുക്ക് ലഭിക്കുന്നു. ഇങ്ങനെ ഓട്സ് കഴിക്കുന്നത് മൂലം അതിൽ ഉൾപ്പെട്ട ഫൈറ്റിക് അസിഡിൻറെ അളവു കുറയുകയും അതിലുള്ള പോഷകങ്ങൾ ഒട്ടും തന്നെ നഷ്ടപ്പെടാതെ ആഗിരണം ചെയ്യപ്പെടുകയും ചെയുന്നു . അതായത് ഓട്സ് നേരിട്ട് കഴിക്കുമ്പോ ലഭിക്കുന്ന ഗുണവും പോഷകവും ഈ രീതിയിൽ കഴിക്കുമ്പോ ഇരട്ടിയായി ലഭിക്കുന്നു .

അതുപോലെ തന്നെ നമ്മൾ ഓരോരുത്തർക്കും എന്തെകിലും ആരോഘ്യപ്രെശ്നം ഉണ്ടാവുമ്പോൾ ആണ് നമ്മൾ ഓട്സ് ഉപയോഗിക്കാൻ തുടങ്ങുന്നത് . ചിലർ അമിതഭാരം കുറക്കുന്നതിനും മറ്റുചിലർ ഷുഗറും കൊളസ്ട്രോളും കുറയ്ക്കുന്നതിനും വേണ്ടി ആണ് ഓട്സ് ഉപയോഗിക്കുന്നത് . ഇതിനെല്ലാം ഉപരിയായി ഈ പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾ ഭാവിയിൽ വരാതെ ഇരിക്കുന്നതിനും അതുപോലെ ഒരു ആരോഗ്യകരമായ ജീവിതരീതി മുന്നോട്ടുകൊണ്ടുപോകുവാനും ഓട്സ് ഉപയോഗിച്ചു തുടങ്ങാവുന്നതാണ് .

എന്നാൽ ഈപറഞ്ഞ രീതിയിൽ ഓട്സിൻറെ ഗുണങ്ങൾ ലഭിക്കുന്നതിൽ ഇത് ഉപയോഗിക്കേണ്ടത് പല രീതിയിൽ ആണ് . അതായത് വണ്ണവും തൂക്കവും കുറയ്ക്കുന്നതിന് വേണ്ടി ആണ് ഓട്സ് ഉപയോഗിക്കുന്നത് എങ്കിൽ കൊഴുപ്പ് കൂടിയ പാൽ ഉപയോഗിക്കുന്നത് അത്രയ്ക് ഗുണകരം ആയിട്ട് തോന്നുന്നില്ല അതുകൊണ്ട് തന്നെ വണ്ണം കുറക്കുന്നതിന് വേണ്ടി ഓട്സ് കഴിക്കുന്നവർ ഓട്സ് വെള്ളത്തിലോ അല്ലെകിൽ കൊഴുപ്പ് കുറഞ്ഞ പാലിലോ ചേർത്ത കഴിക്കുന്നതായിരിക്കും ഉത്തമം .

അതുപോലെ തന്നെ ഓട്സ് കൊണ്ട് ഇഡലിയോ ഉപ്പുമാവോ ഉണ്ടാക്കി കഴിക്കുന്നതായിരിക്കും പ്രേമേഹരോഗികൾക്കും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും നല്ലത് .


വണ്ണം കുറയ്ക്കുന്നതിന് നമുക്ക് ഓട്സ് പല രീതിയിൽ ഉപയോഗിക്കാം അതിൽ ചില റെസിപ്പികൾ താഴെ കൊടുക്കുന്നു .

ഓട്സ് പുട്ട്


ആവശ്യമായ ചേരുവകൾ
ഓട്സ് – ഒരു കപ്പ്
തേങ്ങ – ഒരു അര കപ്പ്
ഉപ്പ് – ആവശ്യത്തിന്

ആദ്യം തന്നെ ഓട്സ് ഒരു പാനിൽ വെച്ചു ചെറുതീയിൽ നന്നായി ചൂടാക്കുക , ഇതിൻറെ ചൂട്‌ അറിയശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക . ശേഷം അത് ഒരു പത്രത്തിലേക് മാറ്റിയിട്ട് എടുത്ത് വെച്ച തേങ്ങ ചേർക്കുക പിന്നീട് ഇതിലേക്കു ആവശ്യത്തിന് വെള്ളവും,ഉപ്പും ചേർത്ത് നന്നായി തിരുമ്മുക . ഒരു മൂന്നു നാലു മിനുറ്റ് എങ്കിലും ഇങ്ങനെ ചെയുക . അതിനുശേഷം വീണ്ടും മിക്സിയിലിട്ട് ഒന്ന് കറക്കിയെടുക്കുക എന്നിട്ട് എന്നിട്ട് ഒരു അഞ്ചുമിനിറ്റ് മാറ്റിവെയ്ക്കുക ശേഷം ഒരു പുട്ടുകുറ്റി എടുക്കുക അതിലേക് കുറച്ചു തേങ്ങ ആദ്യം ഇടുക പിന്നീട് പുട്ടുപൊടി ഇടുക എന്നിട്ട് ഒരു ഏറ്റവും മുകളിൽ വീണ്ടും തേങ്ങ ഇടുക എന്നിട്ട് ഒരു പത്തുമിനിറ്റ് ആവിയിൽ വേവിച്ച എടുക്കുക.

ഓട്സ് ആപ്പിൾ സ്മൂത്തി

ആവശ്യമായ ചേരുവകൾ
ഓട്സ് – ഒരു കപ്പ്
ആപ്പിൾ – ഒരെണം
ചിയ സീഡ് – ഒരു ടീസ്പ്യൂൺ
ഈന്തപ്പഴം – രണ്ടെണ്ണം

ആദ്യം തന്നെ ഓട്സ് ഒരു പാത്രത്തിൽ കുതിരാൻ വേണ്ടി മാറ്റിവെക്കുക അതുപോലെ തന്നെ ചിയ സീഡ് വെള്ളത്തിൽ കുതിർത്ത് മാറ്റിവെയ്ക്കുക . കുറച്ച സമയത്തിന് ശേഷം കുതിർത്ത ഓട്സ് ഒരു മിക്സിയുടെ ജാറിലേക് മാറ്റുക അതിലേക്ക് അരിഞ്ഞു വെച്ച ആപ്പിൾ ചേർക്കുക , അതുപോലെ കുറച് ഈന്തപ്പഴവും ചേർത്തു നന്നായി അടിച്ചു എടുത്ത ശേഷം ഒരു ഗ്ലാസ്സിലേക്ക് മാറ്റുക , ഇതിൻറെ മുകളിൽ ചിയ സീഡ് ചേർക്കുക .

ഓട്സ് ബദാം സ്മൂതീ

ആവശ്യമായ ചേരുവകൾ

ഓട്സ് – ഒരു കപ്പ്

ബദാം – അഞ്ചോ ആറോ

ചിയ സീഡ് – ഒരു ടിസ്പൂൺ

പാൽ – അര കപ്പ്

ആദ്യം തന്നെ ഓട്സ് പാലിൽ കുതിർത്തു ഒരു മണിക്കൂർ അല്ലെകിൽ തലേ ദിവസം രാത്രിയിലോ വെയ്ക്കുക . അതുപോലെ ചിയ സീഡ് കുതിരാൻ വേണ്ടി ഒരു പാത്രത്തിൽ കുറച്ചു വെള്ളത്തിൽ മാറ്റിവെയ്ക്കുക . അതിനു ശേഷം ഈ കുതിർന്ന ഓട്സ് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക അതിലെ എടുത്ത് വെച്ച ബദാം ചെറിയ കഷ്‌ണം ആക്കി ഇടുക . ഇത് നല്ലപോലെ അടിച്ചെടുക്കുക അതിനുശേഷം ഒരു ഗ്ലാസ്സിലേക് മാറ്റുക , പിന്നീട് ഇതിലെ നേരത്തെ കുതിർത്ത ചിയ സീഡ് മുകളിൽ വിതറുക .

മസാല ഓട്സ്

ആവശ്യമായ ചേരുവകൾ

ഓട്സ് – ഒരു കപ്പ്

സവാള – ഒരെണം

ഇഞ്ചി – ഒരു ചെറിയ കഷ്ണം

പച്ചമുളക് – രണ്ടു എണ്ണം

നെയ്യ് – ഒരു ടീസ്പൂൺ

ക്യാരറ്റ് – ഒരെണം

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

ഗരം മലാസ – അര ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

ആദ്യം തന്നെ ഓട്സ് ഒരു അഞ്ചുമിനിറ്റ് ചെറിയ തീയിൽ ചൂടാക്കി എടുക്കുക . അതിനുശേഷം ഒരു പാനിലേക് ഒരു ടീസ്പൂൺ നെയ്യ് ഒഴിക്കുക നെയ്യിന് പകരം വെളിച്ചെണ്ണ ആണെകിലും കുഴപ്പമില്ല നമ്മുടെ ഇഷ്ട്ടം ഏതാണോ അത് ചേർക്കുക . പിന്നീട് അരിഞ്ഞുവെച്ച ഇഞ്ചി ചേർക്കുക ഇഞ്ചിയുടെ പച്ചമണം മാറിയതിനുശേഷം അതിലേക് പച്ചമുളക് ചേർക്കുക . അതിലേക് കാൽ ടീസ്പൂൺ മഞ്ഞപ്പൊടി ചേർക്കുക പിന്നീട് വേവിച്ചു വെച്ച ക്യാരറ്റ് ചേർത്ത് ഒരു മിനിറ്റ് നന്നായി ഇളക്കുക . എന്നിട്ട് അര ടീസ്പൂൺ ഗരം മസാലയും അതിലേക്ക് ചേർക്കുക . ഒരു രണ്ടു കപ്പ് വെള്ളം ഒഴിക്കുക ആ വെള്ളം ചൂടാകുമ്പോൾ അതിലേക് നേരത്തെ മാറ്റിവെച്ച ഓട്സ് ചേർക്കുക . പിന്നീട് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കിയ ശേഷം ഒരു പത്തുമിനിറ്റ് മൂടിവെച്ചു വേവിക്കുക . സ്വാദിഷ്ടമായ ഓട്സ് മസാല റെഡി .

ഓട്സ് ഓംലറ്റ്

ആവശ്യമായ ചേരുവകൾ

ഓട്സ് – ഒരു കപ്പ്

മുട്ട – നാല് എണ്ണം

പാൽ – അര കപ്പ്

സവാള – ഒരെണം

ക്യാരറ്റ് – ഒരെണം

മുളകുപൊടി – അര ടിസ്പൂൺ

മല്ലിയില – ആവശ്യത്തിന്

കുരുമുളക് പൊടി – ഒരു ടിസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

ആദ്യം തന്നെ ഓട്സ് നല്ല രീതിയിൽ പൊടിച്ചു എടുക്കുക ഇതിലേക്ക് പാൽചേർക്കുക അതിലേക് അരിഞ്ഞു വെച്ച സവാള , ക്യാരറ്റ് എന്നിവ ചേർക്കുക . ഇതിലേക്ക് അര ടിസ്പൂൺ മുളക്പൊടി , മല്ലിപൊടി , കുരുമുളക് പൊടി എന്നിവ ചേർക്കുക . ഇനി വേറെ ഒരു കപ്പിലേക്ക് മുട്ട പൊട്ടിച്ചു ഇടുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കിയ ശേഷം ഓട്സ് മിക്സ് ചെയ്ത കപ്പിലേക്ക് മാറ്റി വീണ്ടും നന്നായി യോജിപ്പിക്കുക . പിന്നീട് ഒരു പാൻ ചൂടാക്കി അതിലേക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക എന്നിട്ട് അതിലേക്ക് മിക്സ് ചെയ്തവ ഒഴിച്ച വേവിച്ചു എടുക്കുക ഓട്സ് ഓംലറ്റ് റെഡി

Exit mobile version